Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയുടെതെന്ന പേരിൽ 'ഞെട്ടിക്കുന്ന പ്രവചനം' പുറത്ത്; ആഭ്യന്തര സർവേ പ്രകാരം മുൻതൂക്കം കോൺഗ്രസിന്; കോൺഗ്രസ് സഖ്യം 216 സീറ്റും ബിജെപി സഖ്യം 182 സീറ്റും നേടുമെന്ന 'പ്രവചനത്തിൽ' തരിച്ച് പ്രചരണത്തിനായി ഓടുന്ന അണികൾ; 42 സീറ്റുള്ള ബംഗാളിൽ 36 എണ്ണവും തൃണമൂൽ കോൺഗ്രസ് തൂത്തു വാരുമെന്നും യുപിയിൽ ബിഎസ്‌പി-എസ്‌പി-ആർഎൽഡി സഖ്യം 45 സീറ്റുകൾ നേടി 60 ശതമാനം സീറ്റിൽ മുൻതൂക്കം നേടുമെന്നും സർവേ; ഗുജറാത്തിൽ 26ൽ 20 സീറ്റും മഹാരാഷ്ട്രയിൽ 48ൽ 28 സീറ്റും ബിജെപി നേടുമെന്നും 'ശുഭ പ്രതീക്ഷ'

ബിജെപിയുടെതെന്ന പേരിൽ 'ഞെട്ടിക്കുന്ന പ്രവചനം' പുറത്ത്; ആഭ്യന്തര സർവേ പ്രകാരം മുൻതൂക്കം കോൺഗ്രസിന്; കോൺഗ്രസ് സഖ്യം 216 സീറ്റും ബിജെപി സഖ്യം 182 സീറ്റും നേടുമെന്ന 'പ്രവചനത്തിൽ' തരിച്ച് പ്രചരണത്തിനായി ഓടുന്ന അണികൾ; 42 സീറ്റുള്ള ബംഗാളിൽ 36 എണ്ണവും തൃണമൂൽ കോൺഗ്രസ് തൂത്തു വാരുമെന്നും യുപിയിൽ ബിഎസ്‌പി-എസ്‌പി-ആർഎൽഡി സഖ്യം 45 സീറ്റുകൾ നേടി 60 ശതമാനം സീറ്റിൽ മുൻതൂക്കം നേടുമെന്നും സർവേ; ഗുജറാത്തിൽ 26ൽ 20 സീറ്റും മഹാരാഷ്ട്രയിൽ 48ൽ 28 സീറ്റും ബിജെപി നേടുമെന്നും 'ശുഭ പ്രതീക്ഷ'

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഇന്ത്യൻ ജനത പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിജെപിയുടെ ആഭ്യന്തര സർവേ ഫലം എന്ന രീതിയിൽ പ്രചരിക്കുന്ന രേഖയാണ് ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. കോൺഗ്രസിന് മുൻതൂക്കം നൽകുന്ന സർവേ പ്രകാരം ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം 216 സീറ്റ് നേടുമെന്നും ബിജെപി 182 സീറ്റ് നേടുമെന്നുമാണ് പ്രവചനം. ബിജെപി നേടുന്ന സീറ്റുകളിൽ 151ൽ ഒറ്റയ്ക്ക് വിജയം കാണുമെന്ന ശുഭപ്രതീക്ഷയുമുണ്ട്. മാത്രമല്ല ഉത്തർപ്രദേശിൽ എസ്‌പി-ബിഎസ്‌പി-ആർഎൽഡി സഖ്യം 60 ശതമാനത്തിലേറെ സീറ്റ് പിടിച്ചടക്കുമെന്നും സർവേ പറയുന്നു.

അതാത് കാലഘട്ടത്തിനനുസരിച്ചുള്ള സർവേകൾ അളന്നും വരുന്ന പൊതു തിരഞ്ഞെടുപ്പുമടക്കമുള്ളവയിൽ ആഴത്തിൽ വിശകലനം നടത്തിയാണ്  സർവേ എന്നാണ് വിവരം. 151 സീറ്റുകളിൽ ഒറ്റയ്ക്കും 31 സീറ്റുകളിൽ സഖ്യമായും വിജയിക്കുമെന്ന സർവേഫലം ബിജെപിക്കും ആർഎസ്എസിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമ്പോൾ കോൺഗ്രസിന് ഒറ്റയ്ക്ക് 141 സീറ്റുകളും സഖ്യമായി 75 സീറ്റുകളും ലഭിക്കുമെന്ന പ്രവചനത്തിൽ കോൺഗ്രസ് ആവേശത്തിലാണ്. മഹാരാഷ്ട്രയിൽ 48 സീറ്റുകളിൽ കോൺഗ്രസ്  സഖ്യം 20 സീറ്റുകളും ബിജെപി സഖ്യം 28 സീറ്റ് നേടുമെന്നാണ് പ്രവചനം.

80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തർ പ്രദേശിൽ ബിഎസ്‌പി-എസ്‌പി-ആർഎൽഡി സഖ്യം 45 സീറ്റുകൾ നേടി 60 ശതമാനം സീറ്റുകളിൽ മുൻതൂക്കം നേടുമെന്നും ഇവിടെ ബിജെപി സഖ്യത്തിന് 30 ഉം കോൺഗ്രസിന് അഞ്ച് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. പശ്ചിമ ബംഗാളിൽ 42 സീറ്റുകളിൽ കോൺഗ്രസ് നാലു സീറ്റിലും ബിജെപി രണ്ട് സീറ്റിലും ഒതുങ്ങുമ്പോൾ 36 സീറ്റുകൾ തൂത്തരവാരി തൃണമൂൽ കോൺഗ്രസ് ബംഗാളിൽ വിജയക്കൊടി നാട്ടുമെന്നാണ് പ്രവചനം. ബിഹാറിലെ ആകെ 40 സീറ്റുകളിൽ 4 സീറ്റ് കോൺഗ്രസും 14 എണ്ണം സഖ്യവും 22 സീറ്റുകൾ ബിജെപി സഖ്യവും നേടുമെന്ന് സർവേ പറയുന്നു.

തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ കോൺഗ്രസ് സഖ്യം 34 സീറ്റുകൾ നേടുമ്പോൾ ബിജെപി സഖ്യം അഞ്ചു സീറ്റുകളിൽ ഒതുങ്ങും. കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ 19 എണ്ണം കോൺഗ്രസ് സഖ്യവും ബിജെപി 9 സീറ്റ് മാത്രം നേടുമെന്നുമാണ് പ്രവചനം. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിൽ ആകെയുള്ള 26 സീറ്റുകളിൽ ആറെണ്ണം കോൺഗ്രസും ബാക്കി ബിജെപി നേടുമെന്നും പാർട്ടിയുടെ ആഭ്യന്തര സർവേയിൽ പറയുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP