Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ എന്നീ ഏഴ് മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ; ചാലക്കുടി, പത്തനംതിട്ട, വടകര, ഇടുക്കി എന്നീ നാലിടങ്ങളിൽ കടുത്ത മൽസരം; ന്യൂനപക്ഷ ധ്രുവീകരണം യാഥാർഥ്യമായതിനാൽ മലബാറിൽ നേരത്തെ ഉറപ്പിച്ച കണ്ണൂരിലും കോഴിക്കോട്ടും പ്രതീക്ഷ വലുതായില്ല; കൊല്ലത്തും പത്തനംതിട്ടയിലും അപ്രതീക്ഷിത മുന്നേറ്റം; തിരുവനന്തപുരത്ത് കുമ്മനം ജയിക്കില്ല; 18 സീറ്റ് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ബൂത്തുതല കണക്കുകളിൽ സിപിഎമ്മിന് പ്രതീക്ഷ 11 ഇടത്ത് മാത്രം

കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ എന്നീ ഏഴ് മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ; ചാലക്കുടി, പത്തനംതിട്ട, വടകര, ഇടുക്കി എന്നീ നാലിടങ്ങളിൽ കടുത്ത മൽസരം; ന്യൂനപക്ഷ ധ്രുവീകരണം യാഥാർഥ്യമായതിനാൽ മലബാറിൽ നേരത്തെ ഉറപ്പിച്ച കണ്ണൂരിലും കോഴിക്കോട്ടും പ്രതീക്ഷ വലുതായില്ല; കൊല്ലത്തും പത്തനംതിട്ടയിലും അപ്രതീക്ഷിത മുന്നേറ്റം; തിരുവനന്തപുരത്ത് കുമ്മനം ജയിക്കില്ല; 18 സീറ്റ് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ബൂത്തുതല കണക്കുകളിൽ സിപിഎമ്മിന് പ്രതീക്ഷ 11 ഇടത്ത് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ഇടതു തരംഗമാണെന്നും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുവരെ കിട്ടും എന്നൊക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ഇടതുനേതാക്കൾ പരസ്യമായി പറയുന്നത്. എന്നാൽ സിപിഎമ്മിന്റെ ബൂത്തു തല വോട്ട് കണക്കുകളിൽ കിട്ടയ വിവരത്തിൽ പാർട്ടിക്ക് 11 ഇടത്തുമാത്രമാണ് സാധ്യത കൽപ്പിച്ചിട്ടുള്ളത്. ഇതുപ്രകാരം കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ എന്നീ ഏഴ് മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷയുണ്ട്. ചാലക്കുടി, പത്തനംതിട്ട, വടകര, ഇടുക്കി എന്നീ അഞ്ചിടങ്ങളിൽ കടുത്ത മൽസരമാണെങ്കിലും ജയിക്കാൻ കഴിയുമെന്നും പാർട്ടി വിലയിരുത്തുന്നു.

കടുത്ത പോരാട്ടം നടന്ന തിരുവനന്തപുരത്ത് പക്ഷേ ശശിതരൂരും സി ദിവാകരനും തമ്മിലാണ് മൽസരം എന്നാണ് പാർട്ടി കണക്കുകൾ പറയുന്നത്. കുമ്മനം ഒരു കാരണവശാലും ജയിക്കാനുള്ള സാധ്യത ഇവിടെ കാണുന്നില്ല. വോട്ടു ഭിന്നിച്ചാൽ ദിവാകരൻ ജയിക്കാനുള്ള സാധ്യതയും പാർട്ടി തള്ളിക്കളയുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് ബൂത്തുതല കണക്കുകളെ അനുസരിച്ചുള്ള പ്രാഥമിക സാധ്യതകൾ വിലയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സിപിഎം നേതൃത്വം ഒരോ ബൂത്തുകളിൽനിന്നും കിട്ടിയ അന്തിമ വോട്ടിന്റെ കണക്ക് എടുക്കുയാണ്. ഒരോ ബൂത്തിലും ഇടതുമുന്നണിക്ക് ഉറപ്പുള്ള വോട്ട്, എതിരാളിക്ക് ഉറപ്പുള്ള വോട്ട്, സംശയം എന്ന നിലയിലാണ് കണക്ക് എടുക്കുന്നത്. ഇതിന്റെ നിയോജകമണ്ഡലം തിരിച്ചുള്ള പ്രാഥമിക വിലയിരുത്തലിലാണ് 11 സീറ്റിൽ വിജയ സാധ്യതയെന്ന് പറയുന്നത്. ബൂത്തുതല കണക്കിന്റെ അന്തിമ റിപ്പോർട്ട് പക്ഷേ ശനിയാഴ്ച മാത്രമേ കിട്ടൂ. സാധാരണ ഗതിയിൽ ഇത് പാർട്ടി പുറത്തിവിടാറില്ലെങ്കിലും ഈ കണക്കുകൾ പരിശോധിച്ച് അണികൾക്ക് ശക്തമായ നിർദ്ദേശം നൽകാറുണ്ട്. എന്നാൽ ഇത്തവണ വലിയ വാതുവെപ്പിനും വീമ്പടിക്കൊന്നും പോകരുത് എന്നാണ് സിപിഎം മലബാറിലൊക്കെ അണികൾക്ക് നൽകിയ രഹസ്യ നിർദ്ദേശം.

മലബാറിൽ ന്യുനപക്ഷവോട്ടുകൾ മോദി വിരുദ്ധ വികാരത്തിൽപെട്ട് യുഡിഎഫിന് കൂട്ടമായി അനുകൂലമായെന്ന് പാർട്ടി വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുമ്പ് ശക്ത്മായ പ്രതീക്ഷ പുലർത്തിയ കോഴിക്കോട്, കണ്ണൂർ, മണ്ഡലങ്ങളിൽ ഇപ്പോൾ ഇടതുമുന്നണിക്ക് പഴയ ആത്മവിശ്വാസമില്ല. കണ്ണൂർ എതാണ്ട് ഉപേക്ഷിച്ച മട്ടാണ്. കോഴിക്കോട്ട് അടിയോഴുക്കുകളിൽ ഇപ്പോഴും സിപിഎമ്മിന് പ്രതീക്ഷയുണ്ട്. വടകരയിൽ മൽസരം കടുത്താണെങ്കിലും കാൽലക്ഷത്തിൽ കുറയാത്ത വോട്ടിന് ജയരാജൻ ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.

അതേസമയം തെക്കൻ ജില്ലകളിൽ കോൺഗ്രസിന്റെ വോട്ടുകൾ ബിജെപി പിടിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് അതിനാൽ ജയിച്ചുമെന്നുമാണ് പ്രാഥമിക കണക്ക്. പത്തനം തിട്ടയിലും തൃശൂരിലും ഈ ഒരു സാഹചര്യം പാർട്ടി മുന്നിൽ കാണുന്നുണ്ട്. ചാലക്കുടിയിൽ യാക്കോബായ സഭയും പത്തനംതിട്ടയിൽ ഓർത്തഡോക്സുകാരും സഹായിച്ചു. പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പാലക്കാട് അമ്പതിനായിരത്തിനടുത്തെ ഭൂരിപക്ഷം പാർട്ടി കണക്കൂകൂട്ടുമ്പോൾ ആലത്തൂരിൽ പതിനായിരത്തിന്റെ ഭൂരിപക്ഷമേ പ്രതീക്ഷിക്കുന്നുള്ളൂ.

തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഫലത്തിൽ ഗുണമായെന്ന് സിപിഎം വിലയിരുത്തി. കോൺഗ്രസിന് കിട്ടേണ്ട വോട്ടുകൾ സുരേഷ് ഗോപി കൊണ്ടുപോയെന്നാണ് സിപിഎം വിലയിരുത്തൽ. പാർട്ടി കടുത്ത തിരിച്ചടി പ്രതീക്ഷിച്ച ഇടുക്കിയിൽ ബൂത്തുതല കണക്കുകളിൽ വലിയ വ്യത്യാസല്ലാത്തത് സിപിഎമ്മിന് ആശ്വാസമാവുന്നുണ്ട്. കൊല്ലത്തും അപ്രതീക്ഷിതമായി മുന്നേറ്റം ഉണ്ടാക്കാനായി എന്നാണ് പാർട്ടി കണക്കുകൂട്ടൽ. ഇവിടെ പ്രേമചന്ദ്രന്റെ ബിജെപി ബന്ധം തുറന്നു കാട്ടിയത് ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP