Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കനയ്യപ്പേടിയിൽ' നേതാക്കളോട് കയർത്ത് കേന്ദ്ര മന്ത്രി; ബഹുസരായിയിൽ കനയ്യ കുമാറിനെതിരെ മത്സരിക്കുന്നതിൽ നിന്നും പേടിച്ച് പിന്മാറി ഗിരിരാജ് സിങ്; സുരക്ഷിത സ്ഥാനമായി കണ്ടെത്തിയത് നാവഡ മണ്ഡലം; തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി വന്ന ബിജെപി നേതാക്കളോട് 'പരാജയ ഭീതിയാൽ' ദേഷ്യപ്പെട്ട് മന്ത്രി; ഭൂമിഹാർ സമുദായത്തെ പ്രതിനിധീകരിക്കുന്ന കനയ്യയ്ക്ക് വിജയ സാധ്യത കൂടുതലെന്നും നിഗമനം

'കനയ്യപ്പേടിയിൽ'  നേതാക്കളോട് കയർത്ത് കേന്ദ്ര മന്ത്രി; ബഹുസരായിയിൽ കനയ്യ കുമാറിനെതിരെ മത്സരിക്കുന്നതിൽ നിന്നും പേടിച്ച് പിന്മാറി ഗിരിരാജ് സിങ്; സുരക്ഷിത സ്ഥാനമായി കണ്ടെത്തിയത് നാവഡ മണ്ഡലം; തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി വന്ന ബിജെപി നേതാക്കളോട് 'പരാജയ ഭീതിയാൽ' ദേഷ്യപ്പെട്ട് മന്ത്രി;  ഭൂമിഹാർ സമുദായത്തെ പ്രതിനിധീകരിക്കുന്ന കനയ്യയ്ക്ക് വിജയ സാധ്യത കൂടുതലെന്നും നിഗമനം

മറുനാടൻ ഡെസ്‌ക്‌

ബഹുസരായി: പേടിയുണ്ടാകുന്ന വേളയിൽ കോപമുണ്ടാകും എന്നത് മനുഷ്യ സഹജം. എന്നാൽ ഒരു യുവനേതാവിനെ പേടിച്ച് കേന്ദ്ര മന്ത്രി കോപപ്പെട്ടുവെന്ന വാർത്തയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ദിനങ്ങളിൽ ഇപ്പോൾ കേൾക്കുന്നത്. ബിഹാറിലെ ബഹുസരായിയിൽ ജെഎൻയുവിലെ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യ കുമാർ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇവിടെ നിന്നും ജനവിധി തേടുന്നതിൽ നിന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് പിന്മാറുന്നത്. കനയ്യകുമാറാണ് മത്സരിക്കുന്നത് എന്നറിഞ്ഞതോടെ മന്ത്രി പരാജയഭീതിയിലാണെന്നാണ് വാർത്തകൾ പ്രചരിച്ചത്.

ഇതിന് പിന്നാലെയാണ് വിജയ സാധ്യതയുള്ള നവാഡയിൽ മത്സരിക്കാനുള്ള മന്ത്രിയുടെ തീരുമാനം. എന്നാൽ ഇത് പിൻവലിക്കണമെന്നും ബഹുസരായിയിൽ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ സമീപിച്ചപ്പോൾ ദേശീയ നേതാക്കളോട് അദ്ദേഹം ദേഷ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാലും കനയ്യയ്‌ക്കെതിരെ ഗിരിരാജ് സിങ് മത്സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. ആർജെഡി, ബിജെപി ത്രികോണ മത്സരം നടക്കുന്ന ബഗുസരായിയിൽ നിന്ന് ജനവിധി തേടിയാൽ കനയ്യയുടെ ജനപ്രീതിയും ഒപ്പം സമുദായ വോട്ടുകളുടെ ധ്രുവീകരണവുമാണ് ഗിരിരാജിനെ പിന്നോക്കം വലിക്കുന്നത്.

ബഹുസരായി മണ്ഡലത്തിലെ പ്രബല വിഭാഗമായ ഭൂമിഹാർ സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ് കനയ്യയും ഗിരിരാജ് സിംഗും. ഈ മണ്ഡലത്തിൽ ഇക്കുറി മത്സരിക്കുന്നത് ക്ഷീണമാകും എന്നാണ് ഗിരിരാജ് സിങ് കരുതുന്നത്. ഇതിനിടയിൽ ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡി കനയ്യക്ക് വോട്ട് മറിച്ച് നൽകുമോ എന്ന ഭയവുമുണ്ട്. തന്റെ ആത്മാഭിമാനത്തെ പാർട്ടി മുറിപ്പെടുത്തിയെന്നാണ് ഇത് സംബന്ധിച്ച് ഗിരിരാജ് സിങ് പറഞ്ഞത്.

ബെഗുസരായിൽ ഇടതുപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായാണ് കനയ്യകുമാർ മത്സരിക്കുന്നത്. പാർട്ടി പിന്തുണയില്ലാതെ കനയ്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. സീറ്റ് വിഭജനത്തെ തുടർന്ന് സിപിഐ - സിപിഎം കക്ഷികളെ മഹാസഖ്യം പൂർണമായി തഴയുകയും കനയ്യക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു. ഇടതു പാർട്ടികൾക്കു ബിഹാറിൽ വിജയസാദ്ധ്യത ഇല്ലാത്തതിനാൽ കനയ്യയെ മത്സരിപ്പിച്ചാൽ തിരിച്ചടിയാകും എന്ന കണക്കൂകൂട്ടലിലാണ് സീറ്റ് നൽകാതിരുന്നത്.

കനയ്യ കുമാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണൻ സിങ് വ്യക്തമാക്കി. സിപിഐയ്ക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് ബെഗുസാര. കനയ്യ കുമാർ മത്സരിക്കുമെന്ന കാര്യം ഉറപ്പായതോടെ ഒരു ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ് ഇവിടെ.ആർ.ജെ.ഡിയുടെ തൻവീർ ഹസൻ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. കനയ്യയും തൻവീറും ബെഗുസാരയിൽ നിന്ന് തന്നെ ഉള്ളവരാണ്. ഇതോടെ ശക്തമായ മത്സരമായിരിക്കും ഇവിടെ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP