Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ചേശ്വരത്തും എറണാകുളത്തു വിജയം ഉറപ്പിച്ച യുഡിഎഫിന്റെ കുതിപ്പ്; വട്ടിയൂർക്കാവിൽ അട്ടിമറി ലക്ഷ്യമിട്ട് വി കെ പ്രശാന്തിന്റെ ലീഡ് തുടരുന്നു; കോന്നിയിലും മികച്ച ലീഡ് പിടിച്ച് ഇടതു സ്ഥാനാർത്ഥികൾ; ഇടതു സിറ്റിങ് സീറ്റിൽ ലീഡുമായി ഷാനിമോൾ ഉസ്മാൻ; മഞ്ചേശ്വരത്ത് മാത്രം ബിജെപി രണ്ടാം സ്ഥാനത്ത്; കോന്നിയിൽ കെ സുരേന്ദ്രനും വട്ടിയൂർക്കാവിൽ എസ് സുരേഷും മൂന്നാം സ്ഥാനത്ത്; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങ

മഞ്ചേശ്വരത്തും എറണാകുളത്തു വിജയം ഉറപ്പിച്ച യുഡിഎഫിന്റെ കുതിപ്പ്; വട്ടിയൂർക്കാവിൽ അട്ടിമറി ലക്ഷ്യമിട്ട് വി കെ പ്രശാന്തിന്റെ ലീഡ് തുടരുന്നു; കോന്നിയിലും മികച്ച ലീഡ് പിടിച്ച് ഇടതു സ്ഥാനാർത്ഥികൾ; ഇടതു സിറ്റിങ് സീറ്റിൽ ലീഡുമായി ഷാനിമോൾ ഉസ്മാൻ; മഞ്ചേശ്വരത്ത് മാത്രം ബിജെപി രണ്ടാം സ്ഥാനത്ത്; കോന്നിയിൽ കെ സുരേന്ദ്രനും വട്ടിയൂർക്കാവിൽ എസ് സുരേഷും മൂന്നാം സ്ഥാനത്ത്;  മഞ്ചേശ്വരത്തെ മുസ്ലിംലീഗ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എറണാകുളത്തും മഞ്ചേശ്വരത്തും വിജയം ഉറപ്പിച്ചു യുഡിഎഫ് സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎം അട്ടിമറി വിജയം നേടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോന്നിയിൽ സിപിഎം സ്ഥാനാർത്ഥിയുടെ ലീഡ് രണ്ടായിരം പിന്നിട്ടിട്ടുണ്ട്. അരൂരിലും, മഞ്ചേശ്വരം, എറണാകുളം എന്നിവിടങ്ങളിൽ യുഡിഎഫും ലീഡു പിടിച്ചു. അരൂരിൽ ഷാനിമോൾ ഉസ്മാൻ വലിയ ലീഡാണ് എടുത്തിരിക്കുന്നത്. കോന്നിയിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂർത്തിയായി. യുഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ. അരൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ആദ്യമായി ലീഡ് സ്വന്തമാക്കി.

കോന്നിയിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ യുഡിഎഫും എൽഡിഎഫും തമ്മിൽ വാശിയേറിയ മത്സരം. എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോന്നിയിൽ ആദ്യ റൗണ്ട് എണ്ണി കഴിഞ്ഞപ്പോൾ ശക്തികേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ച് ലീഡ് നേടാനാകാതെ യുഡിഎഫ്. വട്ടിയൂർക്കാവിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ വി കെ പ്രശാന്തിന് ലീഡ്.

വട്ടിയൂർക്കാവിലെ തപാൽ വോട്ടിൽ വി കെ പ്രശാനാഥണ് മുന്നിൽ. മഞ്ചേശ്വരത്ത് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂർത്തിയായി. യുഡിഎഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീൻ മുന്നിൽ. ഇവിടെ ലീഗ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തുള്ളത് ബിജെപി സ്ഥാനാർത്ഥിയാണ്. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. രണ്ടുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. വി.വി. പാറ്റുകൾ എണ്ണിയശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാല് മണ്ഡലങ്ങളിലും ലീഡ് നേടി യുഡിഎഫ്. വട്ടിയൂർക്കാവിൽ മാത്രമാണ് എൽഡിഎഫിന് ലീഡ്.

മഴയെത്തുടർന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. രാവിലെ 8നു തപാൽ വോട്ടുകൾ ഒരു മേശയിൽ എണ്ണിത്തുടങ്ങി. വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്നു വോട്ടെണ്ണുന്ന 14 മേശകളിലേക്കു നേരത്തെ തന്നെ മാറ്റിയിരുന്നു. മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവിൽ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ.

നിയമസഭാതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാണയിലും വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കുമ്പോൾ ഭരണത്തുടർച്ച പ്രതീക്ഷിച്ച് ബിജെപി സജീവമാണ്. അട്ടിമറി പ്രതീക്ഷ കോൺഗ്രസിനുമുണ്ട്. അഭിപ്രായവോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും ഇരുസംസ്ഥാനങ്ങളിലും ബിജെപി. സഖ്യത്തിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 51 നിയമസഭാമണ്ഡലങ്ങളിലേക്കും രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ബിജെപി.ക്ക് മുൻതൂക്കം നിലനിർത്താനാവുമോയെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. അങ്ങനെ കേരളത്തിനൊപ്പം ദേശീയ തലത്തിലും ഇന്ന് അതിനിർണ്ണായകമാണ്.

മണ്ഡലവും സ്ഥാനാർത്ഥിയും ലീഡു നിലയും ചുവടെ:

വട്ടിയൂർക്കാവ്

വി കെ പ്രശാന്ത് - 4663
കെ മോഹൻകുമാർ-3705
എസ് സുരേഷ് -2229

കോന്നി

ജനീഷ് കുമാർ-3139
മോഹൻരാജ്-3671
കെ സുരേന്ദ്രൻ-2818

അരൂർ

മനു സി പുളിക്കൻ-4272
ഷാനിമോൾ ഉസ്മാൻ-4919
പ്രകാശ് ബാബു-1057

എറണാകുളം

ടി ജെ വിനോദ്-5232
മനു റോയ്-4613
രാജഗോപാൽ-1321

മഞ്ചേശ്വരം

എംസി ഖമറുദ്ദീൻ-4364
എം ശങ്കർ റേ-3534
രവീശ തന്ത്രി-1256

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP