Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറ്റുകൾ ഒന്നും കിട്ടിയില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ നിർണായകമെന്ന് മനസ്സിലാക്കി കോൺഗ്രസ്; മധ്യപ്രദേശിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായിട്ടും ബിജെപി പരാജയം ഉറപ്പിക്കാൻ സീറ്റില്ലാത്ത ബിഎസ്‌പിക്ക് സീറ്റ് നൽകും; അച്ഛനെ കടത്തി വെട്ടുന്ന നയചാതുര്യവും ചെറുപ്പത്തിന്റെ തിളക്കവുമായി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യ മുന്നോട്ട്

സീറ്റുകൾ ഒന്നും കിട്ടിയില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ നിർണായകമെന്ന് മനസ്സിലാക്കി കോൺഗ്രസ്; മധ്യപ്രദേശിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായിട്ടും ബിജെപി പരാജയം ഉറപ്പിക്കാൻ സീറ്റില്ലാത്ത ബിഎസ്‌പിക്ക് സീറ്റ് നൽകും; അച്ഛനെ കടത്തി വെട്ടുന്ന നയചാതുര്യവും ചെറുപ്പത്തിന്റെ തിളക്കവുമായി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യ മുന്നോട്ട്

ഡൽഹി: ബിജെപിയെ നേരിടാനുള്ള വിശാല മുന്നണി പരീക്ഷണം മധ്യപ്രദേശിലും കോൺഗ്രസ് പരീക്ഷിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്ബിഎസ്‌പി സഖ്യം ഒന്നിച്ചു ബിജെപിയെ നേരിടുമെന്നാണ് വിവരം. സംസ്ഥാനത്ത് ആരുമായും സഖ്യമുണ്ടാക്കാൻ തയാറായി കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നു മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സമാനമനസ്‌കരായ പാർട്ടികൾ ഒന്നിച്ചു ചേരുമ്പോൾ സീറ്റു വിഭജനത്തിന്റെ പ്രശ്‌നം 'സ്പീഡ് ബ്രേക്കർ' ആകില്ലെന്നും സിന്ധ്യ അഭിപ്രായപ്പെട്ടു.

മധ്യപ്രദേശിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത് സിന്ധ്യയാണ്. ഏറെ കാലത്തിനു ശേഷം എല്ലാ പാർട്ടി നേതാക്കളും ഒരുമിച്ചു പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താഴെയിറക്കുകയാണ് എല്ലാവരുടെയും ലക്ഷ്യമെന്നും സിന്ധ്യ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സഖ്യസാധ്യതകളും തേടുന്നത്.

ഇതെല്ലാം മനസ്സിൽ വച്ചു മുന്നോട്ടു പോകുകയാണെങ്കിൽ സീറ്റു വിഭജനം പോലും ഒരു പ്രശ്‌നമാകില്ലെന്നും ചൗഹാൻ പറഞ്ഞു.ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിനായിരുന്നു 'കോൺഗ്രസ് വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന' മറുപടി സിന്ധ്യ നൽകിയത്. മറ്റു പാർട്ടികളുമായും ചർച്ചയ്ക്കു തയാറാണ്. എന്നാൽ ആത്യന്തികമായ ലക്ഷ്യം എന്തായിരിക്കണമെന്നതു സംബന്ധിച്ച് എല്ലാവർക്കും ബോധ്യമുണ്ടായിരിക്കണമെന്നും സിന്ധ്യ വ്യക്തമാക്കി. ജനങ്ങളെ സേവിക്കുകയാണു ലക്ഷ്യമെങ്കിൽ ആർക്കും ഒപ്പം ചേരാം. എൻഡിഎ സർക്കാരിന്റേത് ജനദ്രോഹ നയങ്ങളാണ്.

കോൺഗ്രസുമായി സഖ്യത്തിനു വരുന്നവർ ബന്ധപ്പെട്ട പ്രദേശത്ത് ശക്തരാണെങ്കിൽ അവർക്ക് അതിനനുസരിച്ചുള്ള പദവി തന്നെ നൽകും. അതേസമയം എത്ര വലിയ പാർട്ടിയാണെങ്കിലും സഖ്യത്തിലുള്ള മറ്റു പാർട്ടികളോടെല്ലാം തുല്യതാ മനോഭാവത്തോടെ പെരുമാറുകയും വേണം.ഈ സഖ്യതന്ത്രം എല്ലാ സംസ്ഥാനങ്ങളിലും പ്രയോഗിക്കാനാണു തീരുമാനമെന്നും സിന്ധ്യ പറഞ്ഞു. വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്,മിസോറം തിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ച് അധികാരം പിടിച്ചെടുത്തേ മതിയാകൂ. ഇവിടങ്ങളിൽ തോറ്റാൽ അത് അടുത്ത വർഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും സഖ്യത്തിനും മങ്ങലേൽപ്പിക്കുമെന്നും സിന്ധ്യ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP