Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഝാർഖണ്ഡ് തിരഞ്ഞെടുപ്പ്: ബ​​ഗോഡറിൽ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ഇടതുമുന്നണിയുടെ അട്ടിമറി ജയം: തുണയായത് ആദിവാസി ഗോത്രമേഖലയിലെ വോട്ടുകൾ ; മുഖ്യമന്ത്രിയായി മുക്തി മോർച്ചാ നേതാവ് ഹേമന്ത് സോറൻ അധികാരമേൽക്കും

ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഝാർഖണ്ഡ് തിരഞ്ഞെടുപ്പ്: ബ​​ഗോഡറിൽ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ഇടതുമുന്നണിയുടെ അട്ടിമറി ജയം: തുണയായത് ആദിവാസി ഗോത്രമേഖലയിലെ വോട്ടുകൾ ; മുഖ്യമന്ത്രിയായി മുക്തി മോർച്ചാ നേതാവ് ഹേമന്ത് സോറൻ അധികാരമേൽക്കും

മറുനാടൻ മലയാളി ബ്യൂറോ

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുർത്തിയാകുമ്പോൾ ബഗോഡറിലെ ബിജെപി സിറ്റിങ് സീറ്റ് ഇടതുസ്ഥാനാർത്ഥി തൂത്ത് വാരി. നാലായിരിത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് നിലവിലെ ബിജെപി സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നത്. ബഗോഡർ മണ്ഡലത്തിൽ സിപിഐ(എംഎൽ) സ്ഥാനാർത്ഥിയായ വിനോദ്കുമാർ സിങാണ് വിജയത്തിലെത്തിയത്. എതിരാളിയായ ബിജെപി സ്ഥാനാർത്ഥിയെക്കാൾ 4146 വോട്ടുകൾക്കാണ് വിനോദ് കുമാർ മുന്നിട്ട് എത്തിയത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ഇവിടെ സിറ്റിങ് എംഎൽഎ നാഗേന്ദ്ര മാഹ്‌തോയാണ് ഇതോടെ കനത്ത തിരിച്ചടി നേരിട്ടത്.

തുടക്കത്തിൽ പിന്നിലായിരുന്ന വിനോദ് കുമാർ ക്രമേണ നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. വിനോദ് കുമാർ സിങ് 4188 വോട്ടിന്റെ ലീഡാണ് വിജയിക്കുന്നത്. 2014 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാഗേന്ദ്ര മാഹ്‌തോ 4399 വോട്ടിന് ജയിച്ച സീറ്റിലാണ് ഇടതുപാർട്ടിയായ സിപിഐ (എംഎൽ)(എൽ)ന്റെ അട്ടിമറി.

താന ജില്ലക്കാരനാണ് വിനോദ് കുമാർ സിങ്. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് 33 വയസാണ് പ്രായം. ഒരൊറ്റ ക്രിമിനൽ കേസ് പോലും ഇദ്ദേഹത്തിന്റെ പേരിലില്ലെന്നതാണ് മറ്റൊരു സവിശേഷത. 2009 ലും 2014 ലും ബഗോദർ മണ്ഡലത്തിൽ നിന്ന് വിനോദ് കുമാർ സിങ് ജനവിധി തേടിയിരുന്നു. എന്നാൽ ബിജെപി സ്ഥാനാർത്ഥിയോട് ദയനീയമായി പരാജയപ്പെട്ടു. മൂന്നാമത്തെ പരിശ്രമത്തിൽ ഇദ്ദേഹം ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ. ഇതോടെ ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ അടിതെറ്റിയിരിക്കുകയാണ്. സിപിഐ.എം, സിപിഐ, സിപിഐ.എം.എൽ, മാർക്സിസ്റ്റ് കോർഡിനേഷൻ കമ്മിറ്റി എന്നീ നാല് പാർട്ടികളാണ് ഇടതുമുന്നണിയായി ഝാർഖണ്ഡിൽ മത്സരിക്കുന്നത്.

കോൺഗ്രസും ജെഎംഎം ഉൾപ്പെട്ട മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുകയാണ്.ആകെയുള്ള 81 സീറ്റിൽ മഹാസഖ്യം 41 സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിക്ക് 27 സീറ്റിൽ മാത്രമാണ് ലീഡ് നേടാനായത്.ഗോത്രമേഖലകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്കൊപ്പം ഭരണത്തിലുണ്ടായിരുന്ന എജെഎസ് യുവിനും ജനവിധി തിരിച്ചടിയായി. മുന്മുഖ്യമന്ത്രി ബാബുലാൻ മറാൻഡിയുടെ ജാർഖണ്ഡ് വികാസ് മോർച്ച (ജെവി എം) യ്ക്കും തിരിച്ചടി നേരിട്ടു. ജനവിധി അംഗീകരിക്കുന്നതായും, ഭാവി പരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും ബാബുലാൽ മറാൻഡി പറഞ്ഞു.

അതേസമയം ജനവിധിയിൽ കോൺഗ്രസ് ജെഎംഎം ക്യാമ്പുകളിൽ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. ജെഎംഎം നേതാവ് ഹേമന്ത് സോറൻ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് സഖ്യകക്ഷികളായ കോൺഗ്രസ് പ്രഖ്യാപിച്ചു. സോറൻ തന്നെയാണ് നേതാവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹേമന്ത് സോറൻ ബാർഹത്തിൽ ലീഡ് ചെയ്യുകയാണ്. അതേസമയം ധുംകയിൽ പിന്നിലാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും ഇപ്പോൾ പിന്നിലാണ്. ധൻവറിൽ ആദ്യഘട്ടത്തിൽ പിന്നിലായിരുന്ന ജെവി എം നേതാവും മുന്മുഖ്യമന്ത്രിയുമായ ബാബുലാൽ മറാൻഡി ലീഡ് നേടി. അതേസമയം ചക്രധർപൂർ മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ പിന്നിലാണ്.

സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് തന്ത്രങ്ങൾ മെനഞ്ഞ് നീക്കങ്ങൾ ആരംഭിച്ചു. ബാബുലാൽ മറാൻഡിയുടെ ജെവിഎമ്മിനെ കോൺഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. ചിത്രം തെളിഞ്ഞാൽ ഉടൻ ഗവർണറെ കാണാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആർപിഎൻ സിങിന് നിർദ്ദേശം നൽകി. തൂക്കുസഭയെന്ന എക്‌സിറ്റ്‌പോൾ ഫലം കണക്കിലെടുത്ത് അധികാരം നിലനിർത്താനുള്ള പോംവഴികളെക്കുറിച്ച് ബിജെപി ക്യാംപിലും ആലോചനകൾ നടക്കുന്നുണ്ട്. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മൽസരിച്ചപ്പോൾ, ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം-43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP