Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴും സട്രോങ്ങ് റൂമുകൾക്ക് പ്രതിപക്ഷ പാർട്ടികളുടെ കാവൽ തുടരുന്നു; സംഘർഷ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കാസർകോട് പെരിയയിലും കല്യോട്ടും 144 പ്രഖ്യാപിച്ചു

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴും സട്രോങ്ങ് റൂമുകൾക്ക് പ്രതിപക്ഷ പാർട്ടികളുടെ കാവൽ തുടരുന്നു; സംഘർഷ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കാസർകോട് പെരിയയിലും കല്യോട്ടും 144 പ്രഖ്യാപിച്ചു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വോട്ടണ്ണലിന് മണിക്കൂറുകൾ മാത്ര ബാക്കി നിൽക്കേ അട്ടിമറി ഭീഷണി ഭയന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സട്രോങ് റൂമുകൾക്ക് മുൻപിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ 24 മണഇക്കൂറും കാവൽ നിൽക്കുകയാണ്. ഈ വേളയിലാണ് വോട്ടെണ്ണൽ ദിനത്തിൽ വ്യാപകമായി ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രമ സമാധാനം തകരുന്ന സംഭവങ്ങൾ പരമാവധി തടയാൻ ശ്രമിക്കണമെന്നും നിയമവാഴ്‌ച്ച ഉറപ്പാക്കണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.

പോളിങ് ദിനത്തിൽ അടക്കം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ സംഘർഷങ്ങൾ നടന്നിരുന്നു. പശ്ചിമ ബംഗാളിൽ വെടിവെപ്പ് അടക്കമുള്ള അക്രമ സംഭവങ്ങൾ അരങ്ങറുകയും ചില പാർട്ടി പ്രവർത്തകൻ മരണപ്പെട്ട സംഭവം വരെയുണ്ടായിരുന്നു. മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം അക്രമ സംഭവങ്ങൾ പെരുകിയതിന് പിന്നാലെയാണ് കൃത്യമായ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.

മാത്രമല്ല വോട്ടെണ്ണൽ ദിനത്തിൽ രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും അക്രമ സാധ്യതയുള്ള ഗ്രാമങ്ങളിലടക്കം ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്. പൊലീസ് സേനയടക്കമുള്ളവർക്ക് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്ഥാനാർത്ഥികൾ നേരിട്ടും സ്റ്റോർ റൂമുകൾക്ക് കാവൽ നിൽക്കുന്നുണ്ടെന്ന വാർത്തയും പുറത്ത് വന്നത്. കോൺഗ്രസ് നേതാവും മധ്യപ്രദേശിലെ ഭോപ്പാലിലെ സ്ഥാനാർത്ഥിയുമായ ദിഗ്‌വിജയ് സിങ് കഴിഞ്ഞ ദിവസം രാത്രി ഭാര്യയോടൊപ്പം നേരിട്ടെത്തി വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച ഭോപ്പാലിലെ സെൻട്രൽ ജയിലിലെ സുരക്ഷ പരിശോധിച്ചിരുന്നു.

യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും കോൺഗ്രസ് പ്രവർത്തകർ സ്റ്റോർ റൂമുകൾക്ക് മുന്നിൽ മുഴുവൻ സമയം കാവലേർപ്പെടുത്തിയിരിക്കുകയാണ്.  ചണ്ഡീഗഡിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റോർറൂമുകൾക്ക് മുന്നിൽ മുഴുവൻ സമയം കാവൽ നിൽക്കുകയാണ്. പല സ്ഥലങ്ങളിലും സ്റ്റോർ റൂമുകൾക്ക് മുന്നിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെയും പാർട്ടി പ്രവർത്തകർ സ്റ്റോർറൂമുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

മുംബൈയിലെ കോൺഗ്രസ് അദ്ധ്യക്ഷനും സ്ഥാനാർത്ഥിയുമായ മിലിന്ദ് ദിയോറ സ്റ്റോർ റൂമുകൾക്ക് മുന്നിലെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിക്കഴിഞ്ഞു. സ്റ്റോർ റൂമുകൾക്ക് മുന്നിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ സ്ഥാനാർത്ഥികൾക്ക് കൂടി നൽകണമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യം.

കാസർകോട്ട് കല്യാട്ടും പെരിയയിലും 144 പ്രഖ്യാപിച്ചു

കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത പരിഗണിച്ച് കല്യോട്ടും, പെരിയയിലും ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകിട്ട് വെള്ളിയാഴ്ച വൈകിട്ട് എട്ടുവരെയാണ് നിരോധനാജ്ഞ. കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകമാകുക.

ഇവിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഫെബ്രുവരി 17-നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്തും കൊല്ലപ്പെട്ടത്. കേസിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ ഉൾപ്പടെയുള്ളവർ അറസ്റ്റിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP