Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കഴിഞ്ഞ തവണ ഞാൻ വെറും ഇന്നസെന്റ്.. ഇത്തവണ ഞാൻ സഖാവ് ഇന്നസെന്റ്; ഇപ്രാവശ്യം സിനിമാനടന്റെ മേൽവിലാസം മാത്രമല്ല തനിക്കെന്നും എൽഡിഎഫ് സ്ഥാനാർത്ഥി; മോദി സർക്കാരിന്റെ കോട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ മൂന്നു മന്ത്രിമാരും

'കഴിഞ്ഞ തവണ ഞാൻ വെറും ഇന്നസെന്റ്.. ഇത്തവണ ഞാൻ സഖാവ് ഇന്നസെന്റ്; ഇപ്രാവശ്യം സിനിമാനടന്റെ മേൽവിലാസം മാത്രമല്ല തനിക്കെന്നും എൽഡിഎഫ് സ്ഥാനാർത്ഥി; മോദി സർക്കാരിന്റെ കോട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ മൂന്നു മന്ത്രിമാരും

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: സ്വന്തന്ത്രനെന്ന പദവിയിൽ നിന്ന് മാറി ഇത്തവണ പാർട്ടി ചിഹ്നത്തിലാണ് ചാലക്കുടിയിൽ ഇന്നസെന്റിന്റെ മത്സരം. ഒരു ടേം എംപിയായി പൂർത്തിയാക്കിയതിന്റെ അനുഭവപരിചയത്തിന്റെ ബലത്തിലായിരുന്നു ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിലെ സംസാരം. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വെറും ഇന്നസെന്റ് ആയിരുന്നെന്നും ഇന്ന് താൻ സഖാവ് ഇന്നസെന്റാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്റെ ചിഹ്നം കുടം ആയിരുന്നെന്നും ഇത്തവണ സിപിഎം പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രമാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ ഒരു സിനിമ നടൻ എന്നു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂവെങ്കിൽ ഇത്തവണ 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ കൊണ്ടു വരാനായത് അഭിമാനത്തോടെ പറയാനുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു. ഇന്ത്യക്കാരനെന്നു തെളിയിക്കാൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ട അവസ്ഥയാണ് നാട്ടിലെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മോദി സർക്കാരിന്റെ കീഴിൽ രാജ്യത്തെ കൃഷിയും വ്യവസായവും തകർന്നു. തൊഴിലില്ലായ്മ വർധിച്ചു. ചെറുകിടക്കാർ കടക്കെണിയിലായെന്നും മന്ത്രി പറഞ്ഞു. ബിജെപി സർക്കാർ കൊണ്ടു വരുന്ന ആർസിപി കരാർ വഴി രാജ്യത്തെ പാലുത്പാദനം തകരും. പാൽപൊടി ഇറക്കുമതി ചെയ്തു പാലാക്കി വിൽക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. നിലവിൽ റബ്ബർ കർഷകർ അനുഭവിക്കുന്ന സ്ഥിതിയിലേക്ക് മറ്റു കാർഷിക മേഖലകളും എത്തുമെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

മോദി ഭരണം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കൃഷി മന്ത്രി വി എസ്.സുനിൽ കുമാർ പറഞ്ഞു. ആർഎസ്എസ് അജണ്ടയാണ് മോദി നടപ്പാക്കുന്നത്. ജനങ്ങളെ ഛിന്നഭിന്നമാക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. വർഗീയധ്രുവികരണവും സമ്പത്തിന്റെ കേന്ദ്രീകരണവും മോദി സർക്കാരിന്റെ കീഴിൽ ശക്തമായി നടക്കുന്നു. കോൺഗ്രസ് തുടങ്ങിയ നയങ്ങളാണ് ബിജെപി അതിശക്തമായി നടപ്പാക്കുന്നതെന്നും സുനിൽകുമാർ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും ഈ തെരെഞ്ഞെടുപ്പിൽ വിഷയമാക്കണമെന്ന് സുനിൽ കുമാർആവശ്യപ്പെട്ടു. പ്രളയത്തിൽ ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങളെ മുക്കികൊല്ലാണ് കേന്ദ്രം ശ്രമിച്ചത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്തു തോൽപിക്കുന്ന ബദൽ വികസനം നടപ്പാക്കുന്ന കേരള സർക്കാരിനെ ലോകം ഉറ്റു നോക്കുകയാണെന്നും സുനിൽകുമാർ പറഞ്ഞു. കേരളത്തിൽ മാത്രം കർഷകന് 19000കോടിയുടെ നഷ്ടം ഉണ്ടായിട്ടും കേന്ദ്രം ചില്ലിക്കാശ് നൽകിയില്ലെന്നും മന്ത്രി വിമർശിച്ചു. മരണത്തെ നർമംകൊണ്ട് തോൽപിച്ചയാളാണ് ഇന്നസെന്റ് എന്നും സുനിൽകുമാർ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാരാണ് ഉണ്ടാകാൻ പോകുന്നതെന്ന് മന്ത്രി എം.എം മണി. 2004 ലേതു പോലെ മികച്ച സർക്കാരായിരിക്കും അതെന്നും മണി. ആ സർക്കാരിന്റെ കാലത്താണ് വിവരാവകശ നിയമവും, തൊഴിലുറപ്പ് പദ്ധതിയും വനാവകാകശ നിയമവും കാർഷിക കടം എഴുതിത്ത്ത്ത്ത്ത്ത്തള്ളിയതും നടന്നെതെന്ന് ഓർക്കണമെന്നും മണി.ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം പുലരാനും സ്ത്രീപുരുഷ സമത്വം ഉറപ്പാക്കാനും മോദി സർക്കാരിനെ പുറത്താക്കണെമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. ഹിന്ദു ഫാസിസ്റ്റുകളെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയു എന്നും കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലന്നും മന്ത്രി എം.എം മണി സൂചിപ്പിച്ചു.

സിപിഐ നേതാവും മുൻ എംഎൽഎയുമായ എ.കെ. ചന്ദ്രൻ അധ്യക്ഷനായി. മുൻ രാജ്യസഭാംഗവും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായ കെ.ചന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു. മുൻ മന്ത്രി ജോസ് തെറ്റയിൽ, എംഎൽഎ മാരായ ബി.ഡി. ദേവസി, ടൈസൺ മാസ്റ്റർ, സിപിഎം നേതാക്കളായ ബേബി ജോൺ, സി.എൻ. മോഹനൻ, സിപിഐ നേതാക്കളായ പി. രാജു, കെ.കെ. അഷ്‌റഫ്, എൻസിപി നേതാവ് പീതാംബരൻ മാസ്റ്റർ മറ്റ് കക്ഷി നേതാക്കളായ ഫ്രാൻസിസ് ജോർജ്, എം വിമാണി, എൻ. സി തങ്കപ്പൻ, മാത്യൂസ് കോലഞ്ചേരി , ടെൽക് ചെയർമാൻ എൻ.സി മോഹനൻ, എഫ്‌ഐടി ചെർമാൻ ടി.കെ.മോഹനൻ, അങ്കമാലി മുൻസിപ്പൽ ചെയർപേഴ്‌സൺ എം.എ ഗ്രേസി, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

ഇന്നസെന്റിന്റെ വിജയത്തിനായി 5001 പേരുടെ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സിപിഐ നേതാവ് കെ.കെ അഷ്‌റഫ് പ്രസിഡന്റും, മുൻ എംപി കെ.ചന്ദ്രൻപിള്ള ജന സെക്രട്ടറിയും ആയി പ്രവർത്തിക്കും. ടി.കെ മോഹനൻ ആണ് ട്രഷർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP