Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എംപിമാരുടെ എണ്ണം എങ്ങനേയും രണ്ടക്കം തികയ്ക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് ആശ്വാസമായി തമിഴ്‌നാട്; ഇക്കുറി വിജയസാധ്യതയുള്ള ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി സിപിഎം ഒപ്പിച്ചത് രണ്ട് സീറ്റുകൾ; സിപിഐയ്ക്ക് കിട്ടിയ രണ്ട് സീറ്റുകളും ലീഗിന്റെ ഒരു സീറ്റും വിജയ സാധ്യതാ മണ്ഡലങ്ങൾ തന്നെ; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിന് പുറത്തായെങ്കിലും തമിഴ്‌നാട്ടിലേത് വമ്പൻ നേട്ടമെന്ന് വിലയിരുത്തൽ

എംപിമാരുടെ എണ്ണം എങ്ങനേയും രണ്ടക്കം തികയ്ക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് ആശ്വാസമായി തമിഴ്‌നാട്; ഇക്കുറി വിജയസാധ്യതയുള്ള ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി സിപിഎം ഒപ്പിച്ചത് രണ്ട് സീറ്റുകൾ; സിപിഐയ്ക്ക് കിട്ടിയ രണ്ട് സീറ്റുകളും ലീഗിന്റെ ഒരു സീറ്റും വിജയ സാധ്യതാ മണ്ഡലങ്ങൾ തന്നെ; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിന് പുറത്തായെങ്കിലും തമിഴ്‌നാട്ടിലേത് വമ്പൻ നേട്ടമെന്ന് വിലയിരുത്തൽ

ചെന്നൈ : ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ശക്തിക്ഷയമാണ്. കേരളത്തിൽ മാത്രമാണ് പ്രതീക്ഷകൾ. അതുകൊണ്ട് തന്നെ ലോക്‌സഭയിലെ സീറ്റ് നേട്ടം രണ്ടക്കത്തിൽ താഴുമോ എന്ന സംശയം സജീവമായിരുന്നു. അതിനിടെ തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണിയുടെ ഭാഗമായ സിപിഎം, കോയമ്പത്തൂരിലും മധുരയിലും മൽസരിക്കുമെന്ന പ്രഖ്യാപനമെത്തി. മുൻ എംപി പി.ആർ. നടരാജൻ, സാഹിത്യഅക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരൻ എസ്.വെങ്കടേശൻ എന്നിവരാണ് യഥാക്രമം സ്ഥാനാർത്ഥികൾ. ഇത് സിപിഎമ്മിന് പ്രതീക്ഷയാണ്. രണ്ടിടത്തും സിപിഎമ്മിന് ജയിക്കാം.

ലോക്‌സഭയിലേക്ക് മഹാരാഷ്ട്രയിലും ബിഹാറിലും പ്രതിപക്ഷ മുന്നണിയിൽനിന്നു പുറത്തായ സിപിഎമ്മിന് തമിഴ്‌നാട്ടിലെ വാർത്ത ആശ്വാസമാണ്. സിപിഎമ്മിന്റെ അഭ്യർത്ഥന തള്ളിക്കളഞ്ഞ് മഹാരാഷ്ട്രയിലെ ഡിൻഡോരി മണ്ഡലത്തിൽ എൻസിപി സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തങ്ങളും സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സിപിഎം വ്യക്തമാക്കി. ബിഹാറിൽ ഉജിയാർപൂർ മണ്ഡലം വേണമെന്നാണ് സിപിഎം, ആർജെഡിയോട് ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടില്ലെന്നും സിപിഐക്കും സിപിഐഎംഎല്ലിനും ഓരോ സീറ്റു വീതം ലഭിച്ചേക്കുമെന്നുമാണ് സൂചന. എന്തു വേണമെന്ന് ആർജെഡി നയിക്കുന്ന മുന്നണിയുടെ പട്ടിക പുറത്തുവന്നശേഷം ആലോചിക്കാമെന്നാണ് സിപിഎമ്മിന്റെ തീരുമാനം.

എന്നാൽ തമിഴ്‌നാട്ടിൽ ജയസാധ്യതയുള്ള സീറ്റുകളാാണ് സിപിഎമ്മിന് ഡിഎംകെ നൽകിയത്. സിപിഐക്കു ലഭിച്ച 2 സീറ്റിൽ മുൻ എംപിയും എംഎൽഎയുമായ പാർട്ടി ഡപ്യൂട്ടി സെക്രട്ടറി കെ.സുബ്ബരായൻ തിരുപ്പൂരിലും എം. സെൽവരാജ് നാഗപട്ടണത്തും മൽസരിക്കും. വ്യവസായിയും പാർട്ടി സംസ്ഥാന ഉപദേശക സമിതി അംഗവുമായ നവാസ് ഗനിയാണു രാമനാഥപുരത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ തട്ടകമായ ശിവഗംഗ, തേനി, പാർട്ടിയുടെ ശക്തി കേന്ദ്രമായ കന്യാകുമാരി, തിരുച്ചിറപ്പള്ളി ഉൾപ്പെടെ 10 മണ്ഡലങ്ങളിലാണു കോൺഗ്രസ് മാറ്റുരയ്ക്കുക.

മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ മൂന്നു തവണ ജയിച്ചിട്ടുള്ള മയിലാടുതുറൈ മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിഎംകെ വിട്ടുനൽകിയില്ല. ഡിഎംകെ മൽസരിക്കുന്ന 20 മണ്ഡലങ്ങളിൽ ചെന്നൈ സൗത്ത്, നോർത്ത്, സെൻട്രൽ മണ്ഡലങ്ങളും ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP