Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാഴിക്കാടനെ ഞങ്ങൾ ജയിപ്പിച്ചോളാം; അതിന് താങ്കളുടെ സാന്നിധ്യം ആവശ്യമില്ല; ബിജെപിയുടെ കൂടെ പോകാൻ ഇരുന്നതല്ലേ? പിറവത്ത് യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ജോസ് കെ മാണിയെ കൂവിയും പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസുകാർ ചോദിച്ചത് ഇങ്ങനെ; പാർട്ടി ഓഫീസിൽ പോയി ചർച്ച ചെയ്യാമെന്ന എംപിയുടെ മറുപടി തള്ളി പ്രവർത്തകർ; ആൾക്കൂട്ടത്തിൽ പെട്ടുപോയിട്ടും ചിരിമായാതെ പിടിച്ചു നിന്നു മാണിയുടെ മകൻ: ഇന്നലത്തെ ഒരു യമണ്ടൻ തെരഞ്ഞെടുപ്പു കാഴ്‌ച്ച ഇങ്ങനെ

ചാഴിക്കാടനെ ഞങ്ങൾ ജയിപ്പിച്ചോളാം; അതിന് താങ്കളുടെ സാന്നിധ്യം ആവശ്യമില്ല; ബിജെപിയുടെ കൂടെ പോകാൻ ഇരുന്നതല്ലേ? പിറവത്ത് യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ജോസ് കെ മാണിയെ കൂവിയും പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസുകാർ ചോദിച്ചത് ഇങ്ങനെ; പാർട്ടി ഓഫീസിൽ പോയി ചർച്ച ചെയ്യാമെന്ന എംപിയുടെ മറുപടി തള്ളി പ്രവർത്തകർ; ആൾക്കൂട്ടത്തിൽ പെട്ടുപോയിട്ടും ചിരിമായാതെ പിടിച്ചു നിന്നു മാണിയുടെ മകൻ: ഇന്നലത്തെ ഒരു യമണ്ടൻ തെരഞ്ഞെടുപ്പു കാഴ്‌ച്ച ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പിറവം: ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു കോട്ടയത്തെ സ്ഥാനാർത്ഥി നിർണ്ണയം. ജോസഫ് വിഭാഗവുമായുള്ള വടംവലിക്കൊടുവിൽ തോമസ് ചാഴിക്കാടന് സീറ്റ് ലഭിക്കുകയായിരുന്നു. എന്നാൽ, യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമ്പോഴും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ജോസ് കെ മാണിയോടുള്ള അമർഷം അണപൊട്ടുകയാണ്. ഇന്നലെ ഇതിന്റെ സൂചന പ്രത്യക്ഷത്തിന്റെ തന്നെ ജോസ് കെ മാണി അനുഭവിച്ചു. പിറവത്ത് സംഘടിപ്പിച്ച യുഡിഎഫ് കൺവൻഷനിൽ കേരള കോൺഗ്രസ് എം ജോസ് കെ മാണിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർപ്രതിഷേധവുമായി രംഗത്തെത്തി.

കൺവെൻഷനിൽ പങ്കെടുത്തിറങ്ങിയ ജോസ് കെ മാണിയെ തടഞ്ഞു വെച്ചും കൂക്കിവിളിക്കുകയുമാണ് പ്രവർത്തകർ ചെയ്തത്. അദ്ദേഹത്തിന്റെ പ്രസംഗം കൂവി അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഹാൾവിട്ട് പുറത്തേക്ക് പോയി. തുടർന്ന് പ്രസംഗം കഴിഞ്ഞ് മടങ്ങുവാൻ തുടങ്ങിയ ജോസ് കെ മാണിയെ പ്രവർത്തകർ കളിയാക്കുകയും കൂവുകയും ചെയ്തു. പിന്നാലെ ഇവരുടെ അടുത്തേക്കെത്തിയ ജോസ് കെ മാണിയെ പ്രവർത്തകർ വീണ്ടും കളിയാക്കി. പാർട്ടി ഓഫീസിൽ ഇരുന്നു സംസാരിക്കാമെന്ന് ചിരിച്ചു കൊണ്ട് ജോസ് കെ മാണി പറഞ്ഞെങ്കിലും പ്രവർത്തകർ ശാ്ന്തരായില്ല. 

ചാഴിക്കാടനെ ഞങ്ങൾ ജയിപ്പിച്ചോളാം. അതിന് താങ്കളുടെ സാന്നിധ്യം ആവശ്യമില്ല. ബിജെപിയുടെ കൂടെ പോകാൻ ഇരുന്നതല്ലേ? എന്നുമുള്ള ചോദ്യങ്ങളുമായാണ് ജോസ് കെ മാണിക്ക് ചുറ്റും യൂത്ത് കോൺഗ്രസ പ്രവർത്തകർ അടുത്തുകൂടിയത്. മണ്ഡലത്തെ ഉപേക്ഷിച്ചവൻ അല്ലേയെന്നുള്ള ചോദ്യങ്ങളും ഉയർന്നു. പിറവത്തെ മറന്ന് നടന്ന ഇയാൾ എന്ത് വികസനമാണ് ഇവിടെ ചെയ്തതെന്നും അവർ ചോദിച്ചു. ഇതോടെ മുതിർന്ന നേതാക്കൾ ഇടപെടുകയും ജോസ് കെ മാണിയെ വാഹനത്തിൽ കയറ്റി അയക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്.

ഈ സമയം സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഹാളിൽ പ്രസംഗിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് വേദിവിട്ട ചാഴിക്കാടന് മുദ്രാവാക്യം വിളിച്ചവർ ജോസ് കെ മണിക്ക് മൂർധാബാദും വിളിച്ചു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പിന്നീട് പ്രശ്‌നം ശമിപ്പിച്ചത്. മാണി ഗ്രൂപ്പിന് കോട്ടയം സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റും ഉൾപ്പടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ജോസ് കെ മാണിയോടുള്ള പ്രതിഷേധമറിയിക്കുക മാത്രമാണ് ചെയ്തതെന്നും യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പ്രതിഷേധമുയർത്തിയവർ പറഞ്ഞു. ഇതിനിടയിൽ പ്രതിഷേധ രംഗം ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്കുനേരെ കേരളാ കോൺഗ്രസ് പ്രവർത്തകർ തിരിയുകയും ചിത്രീകരണം തടസപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP