Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏതൊക്കെ മാസങ്ങളിൽ എത്ര ഘട്ടങ്ങളായി വേണം വോട്ടെടുപ്പ്? ലോകസഭാ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാൻ തലപുകച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; മാർച്ച് ആദ്യം തീയതി പ്രഖ്യാപിക്കാൻ സാധ്യത; നാലുനിയമസഭകളിലേക്കും ജമ്മു-കശ്മീരിലേക്കുമുള്ള തിരഞ്ഞെടുപ്പും ഒപ്പം നടത്തിയേക്കും

ഏതൊക്കെ മാസങ്ങളിൽ എത്ര ഘട്ടങ്ങളായി വേണം വോട്ടെടുപ്പ്? ലോകസഭാ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാൻ തലപുകച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; മാർച്ച് ആദ്യം തീയതി പ്രഖ്യാപിക്കാൻ സാധ്യത;  നാലുനിയമസഭകളിലേക്കും ജമ്മു-കശ്മീരിലേക്കുമുള്ള തിരഞ്ഞെടുപ്പും ഒപ്പം നടത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യത. നിലവിലുള്ള ലോകസ്ഭയുടെ കാലാവധി ജൂൺ മൂന്നിനാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തേണ്ട മാസങ്ങളും ഘട്ടങ്ങളുടെ എണ്ണവും മറ്റും തീരുമാനിച്ചുവരികയാണ്. സുരക്ഷാസേനകളുടെ ലഭ്യത കൂടി കണക്കിലെടുത്തായിരിക്കും എത്ര ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പെന്ന് തീരുമാനിക്കുക.

ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോകസ്ഭാതിരഞ്ഞെടുപ്പിനൊപ്പം നടത്താൻ സാധ്യതയുണ്ട്. ജമ്മു-കശ്മീർ നിയമസഭ പിരിച്ചുവിട്ടതുകൊണ്ട് ആറുമാസത്തിനകം അവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. 2018 നവംബറിലാണ് നിയമസഭ പിരിച്ചുവിട്ടത്. മെയ് മാസത്തിനകം അവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. സാധാരണഗതിയിൽ ആറുവർഷക്കാലാവധി കഴിയേണ്ടിയിരുന്നത് 2021 മാർച്ച് 16 നാണ്.

2004 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയത് നാലുഘട്ടങ്ങളായാണ്. ഫെബ്രുവരി 29 തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയും എപ്രിൽ, മെയ് മാസങ്ങളിലായി നാലുഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. 2009 ലെ തിരഞ്ഞടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 2014ൽ തിരഞ്ഞെടുപ്പ് ഒമ്പത് ഘട്ടങ്ങളായും നടത്തി. സിക്കിം നിയമസഭയുടെ കാലാവധി മെയ് 27നും ആന്ധപ്രദേശിന്റെത് ജൂൺ 18 നും ഒഡിഷയുടേത് ജൂൺ 11 നും അരുണാചൽ പ്രദേശിലേത് ജൂൺ ഒന്നിനും സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP