Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ചെങ്ങന്നൂരിന് മുന്നിൽ 1000 കോടിയുടെ പദ്ധതികൾ; ത്രികോണ ചൂടിൽ ഫലം മുൻകൂട്ടി പ്രഖ്യാപിക്കുക അസാധ്യം; 1000 കോടിയുമായി എത്തുന്ന ചെങ്ങന്നൂരിന്റെ നായകൻ ആരെന്നറിയാനുള്ള കാത്തിരിപ്പിൽ രാഷ്ട്രീയ കേരളം

പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ചെങ്ങന്നൂരിന് മുന്നിൽ 1000 കോടിയുടെ പദ്ധതികൾ; ത്രികോണ ചൂടിൽ ഫലം മുൻകൂട്ടി പ്രഖ്യാപിക്കുക അസാധ്യം; 1000 കോടിയുമായി എത്തുന്ന ചെങ്ങന്നൂരിന്റെ നായകൻ ആരെന്നറിയാനുള്ള കാത്തിരിപ്പിൽ രാഷ്ട്രീയ കേരളം

ചെങ്ങന്നൂർ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കേരളത്തിന്റെ സംസാര വിഷയമാണ് ചെങ്ങന്നൂർ. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുമ്പോൾഡ ജയപരാജയങ്ങൾ നിർണ്ണയിക്കുക പോലും നേരിയ വ്യത്യാസത്തിലായിരിക്കും. എന്നാൽ തെരഞ്ഞെടുപ്പ് വന്നതിന് പിന്നാലെ വാഗ്ദാന പെരുമഴയുമായിട്ടാണ് മുന്നണികൾ വോട്ടർമാരെ സമീപിക്കുന്നത്.

സാംസ്‌കാരികമായി ഔന്നത്യമുള്ള ചെങ്ങന്നൂരിനു വികസന പന്ഥാവിലേക്കു പറന്നുയരാൻ 1000 കോടി നൽകാമെന്നാണ് ഇടതുപക്ഷത്തിന്റെ മോഹനവാഗ്ദാനം. ചെങ്ങന്നൂരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കു തൊഴിൽ ഉറപ്പുവരുത്താനും വിനോദസഞ്ചാരം, കൃഷി, വ്യവസായം എന്നിവയ്ക്ക് ഊന്നൽ നൽകി ഉൽപാദനമേഖലയെ ശക്തിപ്പെടുത്താനുമാണു പദ്ധതിയെന്നു എൽഡിഎഫ്. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിൽ അഞ്ചിടത്ത് ഇടതുഭരണമാണ്. സർക്കാർ ഫണ്ട് ഒഴുകിയെത്താൻ എൽഡിഎഫ് ജയിക്കണമെന്ന് ഓർമപ്പെടുത്തൽ. വികസനത്തുടർച്ചയ്ക്കു വോട്ടു തേടുകയാണു സജി ചെറിയാൻ.

ചെങ്ങന്നൂരിന്റെ മനസ്സിൽ ഇപ്പോൾ 1000 കോടിയുടെ സ്വപ്നങ്ങളാണ്. പമ്പയും അച്ചൻകോവിലാറും വരട്ടാറും മണിമലയാറും നനവേകുന്ന ചെങ്ങന്നൂർ കാത്തിരിപ്പിലാണ്, പ്രചാരണം അവസാന റൗണ്ടിലെത്തി നിൽക്കുമ്പോൾ കാരയങ്ങൾ ഫോട്ടോ ഫിനിഷിലേക്ക് തന്നെയെന്ന് വ്യക്തമാണ്. ആരാദ്യം ഫിനിഷ് ചെയ്യുമെന്നു ചെങ്ങന്നൂരുകാർ മാത്രമല്ല, രാജ്യമാകെ ഉറ്റുനോക്കുന്നു. സെക്കൻഡിന്റെ നൂറിലൊരംശം പോലും വിട്ടുകൊടുക്കാൻ ആരും തയാറല്ല, സാധ്യതകളെപ്പറ്റി വിട്ടുപറയാൻ ആർക്കും സാധിക്കുന്നുമില്ല!

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാടകങ്ങളിലായിരുന്നു രാജ്യത്തിന്റെ ശ്രദ്ധ. ഇനിയതു ചെങ്ങന്നൂരിലേക്കും നീളുകയാണ്. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയ്ക്കു കർണാടകയിൽ തുടക്കമായിരിക്കെ പ്രത്യേകിച്ചും. നാടിനെ ഇളക്കിമറിക്കാൻ ദേശീയ, സംസ്ഥാന നേതാക്കൾ ഇവിടെ തമ്പടിച്ചാണു തന്ത്രങ്ങൾ മെനയുന്നത്. കഠ്വ പീഡനം മുതൽ ത്രിപുരയും കർണാടകയും കേന്ദ്രസംസ്ഥാന സർക്കാരുകളും വികസനവും എല്ലാം ഇവിടെ പൊടിപാറിച്ചു. എൽഡിഎഫും യുഡിഎഫും എൻഡിഎയും കടുപ്പമേറിയ അസ്ത്രങ്ങൾ പുറത്തെടുക്കുമ്പോൾ വരും മണിക്കൂറികളിലും തീ പാറും.

സംസ്ഥാന ഭരണത്തെ സ്വാധീനിക്കില്ലെങ്കിലും അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചികയാകും ചെങ്ങന്നൂരിലെ ഫലം. 10,708 വോട്ടർമാർ കൂടി ചേർന്നതോടെ ചെങ്ങന്നൂരിലെ മൊത്തം സമ്മതിദായകരുടെ എണ്ണം 1,99,340. ഇതിൽ പുരുഷന്മാർ 92,919; സ്ത്രീകൾ 1,06,421; കന്നിവോട്ടർമാർ 5039. തിരഞ്ഞെടുപ്പുഫലത്തെ നിർണായകമായി സ്വാധീനിക്കുന്ന 30-39 വയസ്സുള്ളവരും 40-49 വയസ്സുള്ളവരും 32.84 ശതമാനമുണ്ട്. 20-29 ഗ്രൂപ്പിൽ 34,070 വോട്ടർമാർ. 26നു പരസ്യ പ്രചാരണത്തിനു തിരശ്ശീല വീഴും. 28ന് വോട്ടെടുപ്പ്, 31നു ഫലം. ജനവിധി തേടുന്നത് 17 സ്ഥാനാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP