Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് പരാതി; യുഡിഎഫിന്റെ പരാതി പാലായിൽ പുതിയ മത്സ്യമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരെ; ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് പരാതി; യുഡിഎഫിന്റെ പരാതി പാലായിൽ പുതിയ മത്സ്യമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരെ; ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; പാലാ ഉപതിരഞ്ഞെടുപ്പിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് പരാതി. ചട്ടലംഘനം ആരോപിച്ച് യു.ഡി.എഫാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പാലായിൽ പുതിയ മത്സ്യമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരെയാണ് യുഡിഎഫിന്റെ പരാതി.സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് പരിശോധിച്ച ശേഷം പരാതിയിൽ നടപടിയെടുക്കും.

പാലാ ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മണ്ഡലത്തിലെ പ്രചാരണ പരിപാടികളും കൊഴുക്കുകയാണ്. വിവിധ മന്ത്രിമാരും ഇടതുനേതാക്കളും എൽ.ഡി.എഫ്. സ്ഥാനാർത്ഥി മാണി സി.കാപ്പന് വേണ്ടി വോട്ടഭ്യർഥിക്കാൻ മണ്ഡലത്തിലെത്തി. ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന യു.ഡി.എഫ്. നേതാക്കളും പാലായിൽ ക്യാമ്പ് ചെയ്യുന്നു. ബിജെപി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണവും സജീവമാണ്.

രാമപുരത്ത് മഠങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴാണ് പാലായിൽ പുതിയ മത്സ്യമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമനുസരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ഇത്തരത്തിൽ വാഗ്ദാനം നൽകിയത് ചട്ടലംഘനമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം. സംഭവത്തിൽ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP