കെ.ജി തലം മുതൽ ഡിഗ്രിവരെ സൗജന്യവിദ്യാഭ്യാസം; പാവപ്പെട്ടവർക്ക് 10 രൂപയ്ക്ക് ഭക്ഷണം; കർഷകരുടെ കടം പൂർണമായി എഴുതി തള്ളുമെന്നും ശിവസേന; 5000 രൂപ തൊഴിലില്ലായ്മാവേതനം; മുതിർന്ന പൗരന്മാർക്ക് 1,500 രൂപ പെൻഷൻ നൽകുമെന്നും കോൺഗ്രസ്-എൻ.സി.പി; മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ മത്സരിച്ച് പാർട്ടികൾ
October 10, 2019 | 10:37 AM IST | Permalink

മറുനാടൻ ഡെസ്‌ക്
മുംബൈ; മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ മത്സരിച്ച് പാർട്ടികൾ. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന്റെയും ശിവസേനയുടെ സൂപ്പർ വാഗ്ദാനങ്ങളിൽ അമ്പരന്ന് ഇരിക്കുകയാണ് ജനങ്ങൾ. മഹാരാഷ്ട്രയിൽ 5000 രൂപ തൊഴിലില്ലായ്മാവേതനം നൽകുമെന്ന് കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിന്റെ വാഗ്ദാനം നൽകിയപ്പോൾ പാവപ്പെട്ടവർക്ക് 10 രൂപയ്ക്ക് ഭക്ഷണമാണ് ശിവസേനയുടെ പ്രധാനവാഗ്ദാനം.ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ ദസറാ റാലിയിലാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് പാർട്ടികളുടെ വാഗ്ദാനങ്ങൾ.'മണ്ണിന്റെ മക്കൾ'ക്ക് 80 ശതമാനം തൊഴിൽസംവരണമെന്ന പ്രഖ്യാപനവും ശിവസേന നടത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് കെ.ജി. തലം മുതൽ ഡിഗ്രിവരെ സൗജന്യവിദ്യാഭ്യാസം നൽകും. കർഷകരുടെ കടം പൂർണമായി എഴുതിത്ത്ത്തള്ളുമെന്നും ശിവസേന വാഗ്ദാനം ചെയ്യുന്നു.
തദ്ദേശീയ യുവാക്കൾക്ക് 80 ശതമാനം തൊഴിൽസംവരണം, മുതിർന്ന പൗരന്മാർക്ക് 1,500 രൂപ പെൻഷൻ, അസംഘടിതമേഖലയിൽ കുറഞ്ഞവേതനം 21,000 രൂപ, 500 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ളാറ്റ് ഉടമകൾക്ക് വസ്തുനികുതിയിളവ് തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ്-എൻ.സി.പി. പ്രകടനപത്രികയിൽ ഉണ്ട്. 51 പേജുകളുള്ള പ്രകടനപത്രികയാണ് സഖ്യം പുറത്തിറക്കിയിരിക്കുന്നത്. പി.സി.സി. പ്രസിഡന്റ് ബാലാസഹേബ് തോറാട്ട്,
