Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ സുരേന്ദ്രൻ വരുന്നതിൽ ആർക്കാണ് പേടി? ഒറ്റപ്പേര് മാത്രമാണ് മണ്ഡലത്തിൽ നിർദ്ദേശിച്ചിരുന്നതെന്നും ആ പേര് പ്രഖ്യാപിക്കാതിരുന്നത് എന്തെന്നറിയില്ലെന്നും എം ടി.രമേശ്; കേന്ദ്രനേതൃത്വത്തിന്റെ കോർട്ടിൽ പന്തിട്ട് ശ്രീധരൻ പിള്ള; എല്ലാം തികച്ചും സാങ്കേതികം മാത്രമെന്ന് നേതാക്കൾ ആണയിടുമ്പോഴും സ്‌പെല്ലിങ് മിസ്റ്റേക്ക് സംശയിച്ച് പാർട്ടി പ്രവർത്തകർ; തുഷാർ മത്സരിച്ചില്ലെങ്കിൽ തൃശൂർ ബിജെപി ഏറ്റെടുത്തേക്കും; അസന്തുലിതപട്ടികയിൽ പാർട്ടിയിൽ അമർഷം

ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ സുരേന്ദ്രൻ വരുന്നതിൽ ആർക്കാണ് പേടി? ഒറ്റപ്പേര് മാത്രമാണ് മണ്ഡലത്തിൽ നിർദ്ദേശിച്ചിരുന്നതെന്നും ആ പേര് പ്രഖ്യാപിക്കാതിരുന്നത് എന്തെന്നറിയില്ലെന്നും എം ടി.രമേശ്; കേന്ദ്രനേതൃത്വത്തിന്റെ കോർട്ടിൽ പന്തിട്ട് ശ്രീധരൻ പിള്ള; എല്ലാം തികച്ചും സാങ്കേതികം മാത്രമെന്ന് നേതാക്കൾ ആണയിടുമ്പോഴും സ്‌പെല്ലിങ് മിസ്റ്റേക്ക് സംശയിച്ച് പാർട്ടി പ്രവർത്തകർ; തുഷാർ മത്സരിച്ചില്ലെങ്കിൽ തൃശൂർ ബിജെപി ഏറ്റെടുത്തേക്കും; അസന്തുലിതപട്ടികയിൽ പാർട്ടിയിൽ അമർഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്തനംതിട്ട എന്ന ഹോട്ട് സീറ്റ് ഒഴിച്ചിട്ട് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര മന്ത്രി ജെ.പി നഡ്ഡ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കെ സുരേന്ദ്രനോ പി.എസ് ശ്രീധരൻപിള്ളയോ സ്ഥാനാർത്ഥിയായേക്കും എന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ, പത്തനംതിട്ടയിൽ ഒരുപേരേ ഉള്ളുവെന്നാണ് എം ടി.രമേശ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചത്. ആ ഒരുപേര് സുരേന്ദ്രന്റേതാകണം എന്നാണ് വലിയ ഒരുവിഭാഗം പ്രവർത്തകരും ആശിക്കുന്നത്.സുരേന്ദ്രൻ സീറ്റുറപ്പിച്ചതായി വാർത്തകൾ വരികയും ചെയ്തു. മറ്റു കാരണങ്ങൾ ബിജെപി കേന്ദ്ര നേതൃത്വമാണ് പറയേണ്ടതെന്നാണ് എം ടി.രമേശിന്റെ നിലപാട്. പത്തനംതിട്ട വിജയസാധ്യതയുടെ മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതൽ ജാഗ്രത പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.സമാനമായ പ്രതികരണമാണ് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടേതും. കേന്ദ്ര നേതൃത്വം എല്ലാം പറയട്ടേയെന്നാണ് പിള്ളയുടെയും ന്യായം.

ശോഭാ സുരേന്ദ്രനെ വെട്ടി പാലക്കാട് സി.കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി. ശോഭയ്ക്ക ആറ്റിങ്ങലും. താൻ എവിടെ നിന്നായാലും മത്സരിക്കുമെന്ന ശുഭാപ്തി വിശ്വാസമൊക്കെ പ്രകടിപ്പിച്ചെങ്കിലും, മോഹം പാലക്കാടായിരുന്നുവെന്ന കാര്യം മറച്ചുവയ്‌ക്കേണ്ടതില്ല. മണ്ഡലത്തിലെ പ്രവർത്തകരുടെ പിന്തുണയാണ് കൃഷ്ണകുമാറിനെ തുണച്ചത്. വി.മുരളീധരന്റെ വിശ്വസ്തൻ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, വി.എസിനെതിരെ ഉജ്ജ്വല പ്രകടനം നടത്തി രണ്ടാം സ്ഥാനത്തെത്തിയതും കൃഷ്ണകുമാറിന് തുണയായി.

പത്തനംതിട്ട കിട്ടില്ലെന്ന ്ഉറപ്പായതോടെ കഴിഞ്ഞ തവണ മത്സരിച്ച എം ടി.രമേശ് അനുസരണയുള്ള പാർട്ടി പ്രവർത്തകനായി. പത്തനംതിട്ട സീറ്റിലേക്ക് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ മൂന്നംഗ സാധ്യതാ പട്ടികയിൽ ആദ്യത്തെ പേര് ശ്രീധരൻപിള്ളയുടേതായിരുന്നു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി അവസാനറൗണ്ടിൽ പരിഗണിച്ചത് ശ്രീധരൻപിള്ളയുടെ പേര് മാത്രമാണ്. ആർഎസ്എസിന്റെ ആവശ്യപ്രകാരമാണ് ശ്രീധരൻപിള്ളയെ വെട്ടി സുരേന്ദ്രനെ വരുന്നത്. നേരത്തെ പത്തനംതിട്ടയിലെ സാധ്യതപട്ടികയിൽ ഒന്നാമത്തെ പേര് കെ.സുരേന്ദ്രന്റെതാണ് എന്ന തരത്തിൽ പുറത്തു വന്ന വാർത്തകൾ ശ്രീധരൻപിള്ള വാർത്താക്കുറിപ്പ് ഇറക്കി നിഷേധിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിന്ന് തന്റെ പേര് പ്രവർത്തകർ നിർദ്ദേശിച്ചതായും പിള്ളയുടെ കുറിപ്പിൽ ഉണ്ടായിരുന്നു. എന്നാൽ അവസാനഘട്ടത്തിലുണ്ടായ ആർഎസ്എസ് ഇടപെടലോടെ കാര്യങ്ങൾ മാറി. പത്തനംതിട്ടയില്ലെങ്കിൽ വേറെ എവിടെയും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ശ്രീധരൻപിള്ള നിലപാട് വ്യക്തമാക്കിയതോടെ മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാൻ് കേന്ദ്രനേതൃത്വം പിള്ളയോട് ആവശ്യപ്പെട്ടതായും വാർത്തകൾ വന്നു.

പത്തനംതിട്ട നോട്ടമിട്ടവരിൽ മറ്റൊരാൾ അൽഫോൻസ് കണ്ണന്താനമായിരുന്നു. കൊല്ലത്ത് മത്സരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും താൽപര്യം കാണിച്ചില്ല. ഇതോടെ അദ്ദേഹത്തെ എറണാകുളം കൊടുത്ത് തൃപ്തിപ്പെടുത്തി.കൊച്ചി തന്റെ രണ്ടാം വീടാണെന്നും തന്റെ മുൻ പ്രവൃത്തികൾ തുണയ്ക്കുമെന്നും പറഞ്ഞ കണ്ണന്താനം ഒരങ്കത്തിനുള്ള പുറപ്പാടിലാണ്.

ബിജെപിയിലേക്ക് എടുത്തുചാടിയ കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ കേരളത്തിൽ മത്സരിച്ചേക്കുമെന്ന് കേട്ടെങ്കിലും ആദ്യ പട്ടികയിൽ പേരില്ല.തൃശൂരിൽ നിന്ന് കോൺഗ്രസ് സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം നടക്കാതെ വന്നതോടെയാണ് വടക്കൻ മറുകണ്ടം ചാടിയത്. ബിഡിജെഎസിന് തൃശൂർ കൊടുത്തതോടെ, ആ സാധ്യത മങ്ങി. തൃശ്ശൂരോ ചാലക്കുടിയോ ആയിരുന്നു വടക്കന്റെ ലക്ഷ്യം. എന്നാൽ തൃശ്ശൂർ സീറ്റിലേക്ക് സുരേന്ദ്രനേയും വെട്ടി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ആണ് അമിത് ഷാ നിയോഗിച്ചത്. കഴിഞ്ഞ തവണ എറണാകുളത്ത് മത്സരിച്ച എ എൻ രാധാകൃഷ്ണൻ ആർഎസ്എസ് വഴി ചാലക്കുടിക്ക് വേണ്ടി ആദ്യമേ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ഇതോടെ കൊല്ലം സീറ്റിൽ ടോം വടക്കൻ എന്ന തീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വമെത്തി. എന്നാൽ കൊല്ലത്ത് കെ വി സാബുവിന്റെ പേരാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. ഈ തീരുമാനം കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെ ആ സീറ്റും ടോം വടക്കന് നഷ്ടമായി.

ഏതായാലും പത്തനംതിട്ട ഹോട്ട് സീറ്റായതോടെ, ഇനി ഒരുവച്ചുമാറൽ ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്. തൃശൂരിൽ തുഷാർ മത്സരിക്കാതിരുന്നാൽ സുരേന്ദ്രനെ അങ്ങോട്ട് മാറ്റുമോയെന്നും അറിയേണ്ടതുണ്ട്. എന്നാൽ., എല്ലാം തികച്ചും സാങ്കേതികം മാത്രമെന്നാം് ബിജെപി നേതാക്കൾ പറയുന്നത്. സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്നും അവർ പറയുന്നു. ഏതായാലും സീറ്റിനെ ചൊല്ലിയുള്ള തമ്മിലടിയിൽ ആർഎസ്എസ് നേതൃത്വത്തിന് അമർഷമുണ്ട്. ശബരിമല വിഷയത്തിൽ നേടിയ മുൻതൂക്കം തർക്കം മൂലം നഷ്ടപ്പെടുത്തുന്നതിൽ സംഘപരിവാർ സംഘടനകളുടെ കൊച്ചിയിലെ യോഗം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP