Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി സർക്കാരിന്റെ മദ്യനയത്തിനെതിരായ ഹിതപരിശോധനയായി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് പ്രവചിച്ചവർക്ക് തെറ്റി; തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയ താമരശേരി ബിഷപ്പിനും കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയ്ക്കും കനത്ത തിരിച്ചടി; സജി ചെറിയാൻ നേടിയ വൻവിജയം മദ്യനയത്തിനുള്ള പരോക്ഷ അംഗീകാരം കൂടി?

പിണറായി സർക്കാരിന്റെ മദ്യനയത്തിനെതിരായ ഹിതപരിശോധനയായി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് പ്രവചിച്ചവർക്ക് തെറ്റി; തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയ താമരശേരി ബിഷപ്പിനും കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയ്ക്കും കനത്ത തിരിച്ചടി; സജി ചെറിയാൻ നേടിയ വൻവിജയം മദ്യനയത്തിനുള്ള പരോക്ഷ അംഗീകാരം കൂടി?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം ഇടതു സർക്കാരിന്റെ മദ്യനയത്തിന്റെ കൂടി വിജയമാണ്. ഇപ്പോഴത്തെ മദ്യനയം വരുന്നതിനും വളരെ മുമ്പ് 1987-ൽ മാമ്മൻ ഐപ്പിന്റെ എക്കാലത്തെയും വൻ ഭൂരിപക്ഷമായ 15703 എന്ന റെക്കോഡും ഭേദിക്കുകയാണ് ചെങ്ങന്നൂരിൽ സജി ചെറിയാൻ. ചെങ്ങന്നൂരിൽ സജി ചെറിയാന്റെ ഭൂരിപക്ഷം 20956. അതായത് സർക്കാരിന്റെ പുതിയ മദ്യനയം കേരളം ഏറ്റെടുക്കുന്നതിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂരിൽ നാം കാണുന്നത്.

സംസ്ഥാന സർക്കാറിന്റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന്? പ്രഖ്യാപിച്ച കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ കൂടിയായ താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനും സിബിസിഐ മുൻ അധ്യക്ഷൻ കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാബാവയ്ക്കും കിട്ടിയ കനത്ത തിരച്ചടി കൂടിയാണ് ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം.

കൊടുംവഞ്ചനയാണ് സർക്കാരിന്റെ മദ്യനയമെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മദ്യനയത്തിനെതിരായ വികാരം പ്രതിഫലിക്കുമെന്നും ഇഞ്ചനാനിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.മദ്യനയത്തിനും സർക്കാറിനും എതിരെ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്യുമെന്നും മാസങ്ങൾക്കുമുമ്പ് സംസ്ഥാന വ്യാപകമായി മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

''ചെങ്ങന്നൂരിൽ സർക്കാറിനെതിരെ പ്രചാരണത്തിനിറങ്ങും. മദ്യനയത്തിനെതിരായ ഹിതപരിശോധനയായി ഉപതെരഞ്ഞെടുപ്പ് മാറും. അവിടുത്തെ ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്യവിരുദ്ധ പ്രസ്ഥാനം ശക്തമായി മുന്നിലുണ്ടാകും'' -ബിഷപ് നേരത്തെ തന്നെ ഇടതു സർക്കാരിന് വെല്ലുവിളിച്ചുകൊണ്ട് മുന്നറിയിപ്പ് കൊടുത്തിരുന്നു.

അതോടൊപ്പംതന്നെ ഇടതുസർക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി കത്തോലിക്ക സഭ. സിബിസിഐ മുൻ അധ്യക്ഷൻ കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയ്ക്കും ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം കടുത്ത പ്രഹരമായി.

സർക്കാറിന്റെ പുതിയ മദ്യനയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണവിഷമാക്കുമെന്നും,മനുഷ്യജീവന് വിലകൽപിക്കുന്ന മുഴുവൻ സമുദായങ്ങളെയും സാമൂഹിക സംഘടനകളെയും പ്രചാരണ-പ്രതികരണ പരിപാടികളിൽ പങ്കാളികളാക്കുമെന്നും കർദ്ദിനാൾ നേരത്തെ പറഞ്ഞിരുന്നു. മണ്ഡലത്തിലുടനീളം പ്രചാരണജാഥകളും കവല യോഗങ്ങളും കൺവെൻഷനുകളും ഭവനസന്ദർശനങ്ങളും നടത്തുമെന്നും, സ്ഥാനാർത്ഥി ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ നടത്തുമെന്നും നേരത്തെ സിബിസിഐ മുൻ അധ്യക്ഷൻ കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയും കെസിബിസി മദ്യവിരുദ്ധ സമിതി അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP