Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജില്ലാ കമ്മിറ്റികൾ നൽകിയ ലിസ്റ്റിൽ നിന്നും സംസ്ഥാന കമ്മിറ്റി വ്യാപകമായ മാറ്റം വരുത്തും; യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം ഉറപ്പാക്കും; സ്ഥിരം സ്ഥാനാർത്ഥികളിൽ പലർക്കും നിരാശ ബാക്കി

ജില്ലാ കമ്മിറ്റികൾ നൽകിയ ലിസ്റ്റിൽ നിന്നും സംസ്ഥാന കമ്മിറ്റി വ്യാപകമായ മാറ്റം വരുത്തും; യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം ഉറപ്പാക്കും; സ്ഥിരം സ്ഥാനാർത്ഥികളിൽ പലർക്കും നിരാശ ബാക്കി

തിരുവനന്തപുരം: സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികൽ നൽകിയ ലിസ്റ്റിൽ അഴിച്ചുപണി തന്നെ നടത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജില്ലാ കമ്മിറ്റികൾ നൽകിയ ലിസ്റ്റിൽ വിജയസാധ്യത കുറവാണെന്നതാണ് സംസ്ഥാന കമ്ിറ്റി ഇടപെടൽ നടത്താൻ ഇടയായ സാഹചര്യം ഉണ്ടാക്കിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥാനാർത്ഥിപ്പട്ടിക സിപിഐ(എം) അഴിച്ചുപണിതേക്കുമെന്ന് റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ഇപ്പോൾ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചവർക്ക് വിജയസാധ്യത കുറവാണെന്നും മറിച്ച് സ്ത്രീ-യുവ പ്രാതിനിധ്യം കുറവാണെന്നും വിലയിരുത്തിയാണ് സംസ്ഥാന കമ്മിറ്റി ഇടപെടൽ നടത്തുന്നത്. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളല്ല കൊല്ലത്തെ പട്ടികയിലുള്ളതെന്നാണ് വിലയിരുത്തൽ. ഇതിൽ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്തെ പട്ടിക അഴിച്ചുപണിയുന്നത്.

കൊല്ലത്ത് ജയസാധ്യത പരിഗണിച്ചും മുൻഗണനാക്രമം പാലിക്കാതെയുമാണ് ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക തയാറാക്കിയത്. ഇതിൽ സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തുകയും അക്കാര്യം ജില്ലാ ഘടകത്തെ അറിയിക്കുകയും ചെയ്തു. അതേസമയം കൊല്ലം മണ്ഡലത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകനായ ആർ.എസ്. ബാബു സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബാബുവിന്റെ പേര് കൂടാതെ പ്രസന്ന ഏണസ്റ്റ്, കെ.വരദരാജൻ, എൻ.എസ്. പ്രസന്ന കുമാർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

ജില്ലയിൽ പാർട്ടി മത്സരിക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങളായ കുണ്ടറയിൽ ജെ. മേഴ്‌സിക്കുട്ടിയമ്മയും കൊട്ടാരക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനും സ്ഥാനാർത്ഥികളാകാനും സാദ്ധ്യതയുണ്ട്. സിറ്റിങ് എംഎ‍ൽഎമാരായ പി.കെ. ഗുരുദാസനെയും ഐഷാപോറ്റിയെയും ഒഴിവാക്കിയിരുന്നു. പി.കെ. ഗുരുദാസനും മേഴ്‌സിക്കുട്ടിയമ്മയും വി എസ് പക്ഷക്കാരായതിനാൽ അതിൽ ഒരാൾക്ക് ഒരു സീറ്റ് എന്ന നിലയിലാണ് കുണ്ടറയിൽ മെഴ്‌സിക്കുട്ടിയമ്മയെ പരിഗണിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം നിർണ്ണായകമായ തിരഞ്ഞെുപ്പിൽ വിജയിക്കാൻ സാധിക്കുന്ന സ്ഥാനാർത്ഥികളെ നിർത്തണെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്നത്. വിജയസാധ്യത മാത്രം മാനദണ്ഡമാക്കുമ്പോൾ മറ്റ് പരിഗണനകൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് പൊതു അഭിപ്രായം. എന്തായാലും രണ്ട് ജില്ലകൾ കൂടാതെ മറ്റ് ജില്ലകളിലെ സ്ഥാനാർത്ഥി പട്ടികയിലും മാറ്റം വരുത്താൻ സംസ്ഥാന കമ്മിറ്റിയുെട ഇടപെടൽ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP