Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളവോട്ട്, കാസർഗോഡ് റീപോളിംഗിന് സാധ്യത; നാലുബൂത്തുകളിൽ റീപോളിങ് ഞാറാഴ്ച നടന്നേക്കും; കല്യാശേരി,പയ്യന്നൂർ ബൂത്തുകളെ സംബന്ധിച്ചുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം ഇന്ന്; കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി; കൂടുതൽ ഇടങ്ങളിൽ റീപോളിങ് വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കള്ളവോട്ട്, കാസർഗോഡ് റീപോളിംഗിന് സാധ്യത; നാലുബൂത്തുകളിൽ റീപോളിങ് ഞാറാഴ്ച നടന്നേക്കും; കല്യാശേരി,പയ്യന്നൂർ ബൂത്തുകളെ സംബന്ധിച്ചുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം ഇന്ന്; കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി; കൂടുതൽ ഇടങ്ങളിൽ റീപോളിങ് വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്; വ്യാപകമായി കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസർഗോഡ് മണ്ഡലത്തിലെ നാലു ബൂത്തുകളിൽ റീപോളിംഗിന് സാധ്യത.ഇതു സംബന്ധിച്ച തീരുമാനം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് പ്രഖ്യാപിക്കും. കല്യാശേരി പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തിലാണ് കള്ള വോട്ട് സ്ഥിരീകരിച്ചത്. കല്യാശേരിയിൽ 19,69,70 എന്നീ ബൂത്തുകളിലും പയ്യന്നൂരിലെ 48ാം ബുത്തിലുമാണ് റീപോളിംഗിന് സാധ്യത. അങ്ങനെയെങ്കിൽ ഞാറാഴ്ച റീപോളിങ് നടന്നേക്കും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി. കൂടുതൽ ഇടങ്ങളിൽ റീപോളിങ് വേണമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച തന്നെ റീപോളിങ് നടന്നേക്കും എന്നാണ് സൂചന. ഇതുസംബന്ധിച്ച നിർദ്ദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടർന്ന് റീപോളിങ് നടക്കുന്നത്.

കണ്ണൂർ ജില്ലയിലെ പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്തിൽ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കൊണ്ട് കോൺഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേർ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 13 പേർ ലീഗുകാരും ബാക്കിയുള്ളവർ സിപിഎമ്മുകാരുമാണ്.

കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പർ ബൂത്തുകൾ, പയ്യന്നൂരിലെ പുതിയറയിലെ 48-ാം നമ്പർ ബൂത്ത് എന്നീ നാല് ബൂത്തുകളിലാവും റീപോളിങ് നടക്കാൻ സാധ്യത. ബൂത്തുകളെല്ലാം കണ്ണൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവയെല്ലാം തന്നെ കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. വരണാധികാരിയായ കണ്ണൂർ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നത്.

അതേസമയം, കണ്ണൂരിലെ കള്ളവോട്ടിൽ നിയമപോരാട്ടം കടുപ്പിച്ച് കോൺഗ്രസ്. പുതിയതായി നാൽപത്തിരണ്ട് പരാതികളാണ് സിപിഎമ്മിനെതിരെ കോൺഗ്രസ് നേതൃത്വം കലക്ടർക്ക് കൈമാറിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകഴിഞ്ഞും നിയമനടപടി തുടരാനാണ് ഡിസിസിയുടെ തീരുമാനം.

ഇതുവരെ ഇരുന്നൂറ്റി നാൽപത്തിരണ്ട് പരാതികളാണ് കെ.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റായ കെ.സുരേന്ദ്രൻ കലക്ടർക്ക് നൽകിയത്. ഇതിൽ ധർമ്മടം കുന്നിരിക്ക ബൂത്തിൽ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനായ സായൂജിനെതിരെ പൊലീസ് കേസെടുത്തു. 199 പരാതികളിൽ പ്രാഥമിക അന്വേഷണം നടക്കുന്നു. യഥാർഥ വോട്ടറെയും കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെട്ടവരെയും വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ പ്രധാന സാക്ഷികളാക്കിയാണ് കോൺഗ്രസിന്റെ പരാതി. വെബ് കാസ്റ്റിങ് ദൃശ്യങ്ങൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ സമീപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP