Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും പുതിയ അഞ്ചു സർവേകളിൽ നാലിലും ബിജെപിക്കു മുൻതൂക്കം; ഡൽഹിയിലേത് ആരു വിജയിക്കുമെന്ന് പ്രവചിക്കാനാവാത്ത കടുകട്ടി മത്സരം; കെജ്‌രിവാളിന് തുണയാകുന്നത് 49 ദിവസത്തെ ഭരണവും ബേദിയുടെ വരവും

ഏറ്റവും പുതിയ അഞ്ചു സർവേകളിൽ നാലിലും ബിജെപിക്കു മുൻതൂക്കം; ഡൽഹിയിലേത് ആരു വിജയിക്കുമെന്ന് പ്രവചിക്കാനാവാത്ത കടുകട്ടി മത്സരം; കെജ്‌രിവാളിന് തുണയാകുന്നത് 49 ദിവസത്തെ ഭരണവും ബേദിയുടെ വരവും

ന്യൂഡൽഹി: പ്രവചനങ്ങൾ മാറിമറിയുന്ന ഡൽഹിയിലെ തെരഞ്ഞെടുപ്പ് ആവേശകരമായ കലാശകൊട്ടിലേക്ക് നീങ്ങുമ്പോൾ ബിജെപിയും എഎപിയും തമ്മലുള്ള മത്സരം കടുക്കുന്നു. വിവിധ അഭിപ്രായ സർവേകളിൽ ചൊവ്വാഴ്ച എഎപി മുന്നിട്ടു നിന്നെങ്കിലും നേർവിപരീതമാണ് ബുധനാഴ്ച സംഭവിച്ചത്. ഇന്നലെ പുറത്തു വന്ന അഞ്ച് സർവേ ഫലങ്ങളിൽ നാലിലും ബിജെപിക്കായിരുന്നു മുൻതൂക്കം. ഇന്ത്യാ ടിവി-സി വോട്ടർ, ദി വീക്ക്-ഐഎംബിആർ, ഐബിഎം 7- ഡാറ്റ മിനേറിയ, സീ-തലീം റിസർച്ച് ഫൗണ്ടേഷൻ എന്നീ സർവേകൾ ബിജെപിക്ക് 70-ൽ 36 സീറ്റുകൾ പ്രവചിച്ചു. ന്യൂസ് നേഷൻ നടത്തിയ സർവേയിൽ ബിജെപിക്ക് 31-35 വരേ സീറ്റും എഎപിക്ക് 30-34 സീറ്റും കണക്കാക്കി ഒരു തൂക്കു സഭയാണ് പ്രവചിച്ചത്. എന്നാൽ മുഖ്യ മ്ന്ത്രി സ്ഥാനാർത്ഥിയായി എല്ലാ സർവേകളിലും മുന്നിട്ടു നിന്നത് എഎപി നേതാവ് അരവിന്ദ് കേജ് രിവാൾ തന്നെ. 45 ശതമാനം പേർ കേജ് രിവാളിനെ പിന്തുണച്ചപ്പോൾ ബിജെപിയുടെ കിരൺ ബേദിക്ക് 33 ശതമാനം പേരുടെ പിന്തുണ.

ഇതുവരെയുള്ള തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ നിറഞ്ഞു നിന്നത് കേജ് രിവാളും എഎപിയും തന്നെയാണ്. നരേന്ദ്ര മോദി തരംഗവും കിരൺ ബേദിയും പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തെ പോലെ തന്നെ തെരഞ്ഞെടുപ്പ് ചർച്ചയ്ക്കുള്ള അജണ്ട നിർണയിച്ചതും എഎപി തന്നെ. അതു കൊണ്ട് തന്നെ കുടിവെള്ളം, വൈദ്യുതി, ചേരി, തൊഴിലവസരങ്ങൾ, അഴിമതി തുടങ്ങിയവയാണ് പ്രചാരണങ്ങളിലുടനീളം നിറഞ്ഞു നിന്നത്. പ്രചാരണങ്ങൾ ചൂടുപിടിച്ചു വന്നതോടെ ബിജെപിയും കോൺഗ്രസു ഈ വിഷയങ്ങൾ ഏറ്റുപിടിക്കുകയും എഎപിയേക്കാൾ മികച്ചത് വാഗ്ദാനം നൽകുകയും ചെയ്യുകയായിരുന്നു.

പലപ്പോഴും അബദ്ധമെന്നു വിമർശിക്കപ്പെട്ട എഎപിയുടെ 49 ദിവസത്തെ ഭരണം അവർക്കൊരു നേട്ടമായി മാറിയിക്കുകയാണിപ്പോൾ. ഈ തെരഞ്ഞെടുപ്പിൽ എഎപിക്ക് ഏറ്റവും വലിയ തിരിച്ചടിയാകേണ്ടിയിരുന്നു ഈ അൽപ കാല ഭരണ പരിചയം ഫലത്തിൽ ഏറ്റവും വലിയ ഗുണമായി മാറിയ കാഴ്ചയാണ് ഗോദയിൽ കാണുന്നത്. പൊലീസുകാരുടെ കൈക്കൂലിയും മുനിസിപ്പൽ കോർപറേഷന്റെ അനധികൃത കമ്മിറ്റുകളും എഎപിയുടെ 49 ദിവസത്തെ ഭരണ കാലത്ത് അപ്രത്യക്ഷമായിരുന്നതായി ചെറുതും വലുതുമായ ഷോപ്പുടമകൾ അടക്കം നിരവധി പേർ തിരിച്ചറിഞ്ഞിരുന്നു. എഎപിയുടെ ഭരണം അവസാനിച്ചതോടെ ഇവയെല്ലാം വീണ്ടും പഴയ പടി തന്നെയായെന്നും അവർ പറയുന്നു.

അഴിമതിയും പിടിച്ചുപറിയും എത്രത്തോളം ഫലപ്രദമായാണ് എഎപി നിയന്ത്രിച്ചതെന്നത് ഏവരിലും അശ്ചര്്യമുണ്ടാക്കുന്ന നേട്ടമാണ്. ഇക്കാരണം കൊണ്ട് തന്നെ ബിജെപിയെ പിന്തുണച്ചു വരുന്ന ഡൽഹിയിലെ വ്യാപര സമൂഹം ഇത്തവണ എഎപിയുടെ കൂടെ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. നിരവധി കോൺഗ്രസ് അണികളേയും എഎപിയോട് അടുപ്പിച്ചത് ഈ അഴിമതി വിരുദ്ധ നീക്കങ്ങളാണ്. പാർട്ടി എംഎൽമാരും അണികളും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ചതാണ് എഎപിക്ക് അനുകൂലമാകുന്ന മറ്റു ഘടകങ്ങളിലൊന്ന്. പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചേരികളിലുമായിരുന്നു ഇവരുടെ പ്രവർത്തനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കഴിഞ്ഞ ഒമ്പതു മാസമായി ഇവർക്കിടയിലായിരുന്നു എഎപിയുടെ പ്രവർത്തനം. അടിത്തട്ടിൽ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചതു കൊണ്ടു തന്നെ ബിജെപിയെ അപേക്ഷിച്ച് എഎപിക്ക് പ്രാദേശിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിൽ കൂടുതൽ വ്യകതതയുണ്ട്.

ഡൽഹിയെ ഇപ്പോഴത്തെ നിലയിലുള്ള രാഷ്ട്രീയ ചൂടിലേക്ക് നയിച്ചത് എഎപിയും അണ്ണാ ഹസാരെ സമരവുമാണെന്ന് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരായ നീതുവും പങ്കജും പറയുന്നു. യുവാക്കൾ പോലും അവേശത്തോടെ രാഷ്ട്രീയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ഇവർ പറയുന്നു. ജയിച്ചാലും തോറ്റാലും ഇതായിരിക്കും ഡൽഹിക്കു എഎപി നൽകിയ വലിയൊരു സംഭാവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP