Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരസ്പരം ചെളിവാരിയെറിഞ്ഞ് മുരളീധരനും ഉണ്ണിത്താനും നടത്തിയ പഴയ പ്രസംഗങ്ങൾ കുത്തിപ്പൊക്കി സൈബർ സഖാക്കൾ; ടി സിദ്ധീഖിനെതിരെ ഉയർത്തുന്നത് രോഗിയായ ഭാര്യയെ ഉപേക്ഷിച്ചതും ഷാനവാസിനെതിരെ പരാതി ഉന്നയിച്ചതും; ഹൈബിയെയും അടൂർ പ്രകാശിനെയും കുരുക്കുന്നത് സോളാർ നായികയെ ഉയർത്തിക്കൊണ്ടു തന്നെ; പിണറായിയുടെ ഭരണനേട്ടം പറയാതെ സിപിഎം സൈബർ സഖാക്കൾ ഉന്നം വെക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പൂർവ ചരിത്രകഥകൾ തന്നെ

പരസ്പരം ചെളിവാരിയെറിഞ്ഞ് മുരളീധരനും ഉണ്ണിത്താനും നടത്തിയ പഴയ പ്രസംഗങ്ങൾ കുത്തിപ്പൊക്കി സൈബർ സഖാക്കൾ; ടി സിദ്ധീഖിനെതിരെ ഉയർത്തുന്നത് രോഗിയായ ഭാര്യയെ ഉപേക്ഷിച്ചതും ഷാനവാസിനെതിരെ പരാതി ഉന്നയിച്ചതും; ഹൈബിയെയും അടൂർ പ്രകാശിനെയും കുരുക്കുന്നത് സോളാർ നായികയെ ഉയർത്തിക്കൊണ്ടു തന്നെ; പിണറായിയുടെ ഭരണനേട്ടം പറയാതെ സിപിഎം സൈബർ സഖാക്കൾ ഉന്നം വെക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പൂർവ ചരിത്രകഥകൾ തന്നെ

കെ വി നിരഞ്ജൻ

കോഴിക്കോട്: ദേശീയരാഷ്ട്രീയത്തിലെ ഗൗരവമായ സംഭവവികാസങ്ങൾ ചർച്ചചെയ്യേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവുപോലെ സൈബർ ഇടങ്ങളിൽ ചർച്ചയാവുന്നത് പരസ്പരമുള്ള ചെളിവാരിയെറിയലുകളും വ്യക്തി പ്രശന്ങ്ങളും ലൈംഗിക വിഷയങ്ങളും തന്നെ. പതിവുപോലെ സിപിഎം സൈബർ സഖാക്കളാണ്, സരിതാകേസുമുതൽ ഉണ്ണിത്താൻ- മുരളി മുണ്ടുരിയൽ കേസുവരെ വീണ്ടും കുത്തിപ്പൊക്കുന്നത്. മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, ടി സീദ്ദീഖ് എന്നിവരെ ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങൾ മുറുകുന്നത്. രാഷ്ട്രീയം പറയാതെ എൽഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥികളെ അധിക്ഷേപിക്കായാണെന്ന് യുഡിഎഫ് നേതൃത്വം പറയുമ്പോൾ, ഇതിൽ അധിക്ഷേപമൊന്നുമില്ലെന്നും ഓരോരുത്തരുടെ തനി നിറം പുറത്താവുകയുമാണെന്നാണ് സിപിഎമ്മുകാർ പറയുന്നത്.

വടകര മണ്ഡലത്തിൽ പി ജയരാജനെ എതിരിടാൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ എംഎൽഎയെ തീരുമാനിച്ചതോടെ സൈബർ സഖാക്കൾ ചർച്ചയാക്കുന്നത് മുരളിയെക്കുറിച്ച് ഇന്ന് കാസർകോട്ട് സ്ഥാനാർത്ഥിയായ രാജ്‌മോഹൻ ഉണ്ണിത്താൻ പണ്ടു പറഞ്ഞ വാക്കുകളാണ്.ഉണ്ണിത്താനെതിരായ വിവാദമായ സദാചാര ആരോപണമടക്കം മുരളീധരൻ പരസ്യമായി ഉന്നയിച്ചിരുന്നു. താൻ കോൺഗ്രസിന് അപമാനമുണ്ടാക്കാനോ അനാശാസ്യത്തിൽ പെടുകയോ ചെയ്തിട്ടില്ലെന്ന് മുരളീധരൻ ആഞ്ഞടിച്ചിരുന്നു. എന്നാൽ ഉണ്ണിത്താൻ മുരളീധരന് നൽകിയ മറുപടിയും ശക്താമായിരുന്നു. മുരളീധരൻ ആണായി ജനിച്ചത് ഭാഗ്യമാണെന്നും, പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിലെ അറിയിപ്പെടുന്ന വേശ്യയായി മാറിയേനേയെന്നും ഉണ്ണിത്താൻ പറഞ്ഞു.

കേരളത്തിലെ ഒരു എംപിയും താനും കൂടി കെ കരുണാകരനെ കാണാൻ ചെന്നപ്പോൾ, മേലാൽ മുരശീധരൻ ക്ലിഫ് ഹൗസിൽ വരുമ്പോൾ ഒറ്റയ്ക്ക് വരാതെ ഭാര്യയുമായി മാത്രമേ വരാവൂ എന്ന് പറയണമെന്ന് പറഞ്ഞതായും ഉണ്ണിത്താൻ വെളിപ്പെടുത്തി. കൂടാതെ മുരളീധരനെക്കുറിച്ചൊരു പുസ്തകമെഴുതിയാൽ പുതിയൊരു കാമശാസ്ത്രം കൂടെ തയ്യാറാക്കേണ്ടി വരുമെന്നും ഉണ്ണിത്താൻ തുറന്നടിച്ചിട്ടുണ്ട്. . 'തങ്കച്ചൻ പ്രസിഡന്റായതിനു ശേഷം കെപിസിസി ഓഫീസിൽ ഒറ്റ സ്ത്രീകൾ വന്നില്ല. മുരളീധരൻ പ്രസിഡന്റായിരിക്കുന്ന സമയത്ത് കെപിസിസി ഓഫീസിൽ ഒരു കൊച്ചുമുറിയുണ്ട്. എത്രയോ കെപിസിസി പ്രസിഡന്റുമാർ ഇവിടിരുന്നു. അന്നൊരു നേതാവും ആ കൊച്ചുമുറിയിൽ രഹസ്യസംഭാഷണം നടത്തിയതായി ഞങ്ങൾക്കറിയില്ല. അന്നും കോൺഗ്രസ് പാർട്ടിയിൽ ഒരുപാട് സ്ത്രീകളുണ്ട്. അന്നൊന്നും ഈ കൊച്ചുമുറിയുടെ വാതിലുകൾ അടയ്ക്കപ്പെട്ടിട്ടില്ല. ഇയാൾക്ക് മാത്രമെന്താ ഈ രഹസ്യം. പാർട്ടി പ്രവർത്തകമാരോട് രഹസ്യം പറയുമ്പോൾ എന്തിനാണ് കുറ്റിയിടുന്നത്.' മുരളിക്കെതിരെ രാജ്‌മോഹൻ വീണ്ടും പൊതുയോഗത്തിൽ തുറന്നടിച്ച് പറഞ്ഞതാണിത്. - ഈ വീഡിയോകളാണ് ഇപ്പോൾ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്.

ഡിഐസി രൂപീകരണ സമയത്ത് മുരളീധരൻ ഉമ്മൻ ചാണ്ടിയെക്കുറിച്ച് കരുണാകരനെ സാക്ഷിനിർത്തി പൊതുവേദിയിൽ പറഞ്ഞതും ശ്രദ്ധേയമാണ്. 'ഉമ്മൻചാണ്ടീ, നിങ്ങൾ മദ്യമാഫിയയുടെ ഏജന്റാണ്. അത് പറഞ്ഞതിന്റെ പേരിൽ പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെ. ഉമ്മൻചാണ്ടീ, നിങ്ങൾ വിദ്യാർത്ഥികളെ കണ്ണീര് കുടിപ്പിച്ചവരാണ്, പാവപ്പെട്ട വികലാംഗരെ പെരുവഴിയിലേക്ക് ഇറക്കിവിട്ടവരാണ്, കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും ഏജന്റാണ്'- ഇങ്ങനെയായിരുന്നു മുരളീധരന്റെ പ്രസംഗം. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിലും നേതാക്കൾക്കെതിരെ മുരളീധരൻ തുറന്നടിച്ചിരുന്നു. രാത്രികാലങ്ങളിലൊക്കെ സരിതാ നായരുമായി എന്താണ് സംസാരിച്ചതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരണമെന്നും, രാത്രി 12മണിക്ക് വിളിക്കുന്നത് കോൺഗ്രസ് ഭരണഘടന പഠിപ്പിക്കാനല്ലല്ലോ എന്നും മുരളീധരൻ ചോദിച്ചിരുന്നു. ഇതൊക്കെയും വീഡിയോയായും ട്രോളായും സോഷ്യൽ മീഡിയയിൽ നിറക്കാൻ സൈബർ സഖാക്കൾക്ക് കഴിയുന്നുണ്ട്.

അതുപോലെതന്നെ വയനാട്ടിൽ സ്ഥാനാർത്ഥിയാവാൻ ടി സിദ്ധീഖ് എത്തുമ്പോൾ ഭൂതകാലമാണ് ഇപ്പോഴും എതിരാളികളുടെ പ്രചാണ വിഷയം. സിദ്ധീഖ് രോഗിയായ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിച്ചത് ഉചിതമായ നടപടിയായിരുന്നില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ച കെ പി സി സി ഉപസമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതാണ് വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. എം ഐ ഷാനവാസിനെതിരെ സിദ്ധീഖ് ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സമിതി വിലയിരുത്തിയിരുന്നു. ആദ്യഭാര്യയെ ഉപയോഗിച്ച് തന്നെ തകർക്കാൻ ശ്രമിക്കുന്നത് എം ഐ ഷാനവാസ് ആണെന്നായിരുന്നു സിദ്ധീഖിന്റെ പ്രധാന ആരോപണം. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു അന്നെല്ലാം സിദ്ധീഖ് ഷാനവാസിനെ അക്രമിച്ചത്.

തന്റെ സ്വകാര്യ ജീവിതത്തെയും പൊതു ജീവിതത്തെയും തകർക്കാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക് സഭാ അംഗം എം ഐ ഷാനവാസും കെ പി സി സി സെക്രട്ടറി ജയന്തും നസീമയും അടക്കമുള്ളവർ ഗൂഢാലോചന നടത്തുകയാണെന്ന് കാട്ടി സിദ്ദിഖ് ഫേസ് ബുക്ക് പോസ്റ്റുപോലുമിട്ടു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വിശുദ്ധി കാത്തുസൂക്ഷിച്ച് പരിപാലിക്കുന്നവർ ആകട്ടെ നമ്മുടെ സ്ഥാനാർത്ഥികളെന്ന് സിദ്ദിഖിന്റെ ആദ്യ ഭാര്യ നസീമ പോസ്റ്റ് ഇട്ടതും സിദ്ധീഖിനെതിരെ തന്നെയാണ്. ഇതും കുത്തിപ്പൊക്കൽ സംഘം പ്രചരിപ്പിക്കുന്നുണ്ട്.

അതുപോലെ തന്നെ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും വിവാദ വിഷയമായ സരിതാകേസും സർക്കാർ തന്നെ വീണ്ടും പൊടിതട്ടിയെടുത്തിരിക്കയാണ്. കേസിലെ പ്രതികളായ ഹൈബി ഈഡനും, അടൂർ പ്രകാശും സ്ഥാനാർത്ഥിയായതോടെ വീണ്ടും സരിത കേസ് പ്രചാരണ ആയുധമാവുകയാണ്. പക്ഷേ ഓരോ തെരഞ്ഞെടുപ്പുകാലത്തും പൊടി തട്ടിയെടുക്കുന്ന ഇലക്ഷൻ സ്റ്റണ്ടുമാത്രമാണ് ഇവയൊക്കെയെന്നും ജനം ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP