Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും കനത്ത പോളിങ്; വോട്ട്‌ചെയ്തശേഷം സെൽഫിയെടുത്ത സ്ഥാനാർഥിക്കെതിരെ ഗുജറാത്തിൽ കേസ്

ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും കനത്ത പോളിങ്; വോട്ട്‌ചെയ്തശേഷം സെൽഫിയെടുത്ത സ്ഥാനാർഥിക്കെതിരെ ഗുജറാത്തിൽ കേസ്

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന ഒമ്പതു സംസ്ഥാനങ്ങളിലെ 33 നിയമസഭാ സീറ്റിലേക്കും മൂന്നു ലോക്‌സഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഉത്തർപ്രദേശിലും പശ്ചിമബംഗാളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതിനിടെ, വോട്ട്‌ചെയ്തശേഷം സെൽഫിയെടുത്ത സ്ഥാനാർഥിക്കെതിരെ ഗുജറാത്തിൽ കേസെടുത്തു.

ഉത്തർപ്രദേശിലെ പതിനൊന്നും ഗുജറാത്തിലെ ഒമ്പതും നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പു നടന്നത്. ഉത്തർപ്രദേശിൽ പല മണ്ഡലങ്ങളിലും 60 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. മുലായം സിങ് യാദവ് രാജിവച്ചതിനെത്തുടർന്ന് ഒഴിവു വന്ന മെയിൻപുരി മണ്ഡലത്തിലും 60 ശതമാനം പേർ വോട്ട് ചെയ്തു. ബിജ്‌നോർ, സഹാരൻപുർ നഗർ എന്നിവിടങ്ങളിലും കനത്ത പോളിങ് രേഖപ്പെടുത്തി.

അതേസമയം, ലക്‌നൗവിൽ പോളിങ് കുറവായിരുന്നു. മുലായം സിങ് യാദവും, മുഖ്യമന്ത്രി അഖിലേഷ് യാദവും വോട്ട് രേഖപ്പെടുത്തി. സമാജ്‌വാദി പാർട്ടി വൻ വിജയം നേടുമെന്ന് ഇരുവരും അവകാശപ്പെട്ടു.

നരേന്ദ്ര മോദി രാജിവച്ച ഗുജറാത്തിലെ വദോദരയിലാണ് കോൺഗ്രസ് സ്ഥാനാർഥി സെൽഫിയെടുത്തത് വിവാദമായത്. വോട്ടു ചെയ്തതിനു ശേഷം സെൽഫിയെടുത്ത് ഫേസ്‌ബുക്കിലിട്ട നരേന്ദ്ര റാവത്തിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി താമര ചിഹ്നം ഉയർത്തി സെൽഫിയെടുത്തത് വിവാദമായിരുന്നു. ഡെപ്യൂട്ടി മേയർ രഞ്ജന ബീന ഭട്ടയാണ് ഇത്തവണ ബിജെപി സ്ഥാനാർഥി.

പശ്ചിമബംഗാളിലെ രണ്ടു മണ്ഡലങ്ങളിൽ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP