Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്രയിൽ സിപിഎം രണ്ട് സീറ്റുകളിൽ മുന്നിൽ; വിജയിച്ചേക്കുമെന്ന് നിരീക്ഷകർ; 2014ൽ നഷ്ടമായ ദഹാനു സീറ്റ് തിരിച്ച് പിടിച്ചേക്കും  

മഹാരാഷ്ട്രയിൽ സിപിഎം രണ്ട് സീറ്റുകളിൽ മുന്നിൽ; വിജയിച്ചേക്കുമെന്ന് നിരീക്ഷകർ; 2014ൽ നഷ്ടമായ ദഹാനു സീറ്റ് തിരിച്ച് പിടിച്ചേക്കും   

മറുനാടൻ ഡെസ്‌ക്‌

മുംബൈ; മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ.എം രണ്ട് സീറ്റുകളിൽ മുമ്പിൽ. ഏഴ് തവണ എംഎ‍ൽഎയായ ജെ.പി ഗാവിറ്റ്, വിനോദ് നിക്കോൾ എന്നിവരാണ് മത്സരത്തിൽ മുന്നിലെത്തിയത്.ദഹാനു മണ്ഡലത്തിൽ നിന്നാണ് വിനോദ് നിക്കോൾ മത്സരിക്കുന്നത്. 2014ൽ ഈ സീറ്റ് സിപിഐ.എമ്മിന് നഷ്ടമായിരുന്നു. വിനോദ് നിക്കോളിനെയാണ് പ്രതിപക്ഷ പാർട്ടികളെല്ലാവരും പിന്തുണക്കുന്നത്.

കൽവാൻ മണ്ഡലത്തിലാണ് ജെ.പി ഗാവിറ്റ് മത്സരിക്കുന്നത്. ഈ സീറ്റ് ഇത്തവണയും പിടിച്ചെടുക്കുമെന്നാണ് സിപിഐ.എം പ്രതീക്ഷിക്കുന്നത്.സംസ്ഥാനത്തെ മുതിർന്ന എംഎ‍ൽഎമാരിലൊരാളാണ് ഗാവിറ്റ്. 2014ൽ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാൽഘർ ജില്ലകളിൽ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. 29 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP