Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മേഘാലയിലെ അമ്പതി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം; അറുപതംഗ മേഘാലയ അസംബ്ലിയിൽ 21 സീറ്റുകളും നേടിയതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ്: മേഘാലയിൽ സർക്കാരുണ്ടാക്കാൻ ഒരുങ്ങി കോൺഗ്രസ്

മേഘാലയിലെ അമ്പതി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം; അറുപതംഗ മേഘാലയ അസംബ്ലിയിൽ 21 സീറ്റുകളും നേടിയതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ്: മേഘാലയിൽ സർക്കാരുണ്ടാക്കാൻ ഒരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: മേഘാലയിലെ അമ്പതി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം. കോൺഗ്രസ് നേതാവും മുൻ മേഖാലയ മുഖ്യമന്ത്രിയുമായിരുന്ന മുകുൾ സാഗ്മയുടെ മകൾ മിയാനി ഡി ഷിറയാണ് കോൺഗ്രസ് ടിക്കറ്റിൽ അമ്പതി വിദാൻസഭ സീറ്റിൽ വിജയം കൊയ്തത്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) യുടെ ക്ലെമന്റ് ജി. മോമിനെ പിന്തള്ളിയാണ് മിയാനി വിജയം ഉറപ്പിച്ചത്.

അമ്പതിയിലും വിജയിച്ചതോടെ 60 അംഗ മേഘാലയ അസംബ്ലിയിൽ 21 അംഗങ്ങളും കോൺഗ്രസിൽ നിന്നുള്ളവരാണ്. ഇതോടെ കോൺഗ്രസ് മേഖാലയ അസംബ്ലിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. ഏറ്റവും അടുത്ത എതിരാളികളായ എൻപിപിക്ക് 20 അംഗങ്ങളും അസബ്ലിയിൽ ഉണ്ട്. കർണാടക തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണർ ബിജെപിയെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ചതു പോലെ മേഘാലയിൽ കോൺഗ്രസും ഇതേ അവകാശത്തിന് വേണ്ടി വാദിച്ചേക്കും.

തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അമ്പതിയിൽ 90.42 ശതമാനം വോട്ട് ഖേപ്പെടുത്തിയിരുന്നു. എൻപിപി സ്ഥാനർഥി ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ക്ലെമന്റ് മുന്നിൽ നിന്നെങ്കിലും അവസാന ലാപ്പിൽ പിന്നിലേക്കുപോയി.

അതിനിടെ തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന ബംഗളൂരു ആർ.ആർ നഗർ നിയമസഭ മണ്ഡലത്തിലും കോൺഗ്രസിന് തകർപ്പൻ വിജയം. 80,282 വോട്ടുകളുമായി കോൺഗ്രസിന്റെ സിറ്റിങ് എംഎ‍ൽഎ മുനിരത്ന വിജയിച്ചു. പത്താം റൗണ്ട് വോട്ടെണ്ണലും പൂർത്തിയായതോടെ 46,218 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുനിരത്ന നേടിയത്.

34,064 വോട്ടുകളുമായി ബിജെപി സ്ഥാനാർത്ഥിയായ തുളസി മുനിരാജു ഗൗഡയാണ് രണ്ടാമത്. ജെ.ഡി.എസ് സ്ഥാനാർത്ഥി ജി.എച്ച്. രാമചന്ദ്രക്ക് 23,526 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് ജനതാദൾ(എസ്) സഖ്യം ഭരിക്കുന്ന കർണാടകയിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളിലൊന്നാണ് ആർ.ആർ നഗർ (രാജരാജേശ്വരി നഗർ). 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP