1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
19
Friday

മത്സരിക്കാൻ ആളില്ലാത്തതിനാൽ തെലുങ്കാനയിൽ കോൺഗ്രസിനെ വെറുതെ പിന്തുണച്ച് ടിഡിപി; ദേവഗൗഡയ്‌ക്കെതിരെ വരെ സ്ഥാനാർത്ഥിയെ നിർത്തുന്ന കർണ്ണാടക കോൺഗ്രസ് സഖ്യം; പാർട്ടി വിട്ട നേതാവിനെതിരെ മകളെ നിർത്തി പാഠം പഠിപ്പിക്കാൻ ആന്ധ്രയിൽ കോൺഗ്രസ്; തലപ്പത്ത് ഗുജറാത്തി കൊള്ളസംഘം എന്ന് ആക്ഷേപിച്ച നേതാവിനെ പുറത്താക്കി ബിജെപി; ഒൻപതാം വിജയം തേടി ഗുരുജി; മോദിയെ ഒഴിവാക്കി എയർ ഇന്ത്യ; രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കത്തികയറുമ്പോൾ കാണാൻ കഴിയുന്ന ചില രസകാഴ്ചകൾ

March 26, 2019 | 07:01 AM IST | Permalinkമത്സരിക്കാൻ ആളില്ലാത്തതിനാൽ തെലുങ്കാനയിൽ കോൺഗ്രസിനെ വെറുതെ പിന്തുണച്ച് ടിഡിപി; ദേവഗൗഡയ്‌ക്കെതിരെ വരെ സ്ഥാനാർത്ഥിയെ നിർത്തുന്ന കർണ്ണാടക കോൺഗ്രസ് സഖ്യം; പാർട്ടി വിട്ട നേതാവിനെതിരെ മകളെ നിർത്തി പാഠം പഠിപ്പിക്കാൻ ആന്ധ്രയിൽ കോൺഗ്രസ്; തലപ്പത്ത് ഗുജറാത്തി കൊള്ളസംഘം എന്ന് ആക്ഷേപിച്ച നേതാവിനെ പുറത്താക്കി ബിജെപി; ഒൻപതാം വിജയം തേടി ഗുരുജി; മോദിയെ ഒഴിവാക്കി എയർ ഇന്ത്യ; രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കത്തികയറുമ്പോൾ കാണാൻ കഴിയുന്ന ചില രസകാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കും കോൺഗ്രസിനും ജയിച്ചേ മതിയാകൂ. എല്ലാ പ്രാദേശിക പാർട്ടികൾക്കും കരുത്ത് കാട്ടണം. ആർക്കും പ്രധാനമന്ത്രിയാകാനുള്ള അവസരം ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ഓരോ പാർട്ടിയും രംഗത്തുള്ളത്. മോദി സർക്കാരിനെ താഴെ ഇറക്കാൻ മിനിമം വേതന ഉറപ്പു നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനവും അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പാവപ്പെട്ടവർക്ക് 72000 രൂപ നൽകുമെന്ന പ്രഖ്യാപനം കോൺഗ്രസിന് പുത്തനുണർവ്വാണ്. ഇതിനെ ബിജെപി എങ്ങനെ പ്രതിരോധിക്കുമെന്നതാണ് പ്രധാനം. പ്രകടന പത്രിക തയ്യാറാക്കുന്നതും വോട്ടർമാരെ തങ്ങളിലേക്ക് അടുപ്പിക്കാനാണ്.

ഇതിനിടെ ഓരോ സംസ്ഥാനത്തേയും സാഹചര്യത്തിന് അനുസരിച്ചാണ് കാര്യങ്ങൾ നീക്കുന്നത്. വിമതന്മാരെ പുറത്താക്കുന്നു. കർണ്ണാടകയിൽ ദേവഗൗഡയ്‌ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി വരുന്നു. എയർഇന്ത്യയുടെ പാസിൽ നിന്ന് മോദി ചിത്രം ഒഴിവാക്കുന്നു... അങ്ങനെ പലതും.

ദേവഗൗഡയ്‌ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി

ദൾ അതികായൻ സാക്ഷാൽ ദേവെഗൗഡയ്‌ക്കെതിരെ മൽസരത്തിന് കോൺഗ്രസ് സിറ്റിങ് എംപി മുദ്ദേ ഹനുമെ ഗൗഡ തുമക്കൂരുവിൽ പത്രിക നൽകിയതോടെ, മുന്നണി സർക്കാർ പിന്നെയും വിയർത്തു. കോൺഗ്രസ് സ്ഥാനാർത്ഥിയായാണു ഹനുമെ ഗൗഡ പത്രിക നൽകിയിരിക്കുന്നത്. എന്നാൽ, പാർട്ടി സ്ഥാനാർത്ഥിയാണെന്നു വ്യക്തമാക്കുന്ന ബി ഫോം നൽകില്ലെന്നു കോൺഗ്രസ് അറിയിച്ചു. ദേവെഗൗഡയുടെ ജയം ഉറപ്പാക്കാൻ പ്രയാസമില്ലെങ്കിലും അസ്വാരസ്യം മറനീക്കി പുറത്തുവരുന്നത് അണികളെ മടുപ്പിക്കുമെന്നതാണു പ്രധാന ആശങ്കയെന്നു നേതാക്കൾ പറയുന്നു.

പലവട്ടം നടന്ന ചർച്ചകൾക്കും ഹനുമെ ഗൗഡയെ അനുനയിപ്പിക്കാനാകാത്തതിനെ തുടർന്ന് ഇന്നലെ ബെംഗളൂരു നോർത്ത് സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും നിരസിച്ചു. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടത്താനാകാത്തതിനാൽ ദൾ, കോൺഗ്രസിനു കഴിഞ്ഞദിവസം തിരികെ നൽകിയ സീറ്റാണിത്. പൂക്കൾ കൊണ്ട് അലങ്കരിച്ച തുറന്ന വലിയ വാഹനത്തിൽ നൂറുകണക്കിനു ദൾ-കോൺഗ്രസ് പ്രവർത്തകർക്ക് ഒപ്പമെത്തി ദേവെഗൗഡ പത്രിക സമർപ്പിച്ചപ്പോൾ, മുൻ എംഎൽഎ ഉൾപ്പെടെ വിരലിൽ എണ്ണാവുന്ന അനുയായികൾക്കൊപ്പമാണു ഹനുമെഗൗഡ എത്തിയത്. മുതിർന്ന നേതാക്കളാരും. ഒപ്പമുണ്ടായിരുന്നില്ല.

കോൺഗ്രസ്- ദൾ സഖ്യം ഒറ്റക്കെട്ടാണെന്ന സൂചന നൽകാൻ കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര തന്നെ ഗൗഡയ്‌ക്കൊപ്പം പത്രികസമർപ്പണത്തിന് എത്തി. ' ജയിക്കുമെന്ന് ഉറപ്പാണ്', വിമതസ്ഥാനാർത്ഥിയെക്കുറിച്ചു ചോദിച്ചപ്പോൾ ദേവെഗൗഡ പറഞ്ഞു. അതേസമയം, 'ദേവെഗൗഡ പത്രിക പിൻവലിക്കണം, ഇല്ലെങ്കിൽ കോൺഗ്രസ് ചിഹ്നത്തിൽ മൽസരിക്കണം' എന്നായിരുന്നു ഹനുമെഗൗഡയുടെ പ്രതികരണം.

അച്ഛനെ നേരിടാൻ മകൾ

തെലുങ്കുദേശം പാർട്ടിയിലേക്കു ചേക്കേറിയ മുതിർന്ന നേതാവിനെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന്റെ മകളെ തന്നെ മൽസര രംഗത്തിറക്കി. വിശാഖപട്ടണം ജില്ലയിലെ അരാകു സംവരണ മണ്ഡലത്തിൽ ടിഡിപി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന മുൻ കേന്ദ്രമന്ത്രി കിഷോർ ചന്ദ്രദേവിനെതിരെയാണു മകൾ വി. ശ്രുതി ദേവിയെ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.

ലോക്‌സഭയുടെ പ്രിവിലേജസ് കമ്മിറ്റി തലവനും യുപിഎ സർക്കാരിൽ ആദിവാസികാര്യം, പഞ്ചായത്തീ രാജ് മന്ത്രിയുമായിരുന്ന ദേവ് (72) ആന്ധ്രയിൽ നിന്ന് 5 തവണ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം അദ്ദേഹം കോൺഗ്രസ് വിട്ട് ടിഡിപിയിൽ ചേർന്നത്. 42 വർഷം കോൺഗ്രസിലായിരുന്ന താൻ പാർട്ടിക്ക് സംസ്ഥാനത്ത് ഒരു ഭാവിയില്ലെന്ന് ഇപ്പോൾ കണ്ടെത്തിയെന്നും അതുകൊണ്ടാണു ടിഡിപിയിൽ ചേർന്നതെന്നുമാണ് അന്നു പറഞ്ഞത്. മകൾ ശ്രുതി (46) സുപ്രീം കോടതിയിൽ അഭിഭാഷകയും എഴുത്തുകാരിയുമാണ്.

തെലുങ്കാനയിൽ ടിഡിപി മത്സരിക്കില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കേണ്ടതില്ലെന്ന് ടിഡിപി (തെലുങ്കുദേശം പാർട്ടി) തീരുമാനം. ടിഡിപി മത്സരിക്കുന്നതിലൂടെ ഭരണകക്ഷിയായ ടിആർഎസിനും ബിജെപിക്കുമെതിരായ വോട്ടുകൾ ഭിന്നിച്ചുപോകരുതെന്ന നിലപാടാണു തീരുമാനത്തിനു പിന്നിലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. ടിആർഎസ്, ബിജെപി വിരുദ്ധ പാർട്ടികൾ സംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണമെന്ന അഭ്യർത്ഥനമാനിച്ച് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു പിന്തുണ നൽകുമെന്നും ടിഡിപി നേതൃത്വം അറിയിച്ചു.

1982-ൽ രൂപീകൃതമായ ടിഡിപി ആദ്യമായാണ് തെലങ്കാനയിൽ മത്സരിക്കുന്നതിൽ നിന്നു വിട്ടുനിൽക്കുന്നത്. സംസ്ഥാനത്ത് ടിആർഎസിലേക്കുള്ള പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കു മൂലം സംഘടനാ സംവിധാനം ദുർബലമായതാണു മത്സരിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തൽ. ഖമ്മം മണ്ഡലത്തിൽ നിന്നു ടിഡിപി സ്ഥാനാർത്ഥിയാകുമെന്നു കരുതപ്പെട്ടിരുന്ന പോളിറ്റ് ബ്യൂറോ അംഗം നാമ നാഗേശ്വര റാവു അടുത്തിടെ ടിആർഎസിൽ ചേർന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. അദ്ദേഹം ഖമ്മം മണ്ഡലത്തിൽ ടിആർഎസ് സ്ഥാനാർത്ഥിയായേക്കും.

സംസ്ഥാനത്തു ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനപ്രതിപക്ഷമായ കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവ ചേർന്നു രൂപീകരിച്ച വിശാലസഖ്യം വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതേ തുടർന്ന് തെലങ്കാനയിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശിലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിലും ടിഡിപിയുമായി സഖ്യമില്ലാതെ മത്സരിക്കാൻ കോൺഗ്രസ് തിരുമാനിച്ചിരുന്നു.

'ഗുജറാത്തി കൊള്ളസംഘം'

ബിജെപി ദേശീയ നേതൃത്വത്തെ നേതൃത്വത്തെ 'ഗുജറാത്തി കൊള്ളസംഘം' എന്ന് വിളിച്ചാക്ഷേപിച്ച പാർട്ടി മുൻ വക്താവ് ഐ. പി. സിങ്ങിനെ ബിജെപി 6 വർഷത്തേക്ക് പുറത്താക്കി. ട്വീറ്റുകളിലൂടെയാണ് സിങ് ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

പ്രധാനമന്ത്രിയെയാണോ പ്രചാരമന്ത്രിയെയാണോ ബിജെപി തിരഞ്ഞെടുത്തതെന്ന് സിങ് ചോദിച്ചു. 2 ഗുജറാത്തി കൊള്ളക്കാർ ചേർന്ന് കഴിഞ്ഞ 5 വർഷമായി ഹിന്ദി സംസാരിക്കുന്ന ജനതയെ മണ്ടന്മാരാക്കുകയാണെന്ന് ആരോപിച്ചു. അസംഗഡിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സ്ഥാനാർത്ഥിത്വത്തെ പ്രകീർത്തിച്ച സിങ്, അദ്ദേഹത്തിന് തിരഞ്ഞെടുപ്പു പ്രചാരണ ഓഫിസാക്കാൻ സ്വന്തം വീടു തുറന്നു കൊടുക്കുമെന്നും പറഞ്ഞു.

30 കൊല്ലമായി പാർട്ടിയിൽ പ്രവർത്തിച്ച തന്നെ സത്യം പറഞ്ഞതിന്റെ പേരിലാണ് പുറത്താക്കിയതെന്ന് സിങ് പറഞ്ഞു. മോദിയുടെ ചൗക്കിദാറായി (കാവൽക്കാരനായി) കണ്ണും കെട്ടിനിൽക്കാൻ തനിക്കാവില്ലെന്നും സിങ് വ്യക്തമാക്കി

ഗുരുജിയെ നേരിടാൻ ബന്ധു

ഡുകയിൽ ഒൻപതാം വിജയം തേടി ജാർഖണ്ഡ് മുക്തിമോർച്ച തലവൻ ഷിബു സോറൻ. ഗുരുജി എന്നാണ് ഷിബു സോറനെ ജാർകണ്ഡുകാർ വിളിക്കുക. കഴിഞ്ഞ തവണ സംസ്ഥാനത്ത് ആഞ്ഞുവീശിയ മോദി തരംഗത്തിലും വീഴാതെ പിടിച്ചുനിന്ന ഡുംകയിൽ ഇക്കുറിയും അൽഭുതമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

ആദിവാസികളുടെ ഗുരുജിയെന്നറിയപ്പെടുന്ന ഷിബു സോറനെ നേരിടാൻ ബിജെപി രംഗത്തിറക്കിയിരിക്കുന്നതാകട്ടെ സോറൻ കുടുംബത്തിൽ നിന്നുള്ള മുൻ എംഎൽഎ സുനിൽ സോറനെയും. ഷിബുവിന്റെ സഹോദരനായ ദുർഗാ സോറന്റെ മകനായ സുനിൽ രണ്ടാം തവണയാണ് ഡുംകയിൽ ഗുരുജിക്കെതിരെ മൽസരിക്കുന്നത്.

സംവരണ സീറ്റായ ഡുംക ജെഎംഎമ്മിന്റെ ശക്തികേന്ദ്രമാണ്. ജെഎംഎം പിന്തുണയില്ലാതെ ആരും ഡുംകയിൽ നിന്നു വിജയിച്ചിട്ടുമില്ല. എന്നാൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് ബിജെപി യുടെ അവകാശവാദം.

എയർ ഇന്ത്യയിൽ മോദി ഔട്ട്!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രമുള്ള ബോർഡിങ് പാസുകൾ പിൻവലിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പഞ്ചാബ് മുൻ ഡിജിപി ശശികാന്ത്, ന്യൂഡൽഹി വിമാനത്താവളത്തിൽ ലഭിച്ച ബോർഡിങ് പാസിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനെ തുടർന്നാണു നടപടി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പാസുകൾ പിൻവലിച്ചതെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയകുമാർ പറഞ്ഞു. ജനുവരിയിൽ നടന്ന ഗുജറാത്ത് ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള പരസ്യമാണ് പാസിലുണ്ടായിരുന്നത്. തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ ചിത്രമുള്ള റെയിൽവേ ടിക്കറ്റ് 20ന് പിൻവലിച്ചിരുന്നു.

അദ്വാനിക്ക് രാജ്യസഭ?

ബിജെപി ഇതിനകം ടിക്കറ്റ് നിഷേധിച്ചത് അൻപതോളം സിറ്റിങ് എംപിമാർക്ക്. എൽ.കെ. അഡ്വാനി, കൽരാജ് മിശ്ര, ശാന്തകുമാർ, ബി.സി. ഖണ്ഡൂരി, ഭഗത് സിങ് കോഷ്യാരി, എസ്.എസ്. അലുവാലിയ തുടങ്ങിയവർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഛത്തീസ്‌ഗഡിലെ 10 എംപിമാർക്കും ടിക്കറ്റ് നിഷേധിക്കപ്പെട്ടു. മധ്യപ്രദേശിൽ പ്രഖ്യാപിച്ച 15 സീറ്റിൽ സിറ്റിങ് സീറ്റ് നഷ്ടമായത് 5 പേർക്ക്. സീറ്റ് നഷ്ടമായ അദ്വാനി ഉൾപ്പെടെ ഏതാനും പേർക്കു രാജ്യസഭാ സീറ്റ് ലഭിച്ചേക്കും. അദ്വാനിയുടെ ഗാന്ധിനഗർ സീറ്റിൽ പാർട്ടി അധ്യക്ഷൻ അമിത് ഷായാണു മത്സരിക്കുക.

2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ നടപ്പാക്കിയ പ്രായപരിധി നിയമത്തിന്റെ രണ്ടാം ഘട്ടമാണിത്. 75 വയസ്സു പിന്നിട്ടവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നതായിരുന്നു പ്രായപരിധി നിയമം. പ്രായമേറിയവർക്കു ടിക്കറ്റ് നിഷേധിക്കുന്നതിലൂടെ തലമുറ മാറ്റം അടുത്ത ഘട്ടത്തിലേയ്ക്കു കടക്കുന്നുവെന്ന സന്ദേശമാണു പാർട്ടി നൽകുന്നത്. ഇതിനകം യുപിയിൽ 31 സീറ്റുകളിലാണു ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 6 സിറ്റിങ് എംപിമാർക്കു സീറ്റില്ല. എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാകുമ്പോൾ കൂടുതൽ സിറ്റിങ് എംപിമാർ പുറത്താകാനാണു സാധ്യത.

ഉപദേശിക്കുന്നത് തോമസ് പിക്കെറ്റി

കോൺഗ്രസ് പാർട്ടിയുടെ അടിസ്ഥാന വരുമാന പദ്ധതിക്ക് സാമ്പത്തികോപദേശം നൽകുന്നത് ലോകപ്രശസ്ത ഫ്രഞ്ച് സാമ്പത്തികവിദഗ്ധൻ തോമസ് പിക്കെറ്റി. ജാതിസംഘർഷ രാഷ്ട്രീയത്തിൽ നിന്ന് വരുമാന, സ്വത്ത് വിതരണ രാഷ്ട്രീയത്തിലേക്ക് ചുവടു മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കുറഞ്ഞ വരുമാനം ഉറപ്പുനൽകുന്ന പദ്ധതി ഏറ്റവും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും പിക്കെറ്റി പറഞ്ഞു.

പാരിസ് സ്‌കൂൾ ഓഫ് ഇക്കണോമിക്സ് പ്രഫസറായ പിക്കെറ്റിക്കൊപ്പം ഇന്ത്യൻ വംശജനായ യുഎസ് സാമ്പത്തിക വിദഗ്ധൻ അഭിജിത് ബാനർജിയും വരുമാന പദ്ധതിക്കു സാമ്പത്തികോപദേശം നൽകുന്നു. മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിൽ ഇക്കണോമിക്‌സ് പ്രഫസറാണ് അഭിജിത്.

വികസിത രാജ്യങ്ങളിലെ സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ച 'കാപിറ്റർ ഇൻ ദ് ട്വന്റിഫസ്റ്റ് സെൻച്വറി' (2013) എന്ന കൃതിയിലൂടെയാണു പിക്കെറ്റി അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ശ്രദ്ധേയനായത്. പിന്നീട് വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങളിലും പഠനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
നമ്മുടെ സ്ഥാനാർത്ഥി സുരേന്ദ്രനാണെന്നും മറ്റൊരു സമുദായത്തെ താങ്ങേണ്ട ഗതികേടില്ലെന്നും നേതാവിന്റെ മുഖത്ത് നോക്കി ഒറ്റക്കെട്ടായി പറഞ്ഞ് സമുദായാംഗങ്ങൾ; ശബരിമലയിൽ താൻ ഭക്തർക്കൊപ്പമാണെന്നും ഈഴവ സമുദായാംഗങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യരുതെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും നിലപാട് മയപ്പെടുത്തി ജനറൽ സെക്രട്ടറിയും; ഭാര്യയും മകനും വയനാട്ടിൽ മോദി ഭരണത്തിനായി വോട്ട് ചോദിക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ട് വെള്ളാപ്പള്ളി; എസ് എൻ ഡി പിയിൽ സിപിഎമ്മിനും വിശ്വാസം നഷ്ടമാകുന്നു
എല്ലാ സർവ്വേകളിലും മുമ്പിൽ നിൽക്കുന്ന കുമ്മനത്തിന് വീണ്ടും മൈലേജ് കൂട്ടി മോദിയുടെ രംഗപ്രവേശം; തലക്കേറ്റ പരിക്ക് മൂലം പ്രചരണത്തിന്റെ ഉഷാറ് കുറഞ്ഞതോടെ തരൂർ ക്യാമ്പിൽ മൗനം കൂടുന്നു; എതിർ സ്ഥാനാർത്ഥിയെ വിലകുറച്ച് കണ്ട് പ്രചരണത്തിന് ഇറങ്ങിയ യുഡിഎഫ് ക്യാമ്പ് അവസാന നിമിഷം വെള്ളം കുടിക്കുമ്പോൾ സൗമ്യതയുടെ പ്രതീകമായി മുന്നേറി കുമ്മനം; ആഗോള പൗരന്റെ ഇമേജ് കൊണ്ട് ഇക്കുറി രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെ കുമ്മനത്തെ നേരിടാൻ അവസാന തന്ത്രം തേടി തരൂർ ക്യാമ്പ്
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഇടത്തോട്ടുചായും; എൽഡിഎഫിന് 11 മുതൽ 13 സീറ്റ് വരെ; യുഡിഎഫിന് ഏഴുമുതൽ ഒമ്പത് വരെ സീറ്റ്; എൻഡിഎക്ക് പൂജ്യം; എല്ലായിടത്തും മൂന്നാം സ്ഥാനവും; സംസ്ഥാനത്ത് കേന്ദ്രസർക്കാർ വിരുദ്ധ മനോഭാവം തീവ്രം; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ദുരുപയോഗിക്കുന്നതിനെതിരെയും ജനവികാരം; കൈരളി പീപ്പിൾ -സിഡ സർവ്വെ ഫലങ്ങൾ ഇങ്ങനെ
ശബരിമലയിൽ 'സർജിക്കൽ സ്‌ട്രൈക്ക്' ; രാഹുലിനെ കളിയാക്കിയും പിണറായിയെ അഴിമതി വീരനാക്കിയും കത്തിക്കയറി; പ്രളയത്തിലെ രക്ഷാപ്രവർത്തനം ചർച്ചയാക്കി തീരവാസികളെ ഒപ്പം നിർത്താനും തന്ത്രപരമായ ശ്രമം; ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിപ്പിക്കുന്നവരാണ് ഇടതുപക്ഷമെന്നും വിമർശനം; ഡൽഹയിലെ ദോസ്തിയും കേരളത്തിലെ ശത്രുതയും ഇരട്ടത്താപ്പല്ലേ എന്ന് ചോദിച്ച് സദസ്സിനെ ഇളക്കി മറിച്ചു; നമ്പി നാരായണനിലൂടെ കാവൽകാരൻ ലക്ഷ്യം വച്ചതും മലയാളിയുടെ മനസ്സ് പിടിക്കൽ; മോദി മടങ്ങുമ്പോൾ
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
കിച്ചുവില്ലാത്ത കിച്ചൂസിൽ ഇന്ന് പാലു കാച്ച്; 20 ലക്ഷം ചെലവിട്ട് 1100 സ്‌ക്വയർഫീറ്റിൽ മൂന്ന് ബെഡ് റൂം വീട് പണിതത് 44 ദിവസമെന്ന റിക്കോർഡ് വേഗത്തിൽ; മഴ വരുമ്പോൾ വീട് ചോർന്നൊലിക്കുമെന്ന പേടിയില്ലാതെ കൃപേഷിന്റെ വീട്ടിന് സുരക്ഷിത ഭവനത്തിൽ ഇനി കിടന്നുറങ്ങാം; തണൽ മാതൃകയിൽ കല്ല്യാട്ടെ കണ്ണുനീർ തുടച്ച ഹൈബി ഈഡന് എങ്ങും കൈയടി; താക്കോൽദാന ചടങ്ങിൽ ആവേശം നിറയ്ക്കാനുറച്ച് കോൺഗ്രസുകാർ; കൊലപാതക രാഷ്ട്രീയത്തിൽ കാസർഗോട്ട് പുതു ചർച്ചയ്ക്ക് രാജ്‌മോഹൻ ഉണ്ണിത്താനും
ലൈംഗികമായ ചേഷ്ഠകളോടെ പലവട്ടം ശരീരത്തിൽ സ്പർശിച്ച പ്രധാന അദ്ധ്യാപകൻ; പൊലീസിൽ പരാതി കൊടുത്തപ്പോൾ വീഡിയോ എടുക്കലും നാണം കെടുത്തലും; മൗലാന സിറാജുദ്ദൗളയെ രക്ഷിക്കാൻ ചതിയൊരുക്കി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത് ജീവന് തുല്യം സ്‌നേഹിച്ച സഹപാഠികൾ; സഹോദരന്റെ മൊബൈലിൽ മരണമൊഴി രേഖപ്പെടുത്തി വീരചരമവും; ബാംഗ്ലാദേശിന്റെ ദുഃഖപുത്രി ഇന്ന് ലോകത്തിന്റെ നൊമ്പരം; നസ്രത്ത് ജഹാൻ റാഫി ബംഗ്ലാദേശിന്റെ 'നിർഭയ'യാകുമ്പോൾ
സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നവരോട് പരാതിയില്ല; രാഹുൽജിയുടെയും സോണിയാജിയുടെയും മന്മോഹൻസിങ്ങിന്റെയും പ്രസംഗങ്ങൾ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്; ഇത്തവണ പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? രാഹുൽ ഗാന്ധിയുടെ പ്രസംഗപരിഭാഷ കുളമാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി പി.ജെ.കുര്യൻ
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
'സ്‌കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം.. അരുതാത്തതു മറ്റൊരു അദ്ധ്യാപകൻ കാണാൻ ഇടയായ സംഭവം; അമ്മ മഹത്വം വാഴ്‌ത്തിയിട്ടു കാര്യമില്ല, മനസിന്റെ ദൗർബല്യം അവനവനു പോലും അറിയില്ല'; ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ആ വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ..! അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ..? അമ്മനടിയുടെ വീഡിയോ പ്രചരിച്ചത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല ഷിബു
യുവാവിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ വാട്‌സ് ആപ്പിലും ടെലഗ്രാഫിലും ഇരട്ടിവേഗത്തിൽ പ്രചരിച്ച് അമ്മ നടിയുടെ അശ്‌ളീല ദൃശ്യങ്ങൾ; പ്രചരിക്കുന്ന നാലു വീഡിയോകളിൽ ഒന്ന് നടി വാട്‌സ് ആപ് വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കുന്നതും; വലിയ പ്രചാരം നേടാതിരുന്ന വിഷയം നടിയുടെ പരാതിക്ക് പിന്നാലെ ചൂടൻ ചർച്ചയായപ്പോൾ വെട്ടിലായത് നടി പ്രധാന വേഷത്തിലെത്തുന്ന സീരിയലിന്റെ അണിയറക്കാരും ഉയർന്നുവരുന്ന ചാനലും; ഗൾഫിലുള്ള പ്രതിയെ കുരുക്കാൻ ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്! ജനപ്രിയ സീരിയലിനെ വെട്ടിലാക്കിയ വാട്‌സാപ്പ് വീഡിയോയിൽ നടിക്കെതിരെ നടപടിക്കൊരുങ്ങിയ ചാനലും പരാതി പൊലീസിലെത്തിയതോടെ തീരുമാനം പിൻവലിച്ചു; 61കാരിയായ സീരിയൽ നടിയെ ഹോട്ടലിലും വീട്ടിലുമെത്തി പീഡിപ്പിച്ച 37കാരനെ കസ്റ്റഡിയിൽ എടുക്കാൻ ഉറച്ച് അന്വേഷണ സംഘം; ബലാത്സംഗം ഉറപ്പിക്കാൻ വിഡിയോ പരിശോധനയും; എല്ലാവർക്കും ഇതൊക്കെ പാഠമാവട്ടേയെന്ന് സോഷ്യൽ മീഡിയ
ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം; ഞാൻ ജീവിച്ചിരിക്കെ കാവ്യയെ രണ്ടാം ഭാര്യയാക്കാമെന്ന് മോഹിക്കേണ്ടെന്ന് മഞ്ജു; എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ എന്ന് ദിലീപ്: കാവ്യയുടേയും ദിലീപിന്റെയും ഒരു മുറിയിലെ സംഗമത്തിന്റെയും മഞ്ജു ചാക്കോച്ചന്റെ നായിക ആയി പകവീട്ടിയതിന്റെയും കഥപറഞ്ഞ് പല്ലിശ്ശേരി
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ