Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; ബിജെപി ചിത്രത്തിലെ ഇല്ലെന്ന് മുഖ്യമന്ത്രി; സുരേഷ് ഗോപി അടുത്ത് സുഹൃത്ത്.പക്ഷേ വോട്ടു കൊടുക്കില്ലെന്ന് ഇന്നസെന്റ്; മുഖ്യമന്ത്രിയുടെ മോഹങ്ങൾ പൊലിയുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ്; ശബരിമല വോട്ടർമാരെ സ്വാധീനിക്കുമെന്ന് ജി സുകുമാരൻ നായർ; ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ശ്രീധരൻ പിള്ള; തിരഞ്ഞെടുപ്പ് ചൂടിൽ നേതാക്കളുടെ പ്രതികരണം ഇങ്ങനെ

കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; ബിജെപി ചിത്രത്തിലെ ഇല്ലെന്ന് മുഖ്യമന്ത്രി; സുരേഷ് ഗോപി അടുത്ത് സുഹൃത്ത്.പക്ഷേ വോട്ടു കൊടുക്കില്ലെന്ന് ഇന്നസെന്റ്; മുഖ്യമന്ത്രിയുടെ മോഹങ്ങൾ പൊലിയുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ്;  ശബരിമല വോട്ടർമാരെ സ്വാധീനിക്കുമെന്ന് ജി സുകുമാരൻ നായർ; ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ശ്രീധരൻ പിള്ള; തിരഞ്ഞെടുപ്പ് ചൂടിൽ നേതാക്കളുടെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ കേരളം ഇന്ന് വിധിയെഴുതുമ്പോൾ സംസ്ഥാനത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മണ്ഡലത്തിലും മൂന്നാം സ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തന്റെ മണ്ഡലമായ കണ്ണൂരിലെ പിണറായിയിൽ ആർസി അമല ബേസിക് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

. 'വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതി ഉണ്ട്. പോളിങ് ബൂത്തിലെ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ ഇന്ന് ഞാൻ വോട്ട് ചെയ്യാനെത്തിയപ്പോൾ ബൂത്തിലെ വോട്ടിങ് മെഷീൻ തകരാറിലായി. അടുത്ത മറ്റൊരു ബൂത്തിലും അടുത്ത പഞ്ചായത്തിലും മെഷീൻ തകരാറിലായി. കോരളത്തിൽ വ്യാപകമായി വോട്ടിങ് മെഷീൻ തകരാറിലായി എന്ന വസ്തുതയുണ്ട്.വോട്ടിങ് മെഷീന്റെ കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെ എടുത്തില്ലെന്ന് വേണം കരുതാൻ', മുഖ്യമന്ത്രി പറഞ്ഞു.ഉത്തരേന്ത്യയിലെ വർഗ്ഗീയ ചേരിതിരിവും വംശഹത്യയും വർഗ്ഗീയ കലാപവും സംഘടിപ്പിച്ചവർ ഇവിടെ വന്ന് റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അത് തകർന്നടിയുന്നത് ഈ തിരഞ്ഞെടുപ്പിൽ കാണാമായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

'ഈ തിരഞ്ഞെടുപ്പ് ചിലരുടെയൊക്കെ അതിമോഹം തകർന്നടിയുന്ന തിരഞ്ഞെടുപ്പാണ്. ഉത്തരേന്ത്യയിലെ വർഗ്ഗീയ ചേരിതിരിവും വംശഹത്യയും വർഗ്ഗീയ കലാപവും സംഘടിപ്പിച്ചവർ ഇവിടെ വന്ന് റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അത് തകർന്നടിയുന്നത് ഈ തിരഞ്ഞെടുപ്പിൽ കാണാമായിരുന്നു.രാജ്യത്ത് ബിജെപിയെ നേരിടുകയാണെന്ന് പറയുന്ന കോൺഗ്രസ്സിന് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സ്വന്തം പ്രകടന പത്രികയുമായി ബന്ധപ്പെട്ട് ഒന്നും പറയാനുണ്ടായിരുന്നില്ല. സംസ്ഥാനത്തെ പ്രശ്നങ്ങളൊന്നും അവതരിപ്പിക്കാനില്ലാത്തതു കൊണ്ട് തീർത്തും വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അവർ നടത്തിയത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാമെന്ന് അവർ കരുതി. ഈ രണ്ട് കൂട്ടരുടെയും മോഹങ്ങൾ തകർന്നടിയുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള പ്രശംസനീയമായ വിജയത്തിലേക്ക് കടക്കാനാണ് പോകുന്നത്.'

മുഖ്യമന്ത്രിയുടെ മോഹങ്ങൾ പൊലിയുന്ന തിരഞ്ഞെടുപ്പാണിത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഇടതു സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരായി അതിശക്തമായ ജനവികാരം: പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാണിത്. കേരളം മുഴുവൻ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ആ കാറ്റിൽ പിണറായി, മോദി സർക്കാരുകൾ കടപുഴകി വീഴും. യു.ഡി.എഫ് കേരളത്തിൽ ട്വന്റി ട്വന്റി അടിക്കുന്ന തരംഗമാണ് ദൃശ്യമാകുന്നത്. വലിയ ആവേശമാണ് എല്ലാ പോളിങ് സ്റ്റേഷനുകളിലും കാണുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതോടെ കേരളത്തിൽ രാഹുൽ തരംഗമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ജാഗ്രത പുലർത്തണം. വിവിധ സ്ഥലങ്ങളിൽ വോട്ടിങ്ങ് മെഷീൻ തകരാറിലായെന്ന പരാതി വരുമ്പോൾ അതിന് അടിയന്തിര പരിഹാരം കാണാനും തയ്യാറാകണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.ചെന്നിത്ത ത്യപ്പെരുന്തുറ ഗവ: യു പി സ്‌കൂളിൽ 152ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു പ്രതിപക്ഷ നേതാവ്. കുടുംബത്തോടു കൂടി ആണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഭാര്യ അനിത രമേശ്,മക്കൾ രമിത്ത്, അമിത്ത് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

സുഹൃത്തും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്ക് താൻ വോട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നടനും ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഇന്നസെന്റ് രംഗത്തെത്തി. ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിൽ ഭാര്യ ആലീസിനും മകൻ സോണറ്റിനും മരുമകൻ രശ്മിക്കുമൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്നസെന്റ് ആ രഹസ്യം വെളിപ്പെടുത്തിയത്.'സുരേഷ് ഗോപി സുഹൃത്താണ്. കഴിഞ്ഞ തവണ പ്രചാരണത്തിന് വേണ്ടി സുരേഷ് ഗോപി വന്നുവെന്നത് ശരിയാണ്. അന്ന് അദ്ദേഹത്തിന് പാർട്ടി ഇല്ലായിരുന്നു. ഇന്ന് വേറൊരു പാർട്ടിയിലായി പോയി. എന്റെ പാർട്ടി വേറെയും. സുരേഷ് ഗോപിയെ പിന്തുണയ്ക്കാൻ പറ്റില്ല. എന്റെ പാർട്ടിക്കാർക്ക് അത് വിഷമമാകും. വോട്ട് ചെയ്യാനാകില്ലെന്ന് മനസിലായതു കൊണ്ടാകണം തൃശൂരിലെ വോട്ടറായിട്ടു കൂടി വോട്ടു ചോദിക്കാതിരുന്നത്'-ഇന്നസെന്റ് പറഞ്ഞു.

നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം പനമ്പിള്ളി നഗർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 105ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാർത്ഥികളായ പി രാജീവ് ഹൈബി ഈഡൻ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പോളിങ് ബൂത്തിലെത്തിയത്. ആരും വോട്ട് പാഴാക്കരുതെന്നായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമുള്ള മമ്മൂട്ടിയുടെ അഭ്യർത്ഥന.
ജനങ്ങൾ തികഞ്ഞ യാഥാർത്ഥ്യ ബോധത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ .മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകും. എൻഎസ്എസിന് സമദൂര നിലപാടാണെന്നും എൻഎസ്എസ് ആസ്ഥാനത്തെത്തിയ എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസ നേർന്നെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണം എന്ന് തന്നെയാണ് നിലപാട്. അത് വിശ്വാസികൾക്ക് അനുകൂലവുമാണ്. ഈ നിലപാട് കുറച്ചെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ഒരു നിർദ്ദേശവും വോട്ടർമാർക്ക് എൻഎസ്എസ് നൽകിയിട്ടില്ല. സുപ്രീം കോടതി വിധി ഇത്രവേഗം നടപ്പാക്കാൻ സർക്കാർ മുതിർന്നതെന്തിനാണ് . സർക്കാരിന് സാവകാശം ചോദിക്കാമായിരുന്നില്ലേ എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു.

അതേസമയം കേരളത്തിൽ ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴത്തേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബിജെപി ലോക്‌സഭയിൽ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ശ്രീധരൻപിള്ള വീണ്ടും വിമർശിച്ചു. റഫറി തന്നെ ഗോളടിക്കാൻ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP