Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പടയോട്ടത്തിൽ അങ്കം കുറിച്ച് ബിജെപി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ; അമിത് ഷാ ഗാന്ധിനഗറിൽ; എൽ.കെ.അദ്വാനിക്ക് സീറ്റില്ല; കേരളത്തിൽ പ്രഖ്യാപിച്ചത് 13 സീറ്റുകളിലെ സ്ഥാനാർത്ഥികൾ; തിരുവനന്തപുരത്ത് കുമ്മനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും, എറണാകുളത്ത് അൽഫോൻസ് കണ്ണന്താനവും കണ്ണൂരിൽ സി.കെ.പത്മനാഭനും ചാലക്കുടിയിൽ എ.എൻ.രാധാകൃഷ്ണനും; തർക്കം തുടരുന്ന പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല

പടയോട്ടത്തിൽ അങ്കം കുറിച്ച് ബിജെപി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ; അമിത് ഷാ  ഗാന്ധിനഗറിൽ; എൽ.കെ.അദ്വാനിക്ക് സീറ്റില്ല; കേരളത്തിൽ പ്രഖ്യാപിച്ചത് 13 സീറ്റുകളിലെ സ്ഥാനാർത്ഥികൾ; തിരുവനന്തപുരത്ത് കുമ്മനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും, എറണാകുളത്ത് അൽഫോൻസ് കണ്ണന്താനവും കണ്ണൂരിൽ സി.കെ.പത്മനാഭനും ചാലക്കുടിയിൽ എ.എൻ.രാധാകൃഷ്ണനും; തർക്കം തുടരുന്ന പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.20 സംസ്ഥാനങ്ങളിലെ 182 പേരടങ്ങിയ പട്ടികയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയാണ് വിവരം അറിയിച്ചത്. നരേന്ദ്ര മോദി വാരണാസിയിലും, അമിത്ഷാ ഗാന്ധിനഗറിലും മത്സരിക്കും. എൽ.കെ.അദ്വാനിക്ക് സീററില്ല എന്നതും പ്രത്യേകതയാണ്. കേരളത്തിൽ 13 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. തർക്കം തുടരുന്ന പത്തനംതിട്ടയിൽ ്‌സഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ബിജെപിയിൽ ചേർന്ന ടോം വടക്കനും ആദ്യ പട്ടികയിൽ സീറ്റില്ല.

കേരളം:

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ

ആറ്റിങ്ങൽ: ശോഭാ സുരേന്ദ്രൻ

കൊല്ലം: സാബു വർഗീസ്

ആലപ്പുഴ: കെ.എസ്.രാധാകൃഷ്ണൻ

എറണാകുളം: അൽഫോൻസ് കണ്ണന്താനം

ചാലക്കുടി: എ.എൻ.രാധാകൃഷ്ണൻ

പാലക്കാട്: സി.കൃഷ്ണകുമാർ

കോഴിക്കോട്: പ്രകാശ് ബാബു

മലപ്പുറം: വി.ഉണ്ണിക്കൃഷ്ണൻ

പൊന്നാനി: വി.ടി.രമ

വടകര: വി.കെ.സജീവൻ

കണ്ണൂർ: സി.കെ.പത്മനാഭൻ

കാസർകോട്: രവീശ തന്ത്രി

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപികകാത്തത് എന്തുകൊണ്ടെന്ന് കേന്ദ്ര നേതൃത്വത്തോട് ചോദിക്കണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പ്രതികരിച്ചു. കേരളത്തിൽ, ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. പി.സി.തോമസാണ് കോട്ടയത്ത് മത്സരിക്കുക.

രണ്ടാഴ്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്.ഇടത് - വലത് മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് പ്രചാരണരംഗത്ത് പാർട്ടിയെ പിന്നോട്ടടിച്ചതായി ആക്ഷേപമുണ്ടായിരുന്നു. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായത് തന്നെ ഇന്നലെയാണ്.ഇന്നലെ രാത്രി ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയിരുന്നില്ല. ചൊവ്വാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.രാത്രി ഒരു മണി വരെ യോഗം തുടർന്നതിനാൽ അന്ന് പ്രസിദ്ധീകരിക്കാനായില്ല. സ്ഥാനാർത്ഥികളെ അറിയാനായി പാർട്ടി പ്രവർത്തകരും അണികളും കാത്തിരിക്കുകയായിരുന്നു. തീരുമാനം നീട്ടി വയ്ക്കുന്നത് പലരിലും നിരാശ പടർത്തിയിരുന്നു. ഏതായാലും പത്തനംതിട്ടയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കണ്ണന്താനം നേരത്തെ പത്തനംത്തിട്ടയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം പോസിറ്റീവായാണ് പ്രതികരിച്ചത്. കൊച്ചി തന്റെ രണ്ടാമത്തെ വീടാണെന്നും അവിടെ മത്സരിക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. തന്റെ എതിരാളികൾ നല്ലയാളുകളായതുകൊണ്ട് തന്റെ സാധ്യത കുറയുന്നില്ല. തന്റെ മുൻകാല പ്ര

പ്രമുഖരുടെ മണ്ഡലങ്ങൾ

മോദി - വാരാണസി
അമിത് ഷാ - ഗാന്ധിനഗർ
രാജ്‌നാഥ് സിങ് - ലഖ്‌നൗ
സ്മതി ഇറാനി - അമേഠി
മുസഫർ നഗർ - സഞ്ജീവ് കുമാർ ബല്യാൻ
ഗൗതംബുദ്ധ് നഗർ - ഡോ. മഹേഷ് കുമാർ
മഥുര - ഹേമ മാലിനി
ബദായൂം - സംഘ്മിത്ര മൗര്യ
ബറേലി - സന്തോഷ് കുമാർ ഗാങ്‌വാർ
ഉന്നാവോ - സാക്ഷി മഹാരാജ്
ലഖ്‌നൗ - രാജ്‌നാഥ് സിങ്
അമേഠി - സ്മൃതി ഇറാനി
മുംബൈ സെൻട്രൽ നോർത്ത് - പൂനം മഹാജൻ
അരുണാചൽ ഈസ്റ്റ് - കിരൺ റിജ്ജു
ബെല്ലാരി - ദേവേന്ദ്രപ്പ
ഉത്തർകന്നഡ - അനന്ത്കുമാർ ഹെഗ്‌ഡെ
ദക്ഷിണകന്നഡ - നളിൻ കുമാർ കട്ടീൽ
ഉഡുപ്പി - ശോഭാ കരന്തലജെ
തുംകൂർ - ജി എസ് ബസവരാജു
ബംഗളുരു നോർത്ത് - സദാനന്ദഗൗഡ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP