Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ വാക്കുകൾ വളച്ചൊടിച്ചു..അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ല; ചെങ്ങന്നൂരിൽ കോൺഗ്രസ് സംവിധാനം പരാജയപ്പെട്ടെന്നോ പ്രചാരണത്തിൽ പിന്നോക്കം പോയെന്നോ പറഞ്ഞിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വീഴ്ച വന്നുവെന്നും പരസ്യങ്ങൾ കുറവായിരുന്നെന്നും പരാതിപ്പെട്ടിട്ടില്ല; തോൽവി ഉറപ്പിച്ചപ്പോഴാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാമർശങ്ങളെന്ന ആരോപണം പാടേ തള്ളി ഡി.വിജയകുമാർ

എന്റെ വാക്കുകൾ വളച്ചൊടിച്ചു..അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ല; ചെങ്ങന്നൂരിൽ കോൺഗ്രസ് സംവിധാനം പരാജയപ്പെട്ടെന്നോ പ്രചാരണത്തിൽ പിന്നോക്കം പോയെന്നോ പറഞ്ഞിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വീഴ്ച വന്നുവെന്നും പരസ്യങ്ങൾ കുറവായിരുന്നെന്നും പരാതിപ്പെട്ടിട്ടില്ല; തോൽവി ഉറപ്പിച്ചപ്പോഴാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാമർശങ്ങളെന്ന ആരോപണം പാടേ തള്ളി ഡി.വിജയകുമാർ

പീയൂഷ് ആർ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ തെരഞ്ഞടുപ്പ് പ്രവർത്തനത്തിൽ കോൺഗ്രസിന് വീഴ്ച പറ്റിയതായി താൻ പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ. തന്റെ വാക്കുകളെ ഒരുഓൺലൈൻ മാധ്യമം വളച്ചൊടിക്കുകയായിരുന്നു.പാർട്ടി സംവിധാനം ചെങ്ങന്നൂരിൽ പരാജയപ്പെട്ടെന്ന് പറഞ്ഞിട്ടില്ല. ഏറ്റവും ശക്തമായി പാർട്ടി പ്രവർത്തനം നടന്ന സ്ഥലമാണ് ചെങ്ങന്നൂർ.തനിക്ക് ഒരു പരാതിയും ഇല്ല.ആ തരത്തിൽ വാർത്ത വന്നതിൽ ഖേദമുണ്ട്. ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് ചെങ്ങന്നൂരിൽ നടന്നതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

തന്റെ ബൂത്തിലെ പ്രവർത്തനങ്ങളിൽ ചില വീഴ്ചകൾ വന്നുവെന്നാണ് നേരത്തെ പറഞ്ഞത്. അത് മണ്ഡലം മുഴുവനും ബാധകമാണ് എന്ന മട്ടിൽ ചിത്രീകരിച്ചത് ശരിയായില്ലെന്നും വിജയകുമാർ പറഞ്ഞു.തിരഞ്ഞെടുപ്പിന്റെ ഗൗരവം ഉൾക്കൊള്ളാൻ പല പ്രവർത്തകർക്കും സാധിച്ചില്ലെന്നും പ്രചാരണത്തിൽ പിന്നോട്ട് പോയിരുന്നതായും വിജയകുമാർ പറഞ്ഞതായാണ് വാർത്ത വന്നത്. ബൂത്ത് പ്രവർത്തനങ്ങളിൽ വീഴ്ച വന്നുവെന്നും തന്റ വീട്ടിൽ ഒരു പ്രചാരണ നോട്ടീസ് പോലും എത്തിച്ചില്ലെന്നും വിജയകുമാർ വിമർശിച്ചതായാണ് ആരോപണം.

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണ തൃപ്തനല്ലെന്നും കോൺഗ്രസിലെ ചില പ്രവർത്തകർ തെരഞ്ഞെടുപ്പിനെ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് വാർത്ത വന്നത്.

'തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും വീഴ്ച പറ്റിയിട്ടുണ്ട്. തനിക്കു വേണ്ടിയുള്ള പരസ്യങ്ങൾ കുറവായിരുന്നു. പ്രചരണത്തിനായി തന്റെ അഭിപ്രായങ്ങൾ തേടിയില്ല. മണ്ഡലത്തിലെത്തിയ ചിലർ കാര്യങ്ങൾ മനസ്സിലാക്കാതെ പ്രസംഗിച്ചുവെന്നും വിജയകുമാർ പറഞ്ഞു. എന്നാൽ ഘടക കക്ഷികൾ ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.എ കെ ആന്റണി, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഒപ്പം നിന്നു പ്രവർത്തിച്ചുവെന്ന് ഡി വിജയകുമാർ പറഞ്ഞു. പക്ഷേ താഴേത്തട്ടിൽ വേണ്ടത്ര സജീവമായിരുന്നില്ല. എന്നാൽ ഈ കുറവുകൾ ഒന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നും വലിയ ഒരു വിഭാഗം തനിക്ക് പിന്തുണ നൽകിയിട്ടുണ്ട', വിജയകുമാർ ഇങ്ങനെ പറഞ്ഞതായാണ് വാർത്ത വന്നത്.

വാർത്ത വന്നത് യുഡിഎഫിനെയാകെ പ്രതിരോധത്തിലാക്കിയതോടെ വിജയകുമാർ തന്റെ പ്രസ്താവന നിഷേധിച്ച് വാർത്താസമ്മേളനവും നടത്തി.യുഡിഎഫ് സ്ഥാനാർത്ഥി തോൽവി ഉറപ്പിച്ചതോടെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നായിരുന്നു വ്യാഖ്യാനം.എന്നാൽ, ഇത് ശരിയല്ലെന്നും പാർടട്ടി സംവിധാനം ഏറ്റവും നന്നായി ചെങ്ങന്നൂരിൽ പ്രവർത്തിച്ചുവെന്നും വിജയകുമാർ പ്രതികരിച്ചു. അതേസമയം മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിക്ക് 56,000 വോട്ട് കിട്ടുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP