Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കി എന്ന മിടുക്കിയുടെ മനം കീഴടക്കാൻ ഉള്ളുതുറന്ന് പരാതികൾ കേട്ടും ഉറപ്പുകൾ നൽകിയും മുന്നോട്ട്; തിരഞ്ഞെടുപ്പിന് ഒരാഴ്ച അകലെ ചൂടുകൂടുമ്പോഴും ചിരിച്ചുനിറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി; കൈകൊടുത്തും തോളിൽ തട്ടിയും സെൽഫിക്ക് പോസ് ചെയ്തും വോട്ടുതേടി ഓട്ടം: ഡീൻ കുര്യാക്കോസിന്റെ ഒരുദിവസം ഇങ്ങനെ

ഇടുക്കി എന്ന മിടുക്കിയുടെ മനം കീഴടക്കാൻ ഉള്ളുതുറന്ന് പരാതികൾ കേട്ടും ഉറപ്പുകൾ നൽകിയും മുന്നോട്ട്; തിരഞ്ഞെടുപ്പിന് ഒരാഴ്ച അകലെ ചൂടുകൂടുമ്പോഴും ചിരിച്ചുനിറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി; കൈകൊടുത്തും തോളിൽ തട്ടിയും സെൽഫിക്ക് പോസ് ചെയ്തും വോട്ടുതേടി ഓട്ടം: ഡീൻ കുര്യാക്കോസിന്റെ ഒരുദിവസം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: അനൗൺസ്മെന്റ് വാഹമെത്തുമ്പോൾ മുതൽ തയ്യാറെടുപ്പുകൾ ഊർജ്ജിതം. പിന്നാലെ മാലകളും ബൊക്കെകളും റെഡിയാക്കി കാത്തുനിൽപ്പ്. വാഹനം നിർത്തുന്നതോടെ തേനിച്ചക്കൂട്ടം കണക്കെ പ്രവർത്തകരും വോട്ടർമാരും പൊതിയുന്നു. ചങ്കുകൊടുത്തും കൂടെ നിൽക്കുന്നവരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെത്തിയ പ്രവർത്തകരുടെയും വോട്ടർമാരുടെയും ആവേശം. മണിക്കൂറുകൾ കാത്തുനിന്നതിന്റെ പരിഭവമോ പരാതിയൊ ഒന്നുമില്ലാതെ കണ്ടമാത്രയിൽ സ്ഥാനാർത്ഥിയുടെ കൈ പിടിച്ച് കുലുക്കിയും, കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തും മൂർദ്ധാവിൽ മുത്തം നൽകിയുമെല്ലാം അവർ പിന്തുണ വ്യക്തമാക്കി.

പ്രായമായവർ കൈ തലയിൽവച്ച് അനുഗ്രഹിക്കുന്നതും കണ്ടു. ആഗ്രഹങ്ങൾക്കനുസരിച്ച് പോസ്സ് ചെയ്ത് സെൽഫിക്കാരുടെ ആവശ്യവും നിറവേറ്റിയാണ് സ്ഥാർത്ഥി സ്വീകരണ കേന്ദ്രങ്ങൾ വിട്ടത്. ഇടുക്കിയിൽ രണ്ടാംവട്ടവും ജനവിധി തേടുന്ന യൂ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യക്കോസ്സിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടന വിശേഷം ഒറ്റ നോട്ടത്തിൽ ഇങ്ങിനെ ചുരുക്കാം.രാവിലെ 6.45- ഓടെയാണ് ഇന്നത്തെ പര്യ
ടനത്തിനായി ഡീൻകുര്യക്കോസ് തൊടുപുഴ വിമലാലയം സ്‌കൂളിനടുത്തെ വീട്ടീൽ നിന്നും ഇറങ്ങിയത്.കുടയത്തൂർ പഞ്ചായത്തിലെ കോളപ്രയായിരുന്നു ആദ്യ സ്വീകരണ കേന്ദ്രം.

ഡിസിസി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തുറോഷി അഗസ്റ്റിൻ എം എൽ എ ,കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പ്രൊ. എം ജെ ജേക്കബ്ബ്, ജില്ലാ യൂഡിഎഫ് ചെയർമാൻ എസ് അശോകൻ തുടങ്ങി ഏതാനും പേർ ആശംസകൾ നേർന്നു.പിന്നാലെ സ്ഥാനാർത്ഥിയുടെ നന്ദി പ്രകാശനം. കാർഷിക മേഖലയിലെ വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ,രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ,ഫാസിസ്റ്റ് ശക്തി കളിൽ നിന്നും രാജ്യത്തെ രക്ഷിക്കണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇഷ്ടമുള്ള ആഹാരം കഴിക്കാൻ ആചാര-അനുഷ്ടാനങ്ങളിൽ വിശ്വസിക്കാനുമുള്ള മൗലിക സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഐക്യ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കണം.

അടുത്ത സ്വീകരണ കേന്ദ്രം കുടയത്തൂരായിരുന്നു.7.30 തായിരുന്നു നിശ്ചയിച്ചിരുന്ന സമയം. എന്നാൽ ഇവിടെ സ്ഥാർത്ഥി എത്തുമ്പോൾ 8 മണി പിന്നിട്ടിരുന്നു.ഹ്രസ്വമായ സ്വീകരണത്തിൽ ഇവിടുത്തെ പരിപാടി ഒതുക്കി. തുടർന്ന് കാഞ്ഞാർ, ഇലപ്പിള്ളി, മൂലമറ്റം, കുരുതിക്കളം,കുളമാവ് എന്നീ കേന്ദ്രങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി. മുൻ നിശ്ചയപ്രകാരം 9.45 നായിരുന്നു കുളമാവിൽ എത്തേണ്ടിയിരുന്ന സമയം.ഇവിടെ എത്തിയപ്പോഴേയ്ക്കും 11 മണി പിന്നിട്ടിരുന്നു. ഇവിടെ ആവേജ്ജ്വലമായ സ്വീകരണമാണ് സ്ഥാർത്ഥിക്ക് ലഭിച്ചത്.സ്വീകരണത്തിനുള്ള മറുപിടി പ്രസംഗം അൽപം നീണ്ടതും ഇവിടെ മാത്രമാണ്.ആനുകാലിക രാഷ്ട്രീയവും പ്രളയവും കർഷക ആത്മഹത്യയും എല്ലാം ഇവിടെയും പ്രസംഗത്തിന് വിഷയമായി.

അടുത്ത സ്വീകരണ കേന്ദ്രം കോഴിപ്പിള്ളിയായിരുന്നു. ഇവിടെ വാഹനത്തിൽ നിന്നും ഇറങ്ങി ചെണ്ടമേളത്തിനൊപ്പം അൽപദൂരം നടന്നാണ് സ്ഥാർത്ഥി ഇവിടെ സ്വീകരണ കേന്ദ്രത്തിലെത്തിയത്.ആദ്വാസികളടക്കം ചെറിയൊരു ജനക്കൂട്ടം പൂക്കളും മാലകളും ബൊക്കെകളുമൊക്ക നൽകി സ്ഥാനാർത്ഥിയെ വരവേറ്റേു. വോട്ടുതേടിയപ്പോൾ കൂട്ടത്തിലെ രണ്ട് പെൺകുട്ടികൾ സെൽഫിക്കായി അനുമതി തേടി.അതിനെന്താ.. എന്ന് ചോദിച്ച് സ്ഥാനാർത്ഥി സമ്മതം മൂളിയപ്പോൾ പെൺകുട്ടികൾക്കു സന്തോഷം. ഉടൻ ഉഗ്രൻ പോസ്സ്, ക്ലിക്.. വീണ്ടും പ്രചാരണ വാഹനത്തിലേയ്ക്ക്.യാത്ര അടുത്ത സ്വീകരണ കേന്ദ്രമായ നാളിയാനിയിലേക്ക്.

കനത്ത് ചൂടിനെ വകവയക്കാതെ ഇവിടെ ഇവിടെയും പ്രവർത്തകരും അനുഭാവികളും കാത്തുനിന്നിരുന്നു.തുടർന്ന്,മേത്തൊട്ടി, പൂമാല, പന്നിമറ്റം ,കലയന്താനി എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കിയിരകുന്നു.12 മണിക്കെത്തുമെന്നറിയിച്ചിരുന്ന കലയന്താനിയിൽ എത്തുമ്പോൾ സമയം 2 .30 തോടുത്തിരുന്നു. ഇവിടെ പാർട്ടി പ്രവർത്തകനായ ഹെന്റിറിയുടെ വീട്ടിലായിരുന്നു ഉച്ച ഭക്ഷണം ഏർപ്പാടാക്കിയിരുന്നത്.കാളനും അവിയലും രണ്ട് കൂട്ടം അച്ചാറും തോരനും പപ്പടവുമൊക്കെയായി വിഭവ സമൃദ്ധമായ ഊണാണ് സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കുമായി ഇവിടെ ഒരുക്കിയിരുന്നത്. നോൺവെജ് താൽപര്യക്കാർക്കും നിരാശപ്പെടേണ്ടി വന്നില്ല.നല്ല കുടംപുളി ഇട്ടുവച്ച മീൻകറിയാണ് ഇവർക്കായി കരുതിയിരുന്നത്. നോമ്പുകാലമായതിനാൽ സ്ഥാനാർത്ഥി ഉൾപ്പെടെ ഒട്ടുമിക്കവരും മീൻ കറി രുചിച്ചില്ല. ഊണ് കഴിഞ്ഞ് ഒരു നിമിഷം കളയാതെ സ്ഥാനാർത്ഥി പ്രാചാരണവാഹനത്തിൽക്കയറി. വാഹന വ്യൂഹം നേരെ അടുത്ത സ്വീകരണകേന്ദ്രമായ ചെലവിലേയ്ക്ക്.20 കേന്ദ്രങ്ങളിൽക്കൂടി ഇന്ന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.വണ്ണപ്പുറത്താണ് ഇന്നത്തെ സമാപനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP