Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശ്ചിമ ബംഗാളിൽ സിപിഎമ്മിന് 'വട്ടപ്പൂജ്യം' എന്ന് ന്യൂസ് എക്‌സ് സർവേ; ഡൽഹിയിൽ ആം ആദ്മിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോൾ സർവേ; ദക്ഷിണേന്ത്യയിൽ യുപിഎയുടെ മുന്നേറ്റമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ

പശ്ചിമ ബംഗാളിൽ സിപിഎമ്മിന് 'വട്ടപ്പൂജ്യം' എന്ന് ന്യൂസ് എക്‌സ് സർവേ; ഡൽഹിയിൽ ആം ആദ്മിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോൾ സർവേ; ദക്ഷിണേന്ത്യയിൽ യുപിഎയുടെ മുന്നേറ്റമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സിപിഎമ്മിന് വലിയ തോൽവിയെന്ന് സർവേഫലങ്ങൾ. ഒരുകാലത്ത് സിപിഎം ശക്തിദുർഗ്ഗമായിരുന്ന ബംഗാളിൽ നിന്നും സിപിഎം ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന പ്രവചനം നടത്തിയത് ന്യൂസ് എക്‌സ് ചാനലിന്റെ സർവേയാണ്. തൃണമൂൽ കോൺഗ്രസിന് 29 സീറ്റും, ബിജെപിക്ക് 11 സീറ്റും പ്രവചിക്കുന്നതിനൊപ്പം കോൺഗ്രസിന് രണ്ട് സീറ്റുകളും പ്രവചിക്കുന്നു. സിപിഎമ്മിനും സഖ്യകക്ഷികൾക്കും സീറ്റൊന്നും ലഭിക്കില്ലെന്നാണ് ന്യൂസ് എക്‌സ് പറയുന്നത്.

അതേസമയം ഡൽഹിയിൽ ആംആദ്മി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോൾ സർവേ ഫലം പ്രവചിക്കുന്നത്. ബിജെപി 6-7 സീറ്റ് നേടുമെന്നും കോൺഗ്രസിനു ലഭിക്കുക പരമാവധി ഒരു സീറ്റാണെന്നും സർവേ പറയുന്നു. സംസ്ഥാനത്താകെയുള്ളത് ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ്. താരമണ്ഡലങ്ങളുടെയും വിവാദങ്ങളുടെയും പേരിൽ ഇത്തവണ ഡൽഹിയിലെ ലോക്സഭാ മണ്ഡലങ്ങൾ ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപി സ്ഥാനാർത്ഥിയായും കോൺഗ്രസ് സ്ഥാനാർത്ഥിയായി ബോക്സർ വിജേന്ദർ സിങ്ങും മത്സരിക്കാനെത്തിയതോടെയാണ് മണ്ഡലം ശ്രദ്ധേയമായത്. അതിനിടെ ഗംഭീറിനെതിരേ ഉയർന്ന വോട്ടർ ഐ.ഡി കാർഡ് വിവാദവും ഏറെ ചർച്ചയായിരുന്നു.

അതേസമയം ദക്ഷിണേന്ത്യയിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എയ്ക്ക് എതിരായിരുന്നു. ഇത്തവണ ദക്ഷിണേന്ത്യയിൽ യു.പി.എ 55-63 സീറ്റുകളും എൻ.ഡി.എ 23-33 സീറ്റുകളും നേടുമെന്ന് സർവേ പറയുന്നു. അതേസമയം മറ്റു കക്ഷികൾ 35-46 സീറ്റുകൾ നേടുമെന്നും സർവേ അഭിപ്രായപ്പെട്ടു. കേരളത്തിൽ യു.ഡി.എഫ് 15-16 സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. എൽ.ഡി.എഫ് 3-5 സീറ്റുകളും ബിജെപി 0-1 സീറ്റുകളും നേടുമെന്ന് സർവേ പറയുന്നു.

കേരളത്തിൽ യു.ഡി.എഫ് മുന്നേറുമ്പോൾ തമിഴ്‌നാട്ടിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകൾ നേടുമെന്ന് സർവേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകൾ മാത്രമാണ്. തമിഴ്‌നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.

അതേസമയം കർണാടകയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂലതരംഗം കോൺഗ്രസിനും ജെ.ഡി.എസിനും ഇത്തവണ മുതലാക്കാനായില്ലെന്ന് സർവേ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 21-25 സീറ്റുകൾ ബിജെപി സഖ്യം നേടുമ്പോൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ലഭിക്കുക 3-6 സീറ്റുകൾ മാത്രമാണ്. സംസ്ഥാനത്താകെയുള്ളത് 28 സീറ്റാണ്.

പ്രതിപക്ഷ ഐക്യത്തിന് കിണഞ്ഞുശ്രമിക്കുന്ന എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിക്ക് (ടി.ഡി.പി) ആന്ധ്രാപ്രദേശിൽ നേട്ടമുണ്ടാക്കാനാവില്ലെന്ന് സർവേ പറയുന്നു. അവിടെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി 18-20 സീറ്റുകൾ നേടുമെന്നും ടി.ഡി.പി 4-6 സീറ്റുകൾ മാത്രമേ നേടൂവെന്നും സർവേ പറയുന്നു. സംസ്ഥാനത്താകെയുള്ളത് 25 സീറ്റുകളാണ്.

തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നിൽക്കുമെന്ന് സർവേ പറയുന്നു. 1-3 സീറ്റുകളാണ് ഇവർക്കു പ്രവചിക്കുന്നത്. അതേസമയം ടി.ആർ.എസ് 10-12 സീറ്റുകൾ നേടി മേൽക്കൈ നേടുമെന്ന് സർവേ പറയുന്നു. ടി.ആർ.എസാണ് സംസ്ഥാനത്തെ ഭരണകക്ഷി. അതേസമയം എ.ഐ.എം.ഐ.എം ഒരു സീറ്റ് വരെ നേടുമെന്ന് സർവേ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP