Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വമ്പന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്ത ചാലക്കുടി ഇക്കുറി ആർക്കൊപ്പം? രണ്ടാമങ്കത്തിന് ചാൻസ് ചോദിച്ചുവാങ്ങി ഇടതുപക്ഷത്തിനായി ചെങ്കൊടിയേന്തി ഇറങ്ങിയ ഇന്നസെന്റും സീറ്റ് പിടിക്കുമെന്ന് ഉറപ്പിക്കാൻ ഗ്രൂപ്പ് സമവാക്യങ്ങൾ കടന്ന് ബെന്നി ബെഹനാനും കളത്തിൽ; ബിജെപി സീറ്റ് നൽകുമെന്ന പ്രതീക്ഷയിൽ എഎൻ രാധാകൃഷ്ണനും; മധ്യകേരളത്തിലെ കാർഷിക മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

വമ്പന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്ത ചാലക്കുടി ഇക്കുറി ആർക്കൊപ്പം? രണ്ടാമങ്കത്തിന് ചാൻസ് ചോദിച്ചുവാങ്ങി ഇടതുപക്ഷത്തിനായി ചെങ്കൊടിയേന്തി ഇറങ്ങിയ ഇന്നസെന്റും സീറ്റ് പിടിക്കുമെന്ന് ഉറപ്പിക്കാൻ ഗ്രൂപ്പ് സമവാക്യങ്ങൾ കടന്ന് ബെന്നി ബെഹനാനും കളത്തിൽ; ബിജെപി സീറ്റ് നൽകുമെന്ന പ്രതീക്ഷയിൽ എഎൻ രാധാകൃഷ്ണനും; മധ്യകേരളത്തിലെ കാർഷിക മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി : കേരളത്തിലെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കാർഷിക മണ്ഡലമായ ചാലക്കുടിയിൽ പ്രചരണ രംഗം സജീവമായി. എൽ ഡി എഫ് സ്ഥാനാർത്ഥിയായി നിലവിലെ എം പി ഇന്നസെന്റും യു ഡി എഫ് സ്ഥാനാർത്ഥിയായി യു ഡി എഫ് കൺവീനർ ബെന്നി ബെഹനാനും എൻ ഡി എ സ്ഥാനാർത്ഥിയായി ബി ജപി യിലെ എ എൻ രാധാകൃഷ്ണനും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

പത്രിക സ്വീകരണം കഴിയുന്നതോടെ മാത്രമെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂവെങ്കിലും പ്രധാന സ്ഥാനാർത്ഥികൾ രംഗത്ത് വന്നതോടെ മണ്ഡലം തെരഞ്ഞെടുപ്പു ചൂടിലേയ്ക്ക് കടന്നു കഴിഞ്ഞു.

വമ്പന്മാരെ വാഴിക്കുകയും വീഴുത്തുകയും ചെയ്തിട്ടുള്ള ചാലക്കുടി കാർഷിക, മലയോര പ്രദേശങ്ങൾ ഉൾകൊള്ളുന്ന മണ്ഡലമാണ് . പ്രധാനമായും കോൺഗ്രസിന് മുൻതൂക്കമുള്ള മണ്ഡലമണങ്കിലും സ്ഥാനാർത്ഥികളുടെ ബന്ധങ്ങൾക്കും മികവിനും പരിഗണന നൽകുന്ന പതിവും ചാലക്കുടി മണ്ഡലത്തിനുണ്ട്.

ചാലക്കുടി സിറ്റിങ് എംപിയായ ഇന്നസെന്റിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ തുടക്കത്തിൽ പ്രാദേശിക തലത്തിൽ പ്രതിഷേധം ഉണ്ടായെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞതോടെ ഐക്യത്തോടെയും ചിട്ടയോടെയുമുള്ള എൽഡിഎഫിന്റെ പ്രവർത്തനം വളരെ മുന്നോട്ട് പോയി കഴിഞ്ഞു. ഇന്നസെന്റിന്റെ ഒന്നാം ഘട്ട പര്യടനം പൂർത്തിയായി. യുഡിഎഫ് സ്ഥാനാർത്ഥിയായി കൺവീനർ ബെന്നി ബഹന്നാൻ വൈകിയാണങ്കിലും പ്രവർത്തനം വളരെ വേഗതയിൽ തന്നെയാണ് മുന്നോട്ടു കൊണ്ടുപോകുന്നു.

സാധാരണ ഇലക്ഷൻ വരുമ്പോഴുള്ളതുപോലെ കോൺഗ്രസ് വഴക്കുകൾ ഒന്നും തന്നെ ഇല്ലാതെയാണ് ഈ പ്രാവശ്യം മണ്ഡലത്തിൽ യുഡിഎഫ് ഇറങ്ങിയിട്ടുള്ളത്. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോദിഗമായി നടക്കാത്തതുമൂലം എ എൻ രാധാകൃഷ്ണന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇതുവരെ തുടങ്ങുവാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിന്റെ സമുന്നത നേതാക്കന്മാരായ പനമ്പിള്ളി ഗോവിന്ദൻ, കെ കരുണാകരൻ, പിസി ചാക്കോ ഉൾപ്പടെയുള്ളവരെ വിജയിപ്പിക്കുകയും സിപിഎം താത്വികാചാരൻ പി ഗോവിന്ദപിള്ള, ഇഎംഎസിന്റെ മകൻ ഇ എം ശ്രീധരൻ, മുൻ മന്ത്രി വിശ്വനാഥൻ, പത്മജ വേണുഗോപാൽ ഉൾപ്പടെയുള്ള ഉന്നതരെ പരാജയപ്പെടുത്തുകയും ചെയ്ത പഴയ മുകുന്ദപുരം പാർലമെന്റ് മണ്ഡലമാണ് ഇപ്പോഴത്തെ ചാലക്കുടി മണ്ഡലം.

മിക്കപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിന്നിട്ടുള്ള മുകുന്ദപുരം മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലോനപ്പൻ നമ്പാടൻ മുകുന്ദപുരം മണ്ഡലത്തിന്റെ അവസാന എംപി യായത്. തൃശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, ആലുവ നിയോജക മണ്ഡലങ്ങളും ചേർന്നതാണ് ചാലക്കുടി പാർലമെന്റ് മണ്ഡലം.

ചാലക്കുടി മണ്ഡലം നിലവിൽ വന്നതിനു ശേഷം മൂന്നാമതെ തിരുഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ തിരുഞ്ഞെടുപ്പിൽ സിപിഎമ്മിലെ യു പി ജോസഫിനെ പരാജയപ്പെടുത്തി കെ പി ധനപാലനും രണ്ടാമത്തെ തെരുഞ്ഞെടുപ്പിൽ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്റും എംപിയായി. രണ്ടു മുന്നണികൾക്ക് ഓരോ പ്രാവശ്യം പിന്തുണ നൽകിയ ചാലക്കുടി മൂന്നാവട്ടം ആരെ പിന്തുണക്കും എന്ന ചിന്തയിലാണ് രാഷ്ട്രീയ ലോകം.

കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങൾ എൽഡിഎഫിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. ചാലക്കുടി , അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങൾ കോൺഗ്രസിന് മുൻതൂക്കം ഉള്ളവയും. കോൺഗ്രസിന് മുൻതൂക്കമുള്ള ചാലക്കുടിയിൽ എൽഡിഎഫ് എംഎൽഎയാണ് നിലവിലുള്ളത്.

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ കാർഷിക രംഗത്തും വ്യാപാര രംഗത്തും ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ചാലക്കുടി, കാലടി, ആലുവ പ്രദേശങ്ങൾ ഉയർത്തേഴുന്നേറ്റ് വരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. പ്രളയത്തിൽ ഒന്നും ഇല്ലാത്ത വിധം നഷ്ടപ്പെട്ട ഇവിടത്തെ ജനങ്ങളോട് രാഷ്ട്രീയ പാർട്ടിക്കാരുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാടുകളും മറ്റും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുവാൻ സാധ്യതയുണ്ട്.

രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ പ്രളയത്തിൽ നഷ്ടം സംഭവിച്ചവരെ ആശ്വസിപ്പിക്കുവാൻ എത്തിയതും റോജി എം ജോൺ എംഎൽഎ ഉൾപ്പടെയുള്ളവർ പ്രളയ സമയങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും കോൺഗ്രസുകാരുടെ പ്രചരണത്തിന് മുതൽക്കൂട്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. സ്ഥാനാർത്ഥിയെ തീരുമാനിച്ചെങ്കിലും പരസ്യമായി പ്രഖ്യാപിക്കുവാൻ കഴിയാത്ത ബിജെപി ശബരിമല പ്രശ്‌നം ഉയർത്തിയായിരിക്കും ഇലക്ഷൻ പ്രചരണം നടുത്തുവാൻ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP