1 usd = 71.65 inr 1 gbp = 90.65 inr 1 eur = 81.51 inr 1 aed = 19.51 inr 1 sar = 19.09 inr 1 kwd = 235.54 inr

Dec / 2018
13
Thursday

രാഹുലും മോദിയും പ്രചരണ പോരിൽ ഏറ്റുമുട്ടിയപ്പോൾ അടിയൊഴുക്കുകൾ മാറിയത് എങ്ങനെയെല്ലാം? കർഷകരോഷവും സാമ്പത്തിക പ്രതിസന്ധിയും ബിജെപിയുടെ അടിത്തറയിളക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; തെലങ്കാനയിൽ പ്രതിപക്ഷം സഖ്യം നേടുമോയെന്ന് കണ്ടറിയണം; രാജസ്ഥാനിൽ പലയിടത്തും പ്രശസ്തർ നേർക്കുനേർ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തെലങ്കാനയിലും രാജസ്ഥാനിലും ജനവിധി

December 06, 2018 | 04:39 PM IST | Permalinkരാഹുലും മോദിയും പ്രചരണ പോരിൽ ഏറ്റുമുട്ടിയപ്പോൾ അടിയൊഴുക്കുകൾ മാറിയത് എങ്ങനെയെല്ലാം? കർഷകരോഷവും സാമ്പത്തിക പ്രതിസന്ധിയും ബിജെപിയുടെ അടിത്തറയിളക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; തെലങ്കാനയിൽ പ്രതിപക്ഷം സഖ്യം നേടുമോയെന്ന് കണ്ടറിയണം; രാജസ്ഥാനിൽ പലയിടത്തും പ്രശസ്തർ നേർക്കുനേർ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തെലങ്കാനയിലും രാജസ്ഥാനിലും ജനവിധി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നാളെ ജനവിധി തേടുന്നത് രണ്ടു സംസ്ഥാനങ്ങൾ. രാജസ്ഥാനും തെലങ്കാനയും. പല കാരണങ്ങൾ കൊണ്ടും ഇന്ത്യൻ രാഷ്ട്രീയം ഉറ്റു നോക്കുന്ന രണ്ടു സംസ്ഥാനങ്ങളാണിവ. കാലാവധി തീരാൻ ഒമ്പതു മാസം ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടാൻ ഇറങ്ങിയതുകൊണ്ട് തെലങ്കാനയും വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ നേരിടുന്ന കടുത്ത ഭരണവിരുദ്ധ വികാരം കോൺഗ്രസിന് തുണയാകുമെന്ന മുൻവിധിയും കാരണം ഈ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും അലയൊലികൾ തീർക്കും. കടുത്ത ശത്രുക്കളായിരുന്ന തെലുങ്കുദേശം പാർട്ടിയും കോൺഗ്രസും തെലങ്കാനയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ കൈകോർത്തതും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ട് നീണ്ട നിന്ന ശത്രുതയാണ് ഹൈദരാബാദിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ഒരേവേദി പങ്കിട്ടപ്പോൾ അലിഞ്ഞില്ലാതായത്.

നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതിയും(ടിആർഎസ്) കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി, തെലങ്കാന ജനസമിതി, സിപിഐ എന്നിവയുടെ മഹാകൂടാമി സഖ്യവും ആണ് പ്രധാനമായും ഇവിടെ ഏറ്റുമുട്ടുന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ടാണ് കോൺഗ്രസ്- തെലുങ്കുദേശം പാർട്ടി വിശാല സഖ്യം രൂപപ്പെട്ടത് എന്നതാണ് തെലങ്കാനയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അനായാസമായി അടുത്ത മന്ത്രിസഭ രൂപീകരിക്കാം എന്ന ചന്ദ്രശേഖര റാവുവിന്റെ സ്വപ്‌നങ്ങൾക്ക് ഏറ്റ തിരിച്ചടിയായിപ്പോയി മഹാകൂടാമി സഖ്യം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അനുകൂലതരംഗം ഉടലെടുത്താൽ അതു തെലങ്കാനയെ ബാധിക്കാതിരിക്കാനാണ് കാലാവധി ഉണ്ടായിട്ടും നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ റാവുവിനെ പ്രേരിപ്പിച്ചത്. എന്നാൽ ശത്രുക്കളായിരുന്നവർ മിത്രങ്ങളായതോടെ കാര്യങ്ങൾ കൈവിട്ടു പോയോ എന്നൊരു സംശയം റാവുവിനെ തന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു.

അതേസമയം കോൺഗ്രസിനു മഹാകൂടാമി സഖ്യം ഒരു പരീക്ഷണം കൂടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ബിജെപി വിരുദ്ധ സഖ്യത്തിന്റെ പരീക്ഷണശാലയാണിത്. 119 അംഗ തെലങ്കാന നിയമസഭയിലേക്ക് മഹാകൂടാമി സഖ്യത്തിന് ഭൂരിപക്ഷം നേടാനായാൽ ലോക് സഭാ തെരഞ്ഞെടുപ്പിനെ കൂടുതൽ ആത്മവിശ്വാസത്തോടെ വിശാല സഖ്യത്തിന് നേരിടാം. സഖ്യം തെലങ്കാനയിൽ വിജയം നേടിയാൽ സിപിഎം പോലെയുള്ള ഘടകകക്ഷികളേയും കൂടെ നിർത്താം എന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്.

മഹാകൂടാമി സഖ്യം വൻപ്രതിരോധം തീർത്ത് മുന്നിലുണ്ടെങ്കിലും ടിആർഎസിന് ഉൾനാടൻ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നുണ്ട്. കർഷകർക്കായി ചന്ദ്രശേഖര റാവു നടപ്പാക്കിയ റിതുബന്ധു, റിതു ഭീമാ ഇൻഷ്വറൻസ്, കല്യാണ ലക്ഷ്മി, ശാദി മുബാറക് തുടങ്ങിയ ജനകീയ പദ്ധതികളും കർഷകർക്ക് ഇരുപത്തിനാലു മണിക്കൂർ വൈദ്യുതിയും മറ്റും ടിആർഎസിന്റെ മാറ്റുകൂട്ടിയ പ്രഖ്യാപനങ്ങളാണ്. കനത്ത വെല്ലുവിളി ഉയർത്തി കൂടാമി സഖ്യം മുന്നിലുണ്ടെങ്കിലും ചന്ദ്രശേഖര റാവുവിനെ അതിനെ മറികടക്കാൻ തക്ക വിധത്തിലുള്ള പ്രതിഛായ ഒരു പരിധി വരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രീയനിരീക്ഷകർ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മത്സരിക്കുന്ന ഗജ്വൽ, മകൻ കെ ടി രാമറാവു മത്സരിക്കുന്ന സിർസില, റാവുവിന്റെ വലംകൈയായ ടി ഹരീഷ് റാവു മത്സരിക്കുന്ന സിദ്ദിപ്പേട്ട് തുടങ്ങിയവയാണ് ടിആർഎസിന്റെ അഭിമാന മണ്ഡലങ്ങൾ. ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപിയും ഇവിടെ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. മുഷീറാബാദ്, ഖൈർതബാദ്, ഉപ്പൽ, അമ്പർപേട്ട് തുടങ്ങിയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിർസ്ഥാനാർത്ഥികൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒരുകാലത്ത് കോൺഗ്രസിന്റെ കുത്തകയായിരുന്ന ഖൈർതബാദ് കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

മൂന്നുലക്ഷത്തോളം വോട്ടർമാരുള്ള ജൂബിലി ഹിൽസിൽ ടിആർഎസിന്റെ എം ഗോപിനാഥും കോൺഗ്രസിന്റെ വിഷ്ണുവർധൻ റെഡ്ഡിലും തമ്മിൽ ശക്തമായ പോരാട്ടമാണുള്ളത്. ക്രിസ്ത്യൻ, മുസ്ലിം വോട്ടർമാർ കുടുതലുള്ള മണ്ഡലങ്ങളിലൊന്നാണു സെക്കന്തരാബാദ്. തെലങ്കാനയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ അഡ്ഡഗുട്ട ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളുള്ള ഇവിടെ ടിആർഎസിന്റെ മുൻ മന്ത്രി ടി.പത്മറാവുവിനെ നേരിടുന്നത് കോൺഗ്രസിന്റെ കെ.ഗണേശ്വർ ആണ്.

തെലങ്കാനയിൽ തെലുങ്കുദേശം പാർട്ടിയുമായി ചേർന്ന് സഖ്യമുണ്ടാക്കുന്നതിലൂടെയാണ് കോൺഗ്രസ് ഭരണകക്ഷിയെ നേരിടുന്നതെങ്കിൽ രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഭരണവിരുദ്ധ വികാരം മുതലെടുത്താണ് കോൺഗ്രസ് രാജസ്ഥാൻ കോട്ട പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. കൂടാതെ ബിജെപിക്കുള്ളിൽ തന്നെയുള്ള ഭിന്നത മുതലെടുക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. 2013 മുതൽ മുഖ്യമന്ത്രിയായ വാണ വസുന്ധരാ രാജെ ജനസമ്മതിയിൽ ഇപ്പോൾ പിന്നിലാണെന്നതാണ് കോൺഗ്രസിന് അനുകൂലയമായ ഘടകം.

രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഏറെ പ്രശസ്തരായവർ ഒരേ മണ്ഡലത്തിൽ തന്നെ മാറ്റുരയ്ക്കാൻ എത്തുമ്പോൾ പല മണ്ഡലങ്ങളിലും മത്സരത്തിന് ആവേശം ഏറും. അഞ്ചു തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വസുന്ധര രാജെ നിയമസഭയിലേക്കു മത്സരിച്ചപ്പോഴും തെരഞ്ഞെടുത്ത ജാല്ഡറാപാഠൻ ആണ് രാജസ്ഥാനിലെ സ്റ്റാർ മണ്ഡലം. മുഖ്യമന്ത്രിയോട് ഏറ്റുമുട്ടുന്നത് രജപുത്ര വിഭാഗത്തിൽ നിന്നുള്ള മാനവേന്ദ്രസിങ് ആണ്. ജസ്വന്ത് സിംഗിന്റെ മകനെ വസുന്ധരാ രാജെയോട് ഏറ്റുമുട്ടാൻ കോൺഗ്രസ് രംഗത്തിറക്കിയതോടെ ഇവിടുത്തെ മത്സരം രാജ്യശ്രദ്ധയാകർഷിക്കുകയാണ്. ജാതിസമവാക്യങ്ങൾ നിർണായകമായ രാജസ്ഥാനിൽ ജനങ്ങളുടെ വികാരം മറികടന്ന് വസുന്ധര രാജെ വിജയം കൊയ്യുമോയെന്ന് കണ്ടറിയണം.

സച്ചിൻ പൈലറ്റിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് ഭാഗ്യപരീക്ഷണം നടത്തുന്നത്. രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ സച്ചിൻ മത്സരിക്കുന്ന മണ്ഡലം എന്നതിനാലാണ് ടോങ്ക് നിയമസഭ മണ്ഡലം വാർത്തകളിൽ ഇടം നേടുന്നത്. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ.

ബിജെപിയുടെ അജിത്ത് സിങ് മേത്തയാണ് നിലവിൽ ടോങ്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അജിത്ത് മേത്ത തന്നെയാണ് ഇത്തവണയുൂം ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 30000 വോട്ടിനാണ് അജിത്ത് സിങ് മേത്ത വിജയിച്ചത്. എന്നാൽ ഇത്തവണ ഈ മണ്ഡലത്തിൽ താൻ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സച്ചിൻ പൈലറ്റ്.

ഇടതുപക്ഷത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കാത്ത സംസ്ഥാനത്ത് സിപിഎമ്മിന്റെ വിജയക്കൊടി പലതവണ പാറിച്ച നേതാവാണ് അമരാ റാം. അമരാ റാം മൽസരിക്കുന്നു എന്നതാണു സിക്കർ ജില്ലയിലെ ദന്താ രാംഗഡിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കുന്നത്.
അഖിലേന്ത്യ കിസാൻസഭ മുൻ പ്രസിഡന്റ് കൂടിയായ അമരാ റാം ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സിക്കറിലെ ദോഡ് മണ്ഡലത്തിൽനിന്നാണ് 1993, 98, 2003 വർഷങ്ങളിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കർഷക സമരങ്ങൾക്ക് എക്കാലത്തും മുന്നിൽ നിന്നിട്ടുള്ള ആളാണ് അമരാ റാം.

കോൺഗ്രസിന്റെ മുതിർന്ന മറ്റൊരു നേതാവായ ഡോ. സി പി ജോഷിയുടെ മണ്ഡലമെന്ന നിലയിലാണ് നാഥ്ദ്വാര മണ്ഡലം ശ്രദ്ധയാകർഷിക്കുന്നത്. അടുത്തിടെ ജോഷി ഹിന്ദുത്വത്തെ കുറിച്ച് നടത്തിയ പരാമർശം തിരിച്ചെടുത്ത് ക്ഷമ ചോദിക്കാൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2008-ലെ തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിനു തോറ്റ ജോഷിക്ക് എംഎൽഎ സ്ഥാനവും മുഖ്യമന്ത്രിപദവുമാണ് നഷ്ടമായത്. മുപ്പതാം വയസിൽ മിന്നുന്ന പ്രകടനവുമായി എംഎൽഎ ആയ ജോഷി 2008-ൽ ചൗഹാൻ സിംഗിനോടാണ് ഒരു വോട്ടിന് തോറ്റത്. പിന്നീട് 2009ൽ ഭിൽവാഡയിൽനിന്നു പാർലമെന്റിലേക്കു ജയിച്ചു കേന്ദ്രമന്ത്രിയായിരുന്നു.

കോൺഗ്രസിന്റെ ശക്തയായ വനിതാ നേതാവുമായ ഗിരിജ വ്യാസും സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് കട്ടാരിയയും നേർക്കുനേർ എത്തുന്ന മണ്ഡലമാണ് ഉദയ്പൂർ. ബിജെപിയുടെ മുൻനിര നേതാക്കളിലൊരാളായ കട്ടാരിയയ്ക്കിത് നാലാം തവണയും സീറ്റ് നിലനിർത്താനുള്ള പോരാട്ടമാണ്. പലതവണ സംസ്ഥാന മന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന കട്ടാരിയ 1977, '80 നിയമസഭകളിലും തുടർന്ന് 1993 മുതൽ ഇതുവരെയുമായി ഏഴു തവണ എംഎൽഎയുമായി. 1989-91 കാലഘട്ടത്തിൽ ലോക്‌സഭാംഗവുമായി.

മുഖ്യമന്ത്രി സ്ഥാനത്തേക്കു കോൺഗ്രസിൽ പറഞ്ഞു കേൾക്കുന്ന പേരുകളിലൊന്നു കൂടിയാണ് എഴുത്തുകാരിയും ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ ഗിരിജ വ്യാസിന്റേത്. കോൺഗ്രസിനു കൂടുതൽ വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ചു പറയുന്ന സാഹചര്യത്തിൽ ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. 1985ൽ നിയമസഭയിലേക്കും 1991ൽ ലോക്‌സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ കട്ടാരിയയെ തോൽപിച്ച പാരമ്പര്യവുമുണ്ട് ഗിരിജ വ്യാസിന്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കോൺഗ്രസിന്റെ തീപ്പൊരി നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
അച്ഛനെക്കാൾ മുതിർന്ന അർജുൻ സച്ചിന്റെ കൈപിടിച്ചെത്തിയപ്പോൾ കഴുത്തിൽ നിറയെ വജ്രങ്ങൾ ധരിച്ച് ആരാധ്യയുടെയും അഭിഷേകിന്റെയും കൈപിടിച്ച് ഐശ്വര്യ റായി എത്തി; വിരുന്നുകാർക്കൊപ്പം കളം നിറഞ്ഞ് പ്രണബ് മുഖർജി മുതലുള്ള നേതാക്കൾ; അംബാനിയുടെ മകളുടെ വിവാഹത്തിന് ഹിലാരി ക്ലിന്റൺ മുതൽ ബിയോൺസ് വരെ വേറൊരു വശത്ത്; ലോകത്തെ ഏറ്റവും ചെലവേറിയ കല്യാണമായി ഇഷയുടെ വിവാഹം മാറിയതിങ്ങനെ
ആറ് പേരെ ആന്റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇപ്പോഴും വിശ്വസിക്കാതെ നാട്ടുകാർ; ചുവരിൽ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാര് എന്ന ചോദ്യത്തിനും ഉത്തരമില്ല; കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളിൽ കണ്ട ബീജം പ്രതിയുടേത് അല്ലെന്ന് ഡിഎൻഎ ടെസ്റ്റിലും തെളിഞ്ഞു; രക്തംപുരണ്ട പത്ത് കാൽപ്പാടുകൾ ആരുടേതെന്ന് ഇന്നും വ്യക്തമല്ല: ആലുവ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി കുറയ്ക്കുമ്പോൾ നടുക്കുന്ന സംഭവത്തിലെ ദുരൂഹതകൾ ഇന്നും മായുന്നില്ല
ട്രാഫിക് നിയമം തെറ്റിച്ചതിന് ബൈക്ക് തടഞ്ഞപ്പോൾ പൊലീസുകാരനെ തള്ളിയിട്ട് എസ്എഫ്‌ഐ നേതാവ്; സഹായത്തിന് എത്തിയ രണ്ട് പൊലീസുകാരെ റോഡിലിട്ട് അടിച്ചും മർദ്ദിച്ചും മൃതപ്രായരാക്കി ഓടിയെത്തിയ ഇരുപതോളം വരുന്ന എസ്എഫ്‌ഐക്കാർ; കസ്റ്റഡിയിൽ എടുത്ത ക്രിമിനലുകളെ പൊലീസ് വണ്ടി തടഞ്ഞ് രക്ഷപെടുത്തി നേതാക്കൾ: പിണറായി ഭരിക്കുന്ന നാട്ടിൽ കുട്ടിനേതാക്കൾ വിലസുന്നത് ഇങ്ങനെ
ദേഹമാസകലം പെട്രോൾ ഒഴിച്ചു തീകൊളുത്തി സ്വാമിയേ ശരണം അയ്യപ്പാ.. എന്നു വിളിച്ച് ഒരു അയ്യപ്പഭക്തൻ ബിജെപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സത്യാഗ്രഹ പന്തലിലേക്ക് ഓടിക്കയറി; അഗ്നി ആളിപ്പടരുമ്പോഴും പൊള്ളലേറ്റ് വേദനിച്ചപ്പോഴും ശരണം വിളിച്ചു ഭക്തൻ; ശരീരം ആസകലം പൊള്ളലേറ്റ തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായരെ ആശുപത്രിയിലാക്കി; സത്യാഗ്രഹമിരുന്ന ബിജെപി നേതാക്കൾ പൊള്ളൽ ഏൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ലാലേട്ടനെ ആദ്യമായി കണ്ടത് പട്ടണപ്രവേശത്തിന്റെ സെറ്റിൽ; ആദ്യ ദിവസങ്ങളിൽ ഡ്രൈവറായി പോയെങ്കിലും മിണ്ടിയില്ല;മൂന്നാംമുറ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നോ എന്ന്; പിന്നീട് ഏത് വീട് പണിതാലും എനിക്കൊരു മുറി മാറ്റി വച്ചിരുന്നു; എന്തൊക്കെ പറഞ്ഞാലും ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്; മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് സഹചാരിയായ ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത്
ലഹങ്ക ധരിച്ച് അഴകിന്റെ പര്യായമായി താരസുന്ദരികൾ എത്തിയപ്പോൾ 'റിലയൻസ് റാണി'യുടെ വിവാഹച്ചടങ്ങിന് പത്തരമാറ്റ് തിളക്കം ! ഐശ്വര്യ റായ് മുതൽ കിയാര അധ്വാനി വരെ മിന്നിയത് സ്റ്റാർ ഡിസൈനേഴ്‌സിന്റെ കലാവിരുതിൽ; കോടീശ്വര പുത്രിയുടെ വിവാഹത്തിനായി ബിയോൺസ് എത്തിയതിന് മൂന്ന് മില്യൺ ഡോളർ പ്രതിഫലമെന്ന് ടൈം മാഗസിൻ പറയുമ്പോൾ നാലു മില്യൺ എന്ന് തിരുത്തി ഗായികയുടെ ആരാധകർ! ഇൻസ്റ്റാഗ്രാമിൽ നിറയെ താരസുന്ദരിമാരുടെ ചിത്രങ്ങൾ മാത്രം
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് അടച്ചു പൂട്ടി ഒടിയന്റെ പിന്നാലെ പോയ ശ്രീകുമാർ മേനോൻ ടെൻഷൻ മാറൻ നടത്തിയ തള്ളോ റിലീസിന് മുമ്പേ 100 കോടി ലഭിച്ചെന്ന അവകാശവാദം? എത്രകൂട്ടി കിഴിച്ചാലും 40 കോടി കടക്കില്ലെന്നിരിക്കെ എന്തിന് നുണ പറഞ്ഞ് ലാലേട്ടനെ കൂടി കഴുപ്പത്തിലാക്കുന്നുവെന്ന് ചോദിച്ച് ആരാധകർ; കണക്ക് പുറത്തുവിട്ട് വിവാദങ്ങൾ ഒഴിവാക്കി താരമായി സംവിധായകൻ; റിലീസിംഗിന് രണ്ട് ദിവസം മുമ്പേ ഒടിയൻ ചർച്ചയിൽ നിറയുന്നത് ഇങ്ങനെ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെയും യുവതികളെയും പ്രേമിച്ച് വശത്താക്കും; കാര്യം കഴിഞ്ഞാൽ നൈസ് ആയി ഒഴിവാക്കും; 24കാരന്റെ ചതിക്കുഴിയിൽ വീണത് 25ലധികം പെൺകുട്ടികൾ: സംഭവം പുറത്തറിയുന്നത് യുവാവിനോടൊന്നിച്ച് സെൽഫി എടുത്തതിന്റെ പേരിൽ ലൈംഗിക ബന്ധത്തിനായി വീടിന്റെ വാതിൽ തുറന്ന് കൊടുക്കേണ്ടി വന്ന പെൺകുട്ടിയുടെ പരാതിയിൽ; ജിൻസിന്റെ മൊബൈലിൽ നിന്നും കണ്ടെത്തിയത് 20ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങൾ
ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിച്ച് പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് രാജഗോപാൽ; സാറേ, ഇതൊന്ന് തീർത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചർച്ച പൊളിഞ്ഞത് ഇങ്ങനെ
കോട്ടയം മുതൽ പിന്തുടർന്നു; വിവാഹ ഒരുക്കം നടക്കുന്ന ആർഎസ്എസ് നേതാവിന്റെ വീടിന് സമീപമിട്ട് വെട്ടിവീഴ്‌ത്തിയത് കുറ്റം പരിവാറുകാരിൽ ചാർത്താൻ; ഫോൺവിളിച്ച് ആർഎസ്എസിനെ പ്രതികൂട്ടിലാക്കിയതും ആശുപത്രിയിൽ ഓടിയെത്തിയതും ഗൂഢാലോചനയിലെ കുബുദ്ധി; എസ്എഫ്ഐ-സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തിയത് എസ്ഡിപിഐക്കാരെന്ന് തെളിഞ്ഞത് വിഷ്ണു സത്യം പറഞ്ഞതോടെ; പന്തളത്തെ അക്രമത്തിൽ നിറയുന്നത് സിപിഎം-ബിജെപി സംഘർഷം ആളികത്തിക്കാനുള്ള നീക്കം
എട്ടാംക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത് നാല് മാസം; പെൺകുട്ടിയുടെ വീട്ടിലും കാർ ഷെഡിലും കാമാസക്തി തീർത്ത് വാൻ ഡ്രൈവർ; ഹിന്ദിയിലെ ഡയറിക്കുറിപ്പ് കച്ചിതുരുമ്പായപ്പോൾ പതിമൂന്നുകാരിയുടെ ആത്മഹത്യയിലെ വില്ലൻ കുടുങ്ങി; കേസിൽ നിന്ന് തലയൂരാൻ വിടുതൽ ഹർജിയുമായെത്തിയ പ്രതിയെ കുടുക്കി കോടതി ഉത്തരവ്; ഹോളി എഞ്ചൽസ് സ്‌കൂൾ വിദ്യാർത്ഥിനിയുടെ തൂങ്ങിമരണത്തിൽ ഇനി വിചാരണ;പിഞ്ചു ബാല്യങ്ങളെ കശക്കിയെറിയുന്ന നരാധമന്മാർക്കെതിരെ മുന്നറിയിപ്പുമായി കോടതി വിധി
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം