Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുതൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വരെ മത്സരിച്ച് 'തോറ്റ്' ചരിത്രം സൃഷിച്ചു; ഡോ. കെ പത്മരാജൻ മത്സരഗോദായിലേക്ക് ഇറങ്ങുന്നത് 200ാം തവണ! മത്സരിച്ച് തോറ്റത് അബ്ദുൾ കലാം അടക്കമുള്ള അതികായന്മാരോട്; ഏറ്റവുമധികം തിരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തി എന്ന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ വരെ ഇടം നേടിയ പോരാളി ഇത്തവണ മീശ പിരിച്ച് അങ്കത്തിനിറങ്ങുന്നത് തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ

രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുതൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വരെ മത്സരിച്ച് 'തോറ്റ്' ചരിത്രം സൃഷിച്ചു; ഡോ. കെ പത്മരാജൻ മത്സരഗോദായിലേക്ക് ഇറങ്ങുന്നത് 200ാം തവണ! മത്സരിച്ച് തോറ്റത് അബ്ദുൾ കലാം അടക്കമുള്ള അതികായന്മാരോട്; ഏറ്റവുമധികം തിരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തി എന്ന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ വരെ ഇടം നേടിയ പോരാളി ഇത്തവണ മീശ പിരിച്ച് അങ്കത്തിനിറങ്ങുന്നത് തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ

മറുനാടൻ ഡെസ്‌ക്‌

ശബരിമല : വിജയിച്ചാൽ മാത്രമല്ല പരാജയപ്പെട്ടാലും ചരിത്രം സൃഷ്ടിക്കാം. വീണ്ടുമൊരു  തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ നമ്മേ ഇക്കാര്യം ഓർമ്മിപ്പിക്കുകയാണ് പരാജയങ്ങളുടെ തമ്പുരാൻ ഡോ. കെ. പത്മരാജൻ. പരാജയം രുചിച്ച് പ്രസിദ്ധിയാർജ്ജിച്ച ഇദ്ദേഹം തന്റെ 200ാം തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത് റെക്കോർഡുകളുടെ വലിയ ഭാണ്ഡക്കെട്ടുമായിട്ടാണ്. തമിഴ്‌നാട്ടിലെ ധർമ്മപുരി മണ്ഡലത്തിൽ പോരാടാനിറങ്ങുന്ന പത്മരാജനെ കുറിച്ചാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്തടക്കം വൻ ചർച്ചയായിരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പു മുതൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വരെ മത്സരിച്ച് തോൽവി രുചിച്ച് 'ചരിത്രം' സൃഷ്ടിച്ച പത്മരാജൻ ആരോടൊക്കെയാണ് മത്സരിച്ചിട്ടുള്ളത് എന്ന് കേട്ടാൽ ഏവരും ഒന്ന് അമ്പരക്കും.

അഞ്ചു തവണയാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പത്മരാജൻ  മത്സരിച്ചത്. എ.പി.ജെ. അബ്ദുൽ കലാം, കെ.ആർ നാരായണൻ, പ്രതിഭാ പാട്ടിൽ, പ്രണബ് മുഖർജി, റാം നാഥ് കോവിന്ദ്, ഹാമിദ് അൻസാരി, വെങ്കയ്യ നായിഡു, പി.വി.നരസിംഹറാവു, മന്മോഹൻ സിങ് തുടങ്ങിയ പ്രമുഖർക്കെതിരെയാണ് പത്മരാജൻ മത്സരിച്ച് തോല്ഡവിയുടെ പുതു ചരിത്രം എഴുതിയത്. ലോക്‌സഭയിലേക്ക് 29, രാജ്യസഭയിലേക്ക് 39, നിയമസഭയിലേക്ക് 62, എംഎൽസി 2, നഗരസഭ കൗൺസിൽ 12, പഞ്ചായത്ത് അംഗം 4 തുടങ്ങി മത്സര പട്ടിക നീളുകയാണ്.

വിനോദത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് ജീവിതത്തിൽ അദ്ദേഹം കയ്പുനീരും കുടിക്കേണ്ടി വന്നിട്ടുണ്ട്. പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന് എതിരെ 1991ൽ ആന്ധ്രയിലെ നന്ദ്യാലിൽ മത്സരിക്കുമ്പോൾ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. പത്രിക നൽകി പുറത്തിറങ്ങിയ ഉടനെയാണ് ജീപ്പിൽ എത്തിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ജീപ്പിൽ തട്ടിക്കൊണ്ടുപോയത്.

നന്ദ്യാലിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ സ്ഥാനാർത്ഥിയെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വനമധ്യത്തിലെ അജ്ഞാത കേന്ദ്രത്തിൽ 7 ദിവസം തടങ്കലിൽ കിടന്നു. അന്ന് ശബരിമലയ്ക്ക് പോകുന്നതിനായി താൻ മാലയിട്ടിട്ടുണ്ടായിരുന്നു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന കാവൽക്കാരന് അലിവ് തോന്നുകയും തന്നെ രക്ഷപെടാൻ അനുവദിക്കുകയുമായിരുന്നെന്ന് പത്മരാജൻ പറയുന്നു.

അന്ന് അത് നടന്നില്ലായിരുന്നെങ്കിൽ ഇന്നുണ്ടാകില്ലായിരുന്നെന്നും നിറകണ്ണുകളോടെയാണ് ഇദ്ദേഹം പറയുന്നത്. ഇത്തവണ ധർമപുരിയിൽ പത്രിക നൽകുന്നതിനു മുൻപ് അയ്യപ്പനെ തൊഴുത് പ്രാർത്ഥിക്കാനായി സന്നിധാനത്ത് എത്തി. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ 3 തവണ സ്ഥാനം പിടിച്ചു.

തമിഴ്‌നാട് സേലം മേട്ടൂർ ഡാം രാമനഗർ പത്മാ ടയർ വർക്‌സ് ഉടമയും ഹോമിയോ ഡോക്ടറുമാണ് പത്മരാജൻ. കണ്ണൂരിൽ നിന്നു സേലത്തേക്കു മാറിയതാണ് കുടുംബം. വരും വർഷങ്ങളിലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് ഉറച്ച സ്വരത്തോടെ പറയുകയാണ് പത്മരാജൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP