Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.ജയരാജനെ തറപറ്റിക്കാൻ കെ.മുരളീധരൻ വടകരയ്ക്ക് വണ്ടി കയറുമ്പോൾ ഏറ്റവും സന്തോഷം തിരുവനന്തപുരത്തെ ബിജെപിക്കാർക്ക്; ഉപതിരഞ്ഞെടുപ്പ് വന്നാൽ വട്ടിയൂർക്കാവ് കൂടെ നിൽക്കുമെന്ന് ആത്മവിശ്വാസം; ടി.എൻ.സീമയെ മൂന്നാം സ്ഥാനത്തേക്ക് കുമ്മനം പിന്തള്ളിയ മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നത് രാജഗോപാലിനൊപ്പം; വടകരയിൽ തീപാറുമ്പോൾ ആകാംക്ഷയോടെ ബിജെപി നേതാക്കൾ

പി.ജയരാജനെ തറപറ്റിക്കാൻ കെ.മുരളീധരൻ വടകരയ്ക്ക് വണ്ടി കയറുമ്പോൾ ഏറ്റവും സന്തോഷം തിരുവനന്തപുരത്തെ ബിജെപിക്കാർക്ക്; ഉപതിരഞ്ഞെടുപ്പ് വന്നാൽ വട്ടിയൂർക്കാവ് കൂടെ നിൽക്കുമെന്ന് ആത്മവിശ്വാസം; ടി.എൻ.സീമയെ മൂന്നാം സ്ഥാനത്തേക്ക് കുമ്മനം പിന്തള്ളിയ മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നത് രാജഗോപാലിനൊപ്പം; വടകരയിൽ തീപാറുമ്പോൾ ആകാംക്ഷയോടെ ബിജെപി നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമണ്ഡലം ഇപ്പോൾ ഏതെന്ന് ചോദിച്ചാൽ കിട്ടുന്ന മറുപടിക്ക് സമ്മാനമൊന്നും ആവശ്യമില്ല. വടകര തന്നെ. പി.ജയരാജനെ പൂട്ടാൻ യുഡിഎഫ് നിയോഗിച്ച കെ.മുരളീധരൻ വടകര പിടിക്കാനിറങ്ങിയതോടെ ചർച്ചയുടെ ചൂടാറുന്നില്ല. മുരളി മത്സരിക്കാൻ പോകുന്നതോടെ വട്ടിയൂർക്കാവിൽ നടക്കാൻ സാധ്യതയുള്ള ഉപതിരഞ്ഞെടുപ്പാണ് സംവാദവിഷയം. ബിജെപിയാണ് ഈ സീറ്റിൽ ഒരുജയം കൊതിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളെ വളരെ നേരത്തെ തന്നെ നിശ്ചയിച്ച് പ്രചാരണവും നേരത്തെ തുടങ്ങിയിരുന്നു എൽഡിഎഫ്. ഘടകകക്ഷികളിൽ സിപിഐക്കൊഴികെ ആർക്കും സീറ്റില്ല. നാലിടത്ത് സിപിഐക്ക് നൽകി, പതിനാറിടത്തും സിപിഎം സ്ഥാനാർത്ഥികൾ. എൽഡിഎഫ് ആദ്യഘട്ട പ്രചരണം പൂർത്തിയാക്കിയപ്പോഴും യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം പോലും ഒരിടത്തും എത്തിയിട്ടില്ലായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ ജയിച്ച മട്ടായിരുന്നു എൽഡിഎഫിന്. എന്നാൽ രാജ്യവ്യാപകമായി 560 മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ നിർണയിക്കേണ്ട പാർട്ടിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കേരളത്തിൽ ഇടത് മുന്നണിയെ അപേക്ഷിച്ച് വൈകിയതിൽ അതിശയിക്കാൻ ഒന്നുമില്ല. സിപിഎം സിപിഐ സ്ഥാനാർത്ഥിപട്ടിക പുറത്തു വരികയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമാകാതെയുമിരുന്ന സാഹചര്യത്തിൽ പന്ത്രണ്ടിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴേ സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ് എന്ന് പറഞ്ഞവർ പോലും മാറി ചിന്തിക്കുന്ന സാഹചര്യം ഉടലെടുത്തു.

എന്നാൽ ആദ്യ ഘട്ടം 12 സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ വീണ്ടും യുഡിഎഫ് തരംഗം ആകുമെന്ന വിലയിരുത്തലുണ്ടായി. എന്നാൽ തർക്കം നിലനിന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞതോടെ അമിത ആത്മവിശ്വാസത്തിലായിരുന്ന എൽഡിഎഫ്് കേന്ദ്രങ്ങളിൽ ആധി പടർന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് വടകരയാണ്. അപ്രതീക്ഷിതമായാണ് വടകര എന്ന നിയോഗം കെ മുരളീധരനെ തേടിയെത്തിയത്. കോൺഗ്രസിന്റെ കയ്യിലാണ് ഇപ്പോൾ വടകര എങ്കിലും കണ്ണൂരിന്റെ ചെന്താരകമായ പി ജയരാജന് കേരളമൊട്ടാകെ വിജയം ഉറപ്പിച്ചിരുന്നു. ജയരാജനോട് ഏറ്റുമുട്ടാൻ ആരും തയ്യാറാവാത്ത സ്ഥിതി വരെ സംജാതമായിരിക്കുന്ന അവസരത്തിലാണ് കെ മുരളീധരൻ വടകരയിലേക്ക് സ്ഥാനാർത്ഥിയാകുന്നത്. ഇതോടെ വടകരയിൽ തീപാറുമെന്ന് ഉറപ്പായി.

കെ മുരളീധരൻ വടകരയിലെത്തിയതോടെ കോൺഗ്രസുകാർക്ക് പുറമെ തിരുവനന്തപുരത്തെ ബിജപിയും ആഹ്ലാദത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാലിനൊപ്പം നിന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ടി.എൻ സീമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കുമ്മനം രാജശേഖരൻ 43700 വോട്ടുമായി രണ്ടാമതെത്തി. 2011ൽ വി.വി.രാജേഷ് 13494 വോട്ട് നേടിയ ഇടത്താണ് ഈ വളർച്ച. കുമ്മനത്തെ വീഴ്‌ത്താൻ സിപിഎം വോട്ടുകൾ കെ.മുരളീധരന്റെ പെട്ടിയിൽ വീണെന്നും സംസാരമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പു വന്നാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കൾ. കോൺഗ്രസിനാകട്ടെ സ്ഥാനാർത്ഥി നിർണയം തലവേദനയായി മാറുകയും ചെയ്യും.

ഇതുമനസ്സിൽ കണ്ട് എങ്ങിനെയും വടകരയിൽ മുരളീധരൻ ജയിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തലശേരിയിലും കൂത്തുപറമ്പിലും കൊയിലാണ്ടിയിലും ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു. കൂടാതെ നാദാപുരത്ത് പതിനഞ്ചായിരവും കുറ്റ്യാടിയിൽ പന്ത്രണ്ടായിരവും വോട്ടുകൾ വീതം ബിജെപിക്ക് നേടാനായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഴുപത്താറായിരത്തിലധികം വോട്ടുകൾ ബിജെപി നേടിയിരുന്നു. ഈ വോട്ടുകൾ മുരളീധരന് ബിജെപി നൽകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മുരളീധരൻ തമ്മിലടിയുടെ ഭാഗമായി വന്ന സ്ഥാനാർത്ഥിയെന്ന് പി.ജയരാജൻ വാദിക്കുന്നുണ്ടെങ്കിലും എൽഡിഎഫ് കേന്ദ്രങ്ങളിൽ തുടക്കത്തിലെ ആത്മവിശ്വാസം പോരാ. ബിജെപിയുടെ വടകരയിലേത് അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമെന്ന് കെ മുരളീധരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂവായിരത്തിൽപ്പരം വോട്ടുകൾക്ക് യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ എൽഡിഎഫിന്റെ എഎൻ ഷംസീറിനെ തോൽപിച്ചിരുന്നു. ഷംസീറിനെക്കാൾ ജനപ്രിയനായ പി ജയരാജനെ പരാജയപ്പെടുത്താൻ എന്തായാലും കെ മുരളീധരൻ നന്നായി പണിയെടുക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP