Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എക്‌സിറ്റ് പോളുകളെയും കടത്തിവെട്ടി ബിജെപിയുടെ പടയോട്ടം; തകർന്നടിഞ്ഞ് യുപിഎ സഖ്യം; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടും വിധം അതിവേഗം ലീഡുയർത്തി ബിജെപി; നില മെച്ചപ്പെടുത്താൻ സാധിക്കാതെ കോൺഗ്രസ്; ലീഡു ചെയ്യുന്നത് കേരളത്തിലും പഞ്ചാബിലും മാത്രം; ഉത്തർപ്രദേശിലെ മഹാഗഡ്ബന്ധൻ സഖ്യവും പ്രതീക്ഷിച്ച നേട്ടമില്ലാതെ പിന്നിൽ; മമതയുടെ ബംഗാളിൽ അടക്കം ബിജെപി മുന്നേറ്റം

എക്‌സിറ്റ് പോളുകളെയും കടത്തിവെട്ടി ബിജെപിയുടെ പടയോട്ടം; തകർന്നടിഞ്ഞ് യുപിഎ സഖ്യം; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടും വിധം അതിവേഗം ലീഡുയർത്തി ബിജെപി; നില മെച്ചപ്പെടുത്താൻ സാധിക്കാതെ കോൺഗ്രസ്; ലീഡു ചെയ്യുന്നത് കേരളത്തിലും പഞ്ചാബിലും മാത്രം; ഉത്തർപ്രദേശിലെ മഹാഗഡ്ബന്ധൻ സഖ്യവും പ്രതീക്ഷിച്ച നേട്ടമില്ലാതെ പിന്നിൽ; മമതയുടെ ബംഗാളിൽ അടക്കം ബിജെപി മുന്നേറ്റം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വോട്ടെണ്ണൽ പുരോഗിക്കുമ്പോൾ രാജ്യത്ത് വീണ്ടും ബിജെപി ഭരണം വരുമെന്ന സൂചനകളുമായി എൻഡിഎയുടെ മുന്നേറ്റം. ഹിന്ദി ഹൃദയഭൂമിയിൽ എല്ലായിടത്തും ബിജെപി മുന്നേറ്റമാണ് പ്രകടമാകുന്നത്. എൻഡിഎ മുന്നണി കേവലഭൂരിപക്ഷവും കടന്നാണ് മുന്നേറുന്നത്. സീറ്റിൽ മുന്നേറുമ്പോൾ യുപിഎ 103 സീറ്റുലാണ് മുന്നിൽ. ഉത്തർ പ്രദേശിൽ മഹാഗഡ്ബന്ധൻ സഖ്യം 19 സീറ്റുകളിലും മുന്നിൽ. 93 സീറ്റുകളിലാണ് മറ്റു കക്ഷികൾ ലീഡു ചെയ്യുന്നത്.

ബംഗാളിലും രാജസ്ഥാനിലും കർണാടകത്തിലും എൻഡിഎ മുന്നിലാണ്. മഹാരാഷ്ട്രയിൽ എൻഡിഎ മുന്നേറ്റം പ്രകടമാണ്. പോസ്റ്റൽ വോട്ടുകളിൽ മുന്നിലെത്തിയ എൻഡിഎ ഇപ്പോൾ മറ്റു സീറ്റുകളിൽ മുന്നേറുന്ന വിവരമാണ് പുറത്തുവരുന്നത്. ഡൽഹിയിൽ എല്ലായിടത്തും ബിജിപി മുന്നിൽ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും എൻഡിഎയുടെ ആധിപത്യമാണ് പ്രകടം. രാജസ്ഥാനിലും ബംഗാളിലും എൻഡിഎ മുന്നിൽ നിൽക്കുന്ന അവസ്ഥയാണ്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ ലീഡു ചെയ്യുമ്പോൾ അമേഠിയിൽ പിന്നിലാണ്. വയനാട്ടിൽ രാഹുലിന്റെ ലീഡ് പതിനായിരം കടന്നു. രാഹുൽ കൂറ്റൻ ലീഡിലേക്ക് മുന്നേറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗാന്ധി നഗറിൽ അമിത് ഷായും വോട്ടണ്ണലിന്റെ തുടക്കം മുതലേ ലീഡ് നേടി. പ്രമുഖരായ കോൺഗ്രസ് നേതാക്കളെല്ലാം പിന്നിലാണ് എന്നതും ശ്രദ്ധേയം. പഞ്ചാബിലും കേരളത്തിലും മാത്രമാണ് യുപിഎക്ക് മുന്നേറ്റം.

അമേഠിയിൽ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി 5000 വോട്ടുകൾക്ക് മുന്നിലാണ്. അതേസമയം, രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ അദ്ദേഹം മികച്ച രീതിയിൽ മുന്നേറുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണം ശക്തമാക്കിയതിനെ തുടർന്ന് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെ വയനാട്ടിലേക്ക് രാഹുൽ വന്നതെന്നായിരുന്നു എതിരാളികളുടെ പ്രചരിപ്പിച്ചിരുന്നത്.

ഉത്തർ പ്രദേശിലെ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. ബിജെപി പ്രസിഡന്റ് അമിത് ഷാക്ക് ഗുജറാത്തിലെ ഗാന്ധിനഗറിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: 7 സീറ്റുകളിൽ ബിജെപി മുന്നിൽ നിൽക്കുന്നത്. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജു ജനതാദൾ 16 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. അഞ്ച് സീറ്റുകളിൽ ബിജെപി. ശിവഗംഗയിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം മുന്നിൽ നിൽക്കുകയാണ്.

രാജ്യഭരണത്തിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ നിർണായകമാകുമെന്ന് കരുതുന്ന പശ്ചിമ ബംഗാളിലെ ആദ്യ ഫലസൂചനകളും ബിജെപിക്ക് അനുകൂലമാണ്. 17 സീറ്റുകളിൽ ഇരുപാർട്ടികളും ഇപ്പോൾ ലീഡ് ചെയ്യുകയാണ്. എന്നാൽ സിപിഎമ്മും കോൺഗ്രസും എവിടെയും ലീഡ് ചെയ്യുന്നതായുള്ള വാർത്തകൾ പുറത്ത് വരുന്നില്ല.

 ലീഡു നില ഇങ്ങനെ:

എൻഡിഎ: 325
യുപിഎ: 107
മഹാഗഡ്ബന്ധൻ: 25
മറ്റുള്ളവർ: 85

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP