Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദേശീയ പൊതുതെരഞ്ഞെടുപ്പ് നടന്നാൽ പോലും പോസ്റ്ററോ ബാനറോ റാലികളോ കാണാത്ത ബ്രിട്ടനിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് ചൂട് പടർന്ന് പിടിക്കുന്നു; യുകെയിലെ ബിജെപിക്കാരും കോൺഗ്രസുകാരും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരുവിൽ ഇറങ്ങി; ലണ്ടനിൽ വമ്പൻ വാഹനറാലി സംഘടിപ്പിച്ച് ബിജെപിയും കോൺഗ്രസും

ദേശീയ പൊതുതെരഞ്ഞെടുപ്പ് നടന്നാൽ പോലും പോസ്റ്ററോ ബാനറോ റാലികളോ കാണാത്ത ബ്രിട്ടനിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് ചൂട് പടർന്ന് പിടിക്കുന്നു; യുകെയിലെ ബിജെപിക്കാരും കോൺഗ്രസുകാരും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരുവിൽ ഇറങ്ങി; ലണ്ടനിൽ വമ്പൻ വാഹനറാലി സംഘടിപ്പിച്ച് ബിജെപിയും കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്നലെ ലണ്ടനിൽ ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് തെരുവിൽ ഇറങ്ങിയെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇവിടുത്തെ ഇന്ത്യക്കാരെ സ്വാധീനിക്കുന്നതിനാണ് ഇരു പാർട്ടികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.യുകെയിൽ ദേശീയ പൊതുതെരഞ്ഞെടുപ്പ് നടന്നാൽ പോലും പോസ്റ്ററോ ബാനറോ റാലികളോ കാണില്ലെന്നിരിക്കെയാണ് മറ്റൊരു രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ലണ്ടനിൽ അരങ്ങ് തകർത്തിരിക്കുന്നത്. ഇതോടനുബന്ധിച്ച് ലണ്ടനിൽ ബിജെപിയും കോൺഗ്രസും ഇന്നലെ വമ്പൻ വാഹനറാലിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുള്ള ബ്രിട്ടനിലെ ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കുന്നതിനാണ് ഇരു പാർട്ടികളും വിദേശത്ത് ഈ അഭ്യാസം നടത്തിയിരിക്കുന്നത്. ഇന്നലത്തെ ഒരു റാലി സംഘടിപ്പിച്ചിരിക്കുന്നത് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെയും മറ്റൊന്ന് സംഘടിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുമാണ്. റാലിക്ക് അണിനിരന്ന കാറുകൾക്ക് മുകളിൽ ഇരു പാർട്ടികളും തങ്ങളുടെ പതാകകളാലും മറ്റും അലങ്കരിച്ചിരുന്നു. എന്നാൽ ഇരു റാലികളും നേർക്ക് നേർ കൂട്ടി മുട്ടിയിരുന്നില്ല. ലണ്ടനിലെ താവിസ്റ്റോക്ക് സ്‌ക്വയറിലെ ഗാന്ധി പ്രതിമയുടെ സമീപത്ത് കോൺഗ്രസ് റാലി എത്തുന്നതിന് അര മണിക്കൂർ മുമ്പ് ബിജെപി റാലി ഇവിടെയെത്തിയിരുന്നുവെന്നാണ് ഐഒസിഎയെ പിന്തുണയ്ക്കുന്ന ഒരാൾ വെളിപ്പെടുത്തിയിരിക്കുന്നത്.

അതിരാവിലെയാണ് ഹൗൻസ്ലോയിൽ നിന്നും ഐഒസി റാലി ആരംഭിച്ചിരുന്നത്. ഇതിൽ നൂറോളം കാറുകൾ അണിനിരന്നിരുന്നു. ലണ്ടനിലെ പ്രധാനപ്പെട്ട ഇടങ്ങളിലൂടെയായിരുന്നു ഇത് കടന്ന് പോയിരുന്നത്. ബെർമിങ്ഹാം, കവൻട്രി, സ്ലൗഗ്, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ഈ റാലി വൈകുന്നേരം ഓസ്റ്റർലെയിലാണ് സമാപിച്ചത്. ഇതിൽ 400ൽ അധികം പേർ പങ്കെടുത്തിരുന്നു. ഐഒസിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ് മുഖ്യാതിഥിയായിരുന്നു. ബിജെപിയുടെ റാലിയിൽ 500 കാറുകളാണ് അണിനിരന്നത്. എഡിൻബർഗ്, ലണ്ടൻ, ബെർമിങ്ഹാം, ലെയ്സെസ്റ്റർ, മിൽട്ടൻ കീനെസ്, ന്യൂകാസിൽ, എന്നിവിടങ്ങളിലൂടെ കടന്ന് പോയ റാലി നാല് മണിക്കൂറോളം നീണ്ടിരുന്നു.

ബിജെപി ലണ്ടൻ റാലിക്ക് പതാക വീശി ആരംഭം കുറിച്ചത് റേസിങ് ഡ്രൈവറായ അദ്വൈത് ഡിയോദറാണ്. ഇതിൽ 275 കാറുകളും 600 പേരും പങ്കെടുത്തിരുന്നു. മൂന്ന് റൂട്ടുകളിലൂടെയാണിത് സഞ്ചരിച്ചത്. നോർത്ത് വെസ്റ്റ് ലണ്ടനിലെ അൽപെർടണിലൂടെ ഇതിലൊന്ന് കടന്ന് പോയിരുന്നു. നിരവധി ഗുജറാത്തികളും പഞ്ചാബികളും വസിക്കുന്ന ഇടമാണിത്. രണ്ടാമത്തെ റൂട്ട് സൗത്താൾ, ഹൗൻസ്ലോ എന്നിവിടങ്ങൽലൂടെയാണ് കടന്ന് പോയത്.

ഇവിടങ്ങളിലും പ്രവാസി ഇന്ത്യക്കാർ ധാരാളമുണ്ട്. മൂന്നാമത്തെ റൂട്ട് കടന്ന് പോയത് സെൻട്രൽ ലണ്ടനിലെ ലണ്ടൻ ഐ, ഗാന്ധി സ്റ്റാച്യൂ എന്നിവിടങ്ങളിലൂടെയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് പ്രവാസി ഇന്ത്യക്കാർക്കിടയിൽ അവബോധമുണ്ടാക്കുകയും മോദിക്ക് വോട്ടുറപ്പാക്കുകയുമാണെന്നാണ് ഒഎഫ്ബിജെപി യുകെ പ്രസിഡന്റായ കുൽദീപ് സിങ് ഷെഖാവത്ത് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP