Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേഠിയിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുകളെന്ന് എതിർ സ്ഥാനാർത്ഥിയുടെ ആരോപണം; കോൺഗ്രസ് അധ്യക്ഷന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു; ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ ബ്രിട്ടൻ പൗരനെന്ന് രേഖപ്പെടുത്തിയെന്ന് ആരോപണം; കിട്ടിയ അവസരം ആയുധമാക്കി ബിജെപിയും; രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന് ചോദ്യം

അമേഠിയിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുകളെന്ന് എതിർ സ്ഥാനാർത്ഥിയുടെ ആരോപണം; കോൺഗ്രസ് അധ്യക്ഷന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു; ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ ബ്രിട്ടൻ പൗരനെന്ന് രേഖപ്പെടുത്തിയെന്ന് ആരോപണം; കിട്ടിയ അവസരം ആയുധമാക്കി ബിജെപിയും; രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന് ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ നാമനിർദേശ പത്രിക സ്വീകരിക്കുന്നതിൽ തടസവാദം ഉന്നയിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി രംഗത്ത്. ഇതോടെ രാഹുലിന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രിൽ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർ അറിയിച്ചു. രാഹുലിന്റെ നാമനിർദേശ പത്രികയിൽ ഗുരുതര പിഴവുകളുണ്ടെന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാൽ ആരോപിച്ചത്.

ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ രാഹുൽ ഗാന്ധി ബ്രിട്ടൻ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാൽ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുൽഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തെറ്റുകളുണ്ടെന്നും അതിനാൽ ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുൽഗാന്ധിയുടെ നാമനിർദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. അതേസമയം കിട്ടിയ അവസരം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ആയുധമാക്കുകയാണ് ബിജെപി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന് ബിജെപി ചോദിച്ചു. സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ അമേതിയിൽ നാലാം തവണയാണ് രാഹുൽ ഗാന്ധി ജനവിധി തേടുന്നത്. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, സഹോദരി ഭർത്താവ് റോബർട്ട് വാദ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം മൂന്ന് കിലോ മീറ്ററോളം റോഡ് ഷോ നടത്തിയാണ് ഗൗരിഗഞ്ചിലെ കളക്ടറേറ്റ് ഓഫീസിൽ രാഹുലെത്തിയത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അതേസമയം, യു.പിയിലെ എസ്‌പി-ബി.എസ്‌പി-ആർ.എൽ.ഡി സഖ്യം അമേതിയിൽ സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല. നാമനിർദേ പത്രിക സ്വീകരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായതോടെ കോൺഗ്രസ് ക്യാമ്പിലും ആശങ്ക പടർന്നിരിക്കുകയാണ്. നിലവിൽ അമേതിയെ കൂടാതെ വയനാട്ടിലും രാഹുൽ മത്സരിക്കുന്നുണ്ട്. ഇവിടെ നാമനിർദേശ പത്രിക സ്വീകരിച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം രാഹുൽ ഊർജ്ജിതമാക്കി കഴിഞ്ഞു. ഇതിനിടെയാണ് അമേഠിയിൽ രാഷ്ട്രീയ കളികൾ നടക്കുന്നത്. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന ആക്ഷേപം ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP