Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇല്ല ഇതുപഴയ ആളല്ല...കൂടുതൽ ചെറുപ്പമായതുപോലെ; കൈകൊടുത്തും കെട്ടിപ്പിടിച്ചും സ്‌നേഹം പങ്കിട്ട് ഓടിച്ചാടിയുള്ള വോട്ടുപിടുത്തം കണ്ട് നാട്ടുകാരും കൂട്ടുകാരും പറയുന്നു: ഇത് പുതിയ ഡീനാണ് കേട്ടോ! ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്ന് സ്ഥാനാർത്ഥി; വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ഡീൻ കുര്യാക്കോസ്

ഇല്ല ഇതുപഴയ ആളല്ല...കൂടുതൽ ചെറുപ്പമായതുപോലെ; കൈകൊടുത്തും കെട്ടിപ്പിടിച്ചും സ്‌നേഹം പങ്കിട്ട് ഓടിച്ചാടിയുള്ള വോട്ടുപിടുത്തം കണ്ട് നാട്ടുകാരും കൂട്ടുകാരും പറയുന്നു: ഇത് പുതിയ ഡീനാണ് കേട്ടോ! ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്ന് സ്ഥാനാർത്ഥി; വോട്ടുറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ഡീൻ കുര്യാക്കോസ്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: ചെറുപ്പമായാൽ പിന്നെ ചെറുപ്പം കാണിക്കണം. സംഗതി ഉഷാറാണ. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജീൻ കുര്യാക്കോസ് പഴയ ആളല്ലെന്ന് എല്ലാവരും പറയുന്നു. ഇത്തവണ ജനങ്ങൾ വോട്ടുകുട്ടുന്നത് യുഡിഎഫിന് തന്നെയായിരിക്കുമെന്ന് ഡീൻ ഉറപ്പിച്ചുപറയുന്നു. ആയവനയിലെ സ്വീകരണത്തിനിടയിൽ അൽപം ശ്വാസം കഴിച്ചുകൊണ്ട് ഡീൻ മറുനാടനോട് പറഞ്ഞു. കൈ കൊടുത്തും കെട്ടിപ്പിടിച്ചും സെൽഫിയെടുത്തും മറ്റും സ്നേഹാദരങ്ങൾ പങ്കിട്ടാണ് ഇവിടെ വോട്ടർമാർ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ യൂ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യക്കോസ്സിനെ സ്വീകരിച്ചത്.

പര്യടന പരിപാടി മൂവാറ്റുപുഴയക്ക് സമീപം കക്കടാശ്ശേരിയിൽ നിന്നാണ് ആരംഭിച്ചത്. രാവിലെ 9 മണിയോടെ ഇവിടെ എത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകരും നേതാക്കളും സ്നേഹാദരങ്ങൾകൊണ്ട് മൂടി.ഷാൾ അണിയിച്ച് സ്വീകരിക്കുന്നതിന് പ്രവർത്തകർ തിക്കും തിരക്കും കൂട്ടിയതുകൊച്ചി -ധനുഷ്‌കോട് ദേശീയപാതയിൽ അല്പനേരം ഗതാഗത തടസ്സത്തിനും കാരണമായി. സ്വീകരണത്തിനിടെ സമീപത്തെ ബസ്സ് സ്റ്റോപ്പിൽ നിന്നിരുന്ന സ്ത്രീ വോട്ടർമാരുടെ അടുത്തേയ്ക്ക് ഡീൻ ഓടിയെത്തി വോട്ടുതേടിയത് കാണികൾക്ക് കൗതുക കാഴ്ചയായി.ദൂരെ നിന്ന് ബസ്സ് വരുന്നത് ഡീൻ കണ്ടിരുന്നു.സ്ത്രീകൾ ഈ ബസ്സിൽ കയറാൻ തയ്യാറെടുക്കുന്നതും ശ്രദ്ധിയിൽപ്പെട്ടു.തുടർന്നാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചെറിയ മതിൽ ചാടിക്കടന്ന് ഡീൻ ഇവരുടെ അടുത്തെത്തി വോട്ടുറപ്പിച്ചത്. ഇതു വഴി ഈ സമയം എത്തിയ കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരോടും വോട്ട് തേടിയ ശേഷമാണ് വ്യാപാര സ്ഥാപനങ്ങളിൽ കയറി ഇറങ്ങിയുള്ള വോട്ട് പിടുത്തം ആരംഭിച്ചത്.

20 മിനിട്ടോളം നേരം വ്യാപാര സ്ഥാപനങ്ങളിൽ ചുറ്റിക്കറങ്ങിയ ശേഷം പാലം കടന്ന് പുഴയ്ക്കക്കരെയുള്ള വ്യാപാര സ്ഥാപനങ്ങളിലും വോട്ടുപിടിച്ചു. കൈ കൊടുത്തുംകെട്ടിപ്പിടിച്ചും സ്നേഹം പങ്കിട്ടാണ് ഡീൻ വോട്ടർമാരെ കൈയിലെടുത്തത്. ഇവിടെ നിന്നും താമസിയാതെ അടുത്ത പ്രധാന പോയിന്റായ കടുംപിടിയിലേക്ക് യാത്ര ആരംഭിച്ചു. വഴി വക്കിൽ കണ്ട ഓരോരുത്തരോടും വണ്ടിയിൽ നിന്നിറങ്ങി വോട്ട് അഭ്യർത്ഥിച്ചായിരുന്നു യാത്ര.ഇ തുമൂലം പിന്നീടുള്ള ഓരോ പോയിന്റിലും അരമണിക്കൂറിലേറെ വൈകിയാണ് സ്ഥാനാർത്ഥി എത്തിയത്.

കടുംപിടി കഴിഞ്ഞ് അഞ്ചൽപ്പെട്ടി, കാലാമ്പൂര്, ആയവന എന്നിവി യായിരുന്നു അടുത്ത പ്രധാന പോയിന്റുകൾ.ആയവനയിലെത്തിയപ്പോൾ സ്ഥാനാർത്ഥിയിക്കൊപ്പം വോട്ടുതേടാൻ ചെറിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. പാതയോരങ്ങളിൽ കാത്തുനിന്നിരുന്നവരിൽ ചിലർ അടുത്തേക്കെത്തി പിൻതുണ അറിയിച്ച് മടങ്ങുന്നതും കാണാമായിരുന്നു. പ്രചാരണ പരിപാടിയിൽ ഡീൻ പതിവിലും ഊർജ്ജസ്വലനായിട്ടാണ് കാണപ്പെട്ടത്. നേതാക്കളും പ്രവർത്തകരും ഡീനിനൊപ്പമെത്താൻ പെടാപ്പാട് പെടുന്നതും കണ്ടു. കാലാമ്പൂരിൽ സന്ദർശനത്തിനിടെ ഡീൻ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ ക്കുറിച്ചും വിജയ സാധ്യതയെക്കുറിച്ചും മറുനാടനോട് മനസു തുറന്നു.

മണ്ഡലത്തിൽ ഇപ്പോഴുള്ളത് യൂ ഡി എഫിന് അനുകൂലമായ തരംഗമാണെന്നും വിജയം ഉറപ്പെന്നും ഡീൻ പ്രതികരണത്തിൽ വ്യക്തമാക്കി. ഇവിടെ നിന്നും പോത്താനിക്കാടിനായിരുന്നു അടുത്ത യാത്ര. ഉച്ച ഊണിനും വിശ്രമത്തിനും ശേഷം സമീപ പ്രദേശങ്ങളിൽ കൂടി വോട്ടർമാരെ സന്ദർശിച്ചു. അടിമുടി മാറിയ സ്ഥനാർത്ഥിയുടെ പ്രവർത്തന ശൈലി കണ്ട് അടുപ്പക്കാരായ പ്രവർത്തകരും നേതാക്കളുമെല്ലാം ശരിക്കും അന്തംവിട്ടമട്ടാണ്. വോട്ടർമാരെ കാണുന്നതിനുള്ള ഡീനിന്റെ ഓട്ടപ്പാച്ചിലും അവരുമായുള്ള ഇപ്പോഴത്തെ ഇടപെടലുമെല്ലാം തങ്ങളെ വല്ലാതെ അതിശയിപ്പിക്കുന്നതായിട്ടാണ് നാട്ടുകാരും അടുത്ത സുഹൃത്തുക്കളും വ്യക്തമാക്കുന്നത്.

ഇക്കുറി രാവും പകലും വിശ്രമിക്കാതെയാണ് വോട്ടുറപ്പിക്കുന്നതിനായി ഡീൻ പാഞ്ഞുനടക്കുന്നതെന്ന് ഒപ്പമുള്ള യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കി.ഇതേത്തുടർന്ന് ചെറിയ തളർച്ച അനുഭവപ്പെട്ട ഡീൻ ഇന്നലെ രാത്രി വൈദ്യസഹായവും തേടേണ്ടി വന്നുവെന്നും ഇവർകൂട്ടിച്ചേർത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP