Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കർണാടകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഫലം വരുമ്പോൾ കോൺഗ്രസും ജെഡിഎസും നേടുന്നത് വ്യക്തമായ ഭൂരിപക്ഷം; കോൺഗ്രസ് 509 വാർഡുകളിലും ജെ.ഡി.എസ് 174 വാർഡുകളിലും വെന്നിക്കൊടി പാറിച്ചു  

കർണാടകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഫലം വരുമ്പോൾ കോൺഗ്രസും ജെഡിഎസും നേടുന്നത് വ്യക്തമായ ഭൂരിപക്ഷം; കോൺഗ്രസ് 509 വാർഡുകളിലും ജെ.ഡി.എസ് 174 വാർഡുകളിലും വെന്നിക്കൊടി പാറിച്ചു   

മറുനാടൻ മലയാളി ബ്യൂറോ

ബംഗലുരു: കർണാടകയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ മികച്ച പ്രകടനം കാഴ്ച വെച്ച് കോൺഗ്രസും ജെഡിഎസും നേടുന്നത് വ്യക്തമായ മുന്നേറ്റം. ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപിയെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസ് ആധികാരിക മുന്നേറ്റമാണ് നടത്തുന്നത്. നഗര തദ്ദേശ സ്ഥാപനങ്ങളിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. 63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 982 വാർഡുകളിൽ കോൺഗ്രസ് 509 വാർഡുകളിലും ജെ.ഡി.എസ് 174 വാർഡുകളിലും ബിജെപി 366 വാർഡുകളിലുമാണ് വിജയിച്ചിരിക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മെയ് 29 നായിരുന്നു കർണാടകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

എട്ട് സിറ്റി മുനിസിപ്പൽ കൗൺസിൽ, 33 ടൗൺ മുനിസിപ്പിൽ കൗൺസിൽ, 22 ടൗൺ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് മെയ് 29നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹംനാബാദ് ടൗൺ മുനിസിപ്പാലിറ്റി കൗൺസിലിലെ കോൺഗ്രസ് വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇവിടുത്തെ 27 സീറ്റുകളിൽ 16 ഉം കോൺഗ്രസ് വിജയിച്ചു. പാവഗാഡ ടൗൺ മുനിസിപ്പിൽ കൗൺസിലിൽ 6 സീറ്റുകളിൽ കോൺഗ്രസ് വിജയം നേടി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 28ൽ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നിലാണ്. എല്ലാ സിറ്റി മുനിസിപ്പാലിറ്റികളിലും ടൗൺ മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് മുന്നേറ്റം നടത്തിയപ്പോൾ പഞ്ചായത്തുകളിൽ മാത്രമാണ് ബിജെപി പിടിച്ചു നിന്നത്.സിറ്റി മുനിസിപ്പാലിറ്റികളിലെ 90 സീറ്റുകൾ കോൺഗ്രസ് നേടി. 56 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ 38 സീറ്റുകളിൽ ജെ.ഡി.എസ് ജയിച്ചു.

കർണാടക പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റർ സന്ദേശം പങ്കുവെച്ചു. കൂടുതൽ സീറ്റുകൾ നേടി ആധികാരിക വിജയത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നതെന്നും അന്തിമ ഫലത്തിന്റെ വിശദാംശങ്ങൾ ഉടൻ തന്നെ അറിയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP