Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കള്ളവോട്ടിന്റെ കാര്യത്തിൽ ലീഗും ഒട്ടും മോശമല്ല; മഞ്ചേശ്വരത്ത് ഉംറക്ക്‌പോയ 2000 പേരുടേത് ഉൾപ്പടെ ലീഗുകാർ 4000 കള്ളവോട്ട് ചെയ്‌തെന്ന് എൽഡിഎഫ്; കല്യാശേരിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത്; മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജിയുടെ വീട്ടിലെ മുഴുവൻ വോട്ടും ചെയ്തത് ലീഗുകാർ; ചട്ടഞ്ചാലിൽ കള്ള വോട്ടു തടയാൻ ചെന്ന എൽഡിഫ് ഏജന്റിനെ കുത്തിയത് ബൂത്തിനകത്തിട്ട്; ലീഗ് ശക്തി കേന്ദ്രങ്ങളിലെ കള്ളവോട്ടിൽ ദൃശ്യങ്ങൾ സഹിതം പരാതിയുമായി ഇടത് സ്ഥാനാർത്ഥി

കള്ളവോട്ടിന്റെ കാര്യത്തിൽ ലീഗും ഒട്ടും മോശമല്ല; മഞ്ചേശ്വരത്ത് ഉംറക്ക്‌പോയ 2000 പേരുടേത് ഉൾപ്പടെ ലീഗുകാർ 4000 കള്ളവോട്ട് ചെയ്‌തെന്ന് എൽഡിഎഫ്; കല്യാശേരിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത്; മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജിയുടെ വീട്ടിലെ മുഴുവൻ വോട്ടും ചെയ്തത് ലീഗുകാർ; ചട്ടഞ്ചാലിൽ കള്ള വോട്ടു തടയാൻ ചെന്ന എൽഡിഫ് ഏജന്റിനെ കുത്തിയത് ബൂത്തിനകത്തിട്ട്; ലീഗ് ശക്തി കേന്ദ്രങ്ങളിലെ കള്ളവോട്ടിൽ ദൃശ്യങ്ങൾ സഹിതം പരാതിയുമായി ഇടത് സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കണ്ണൂർ ജില്ലയിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ സിപിഎം കള്ള വോട്ടു ചെയ്തപ്പോൾ മഞ്ചേശ്വരം ഭാഗത്തു മുസ്ലിം ലീഗ് വ്യാപകമായി കള്ളവോട്ടു ചെയ്തുവെന്ന പരാതി. ഇതുസംബന്ധിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഉംറക്ക് പോയ 2000 പേരുടെ അടക്കം 4000 ഓളം കള്ള വോട്ടിന്റെ വിവരങ്ങൾ ശേഖരിച്ച എൽഡിഎഫ് നേതാക്കൾ, വീഡിയോ ദൃശ്യങ്ങൾ കിട്ടുവാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിട്ടുണ്ട് .

കാസർഗോട്ടെ ചെർക്കള ബേവിഞ്ച, കാസർഗോഡ് മുനിസിപ്പാലിറ്റി, മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകളിലെ ബൂത്തുകൾ, ഉദുമയിലെ ചെമ്മനാട് പള്ളിക്കര, ഇരട്ട കൊലപാതകം നടന്ന പെരിയ കല്യോട്ട്, കാഞ്ഞങ്ങാട് മണ്ഡലത്തിലെ മുനിസിപ്പൽ പ്രദേശങ്ങൾ, കല്യാശ്ശേരിയിലെ മുട്ടം മാടായി പഴയങ്ങാടി പ്രദേശങ്ങളിൽ ആണ് വ്യാപക കള്ള വോട്ടു നടന്നതായി എൽഡിഎഫ് ആരോപിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥി കെ പി സതീഷ് ചന്ദ്രനും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. ഈ മേഖലയിൽ വർഷങ്ങളായി ലീഗ് കള്ളവോട്ടു ചെയ്യുന്നുണ്ടെന്ന് കെപി സതീഷ് ചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കാസർകോട്ട് കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിൽ യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം. കല്യാശേരി മണ്ഡലത്തിൽ മാടായി 69 ബൂത്തിൽ ലീഗ് പ്രവർത്തകൻ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവർത്തകൻ 70ാം നംബർ ബൂത്തിലും ആഷിക് എന്നയാൾ 69ാം ബൂത്തിലും പലതവണ വോട്ട് ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.

മഞ്ചേശ്വരത്തെ പ്രുമഖനായ നേതാവും മുസ്ലിം ലീഗ് ദേശീയ സമിതി അംഗവുമായ മെട്രോ മുഹമ്മദ് ഹാജിയുടെ വീട്ടിലെ മുഴുവൻ വോട്ടുകളും ലീഗുകാർ കള്ളവോട്ടു ചെയ്തതായി സിപിഎം ആരോപിക്കുന്നു. വോട്ടർ പട്ടികയിൽ 54ാം നമ്പറായി പേരുള്ള മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറ വിദേശത്താണുള്ളത്. എങ്കിലും ഇവരുടെ വോട്ട് വേലക്കാരി ചെയ്‌തെന്നാണ് സിപിഎം ആരോപണം. 55ാം നമ്പറുകാരനും മെട്രോ മുഹമ്മദ് ഹാജിയുടെ മകനുമായ അബ്ദുൽ ജലീൽ വിദേശത്താണ്. പക്ഷേ അപരൻ ഇയാളുടെ വോട്ടും ചെയ്തു. മുഹമ്മദ് ഹാജയുടെ മറ്റൊരു മകനായ ഖലീലും വിദേശത്താണ്. പക്ഷേ ഇയാളും വോട്ട് ചെയ്തവരിൽ പെടുന്നു.ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്തിന്റെ മകനും വിദേശത്താണ്. ഇയാളും നാട്ടിൽ വേെരാത വോട്ടു ചെയ്തു. പല ബൂത്തുകളിലും വ്യാപകമായി മുസ്ലിം ലീഗും കോൺഗ്രസും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇടതുമുന്നണി ആരോപണം.

ഉദുമയിലെ ചട്ടഞ്ചാലിൽ കള്ളാ വോട്ടു തടയാൻ ചെന്ന എൽഡിഫ് ഏജന്റിനെ ബൂത്തിനകത്തിട്ടാണ് കുത്തിയത് .അവിടെയും വ്യാപക കള്ളാ വോട്ടു നടന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ കേസിനു ആസ്പദമായ കള്ളാ വോട്ടു നടന്ന മഞ്ചേശ്വരത്തെ ബൂത്തുകളിൽ ഇപ്രാവശ്യവും ഉണ്ണിത്താന് വേണ്ടി ലീഗുകാർ ബൂത്ത് കൈയറിയതായും പരാതിയുണ്ട്. സിസിടിവി ദൃശ്യങ്ങൾ ക്കു വേണ്ടി ഇവിടെയും എൽഡിഫ് അപേക്ഷ നൽകിയിട്ടുണ്ട് .

കാസർഗോഡ് പാർലമെന്റ് മണ്ഡലം ലോകസഭ തിരഞ്ഞെടുപ്പിൽ കല്യാശ്ശേരി നിയമസഭാ നിയോജക മണ്ഡലത്തിലെ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂളിലെ 69,70,71,72 ബൂത്ത്, മുട്ടം റഹ്മാനിയ മദ്രസ - 56, മുട്ടം മാപ്പിള യു.പി സ്‌കൂൾ 57, 58, പുതിയങ്ങാടി ജിഎംയുപി സ്‌കൂൾ 73,74,75 നമ്പർ ബൂത്തുകളിൽ വ്യാപകമായ കള്ളവോട്ടുകൾ യുഡിഎഫ് പവർത്തകർ ചെയ്തിരിക്കുകയാണ്.
പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂൾ 4 ബൂത്തുകൾക്ക് ( ബൂത്ത് 69, 70, 71,72)വോട്ടിംഗിന്റെ ഒരു ഘത്തിലും ബൂത്ത്കൾക്ക് മതിയായ സംരക്ഷണം ഉണ്ടായിരുന്നില്ല.ഡിവൈഎസ്‌പി ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായിരുന്നില്ല.72 നമ്പർ ബൂത്തിൽ രാവിലെ തന്നെ കള്ളവോട്ടു തടഞ്ഞ ഏജന്റ് ഒ.കെ.രതീഷിനെ മുൻ പഞ്ചായത്ത് മെമ്പറും ലീഗ് നേതാക്കളുമായ കായിക്കാരൻ സെയ്ദും ഫൈസലും മറ്റ് മുസ്ലിം ലീഗ് പ്രവർത്തകരും ചേർന്ന് ഭീഷണിപ്പെടുത്തി. എൽഡിഎഫ് നേതാക്കളും പൊലീസും ഇടപെട്ടതിനു ശേഷമാണ് ഏജന്റുമാർക്ക് തുടരാൻ കഴിഞ്ഞത്.ഇതിന്റെ വീഡിയോ ദൃശ്യം പൊലീസ് പകർത്തിയിട്ടുണ്ട്.

70 നമ്പർ ബൂത്ത് 4.30 ഒടെ ലീഗുകാർ പിടിച്ചടക്കി. എൽഡിഎഫ് ഏജന്റുമാരായ സജീഷ്, സി.ഹാരീഷ് എന്നിവരെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ടു. എൽഡിഎഫ് ഏജന്റുമാരുടെ പരാതി സ്വീകരിക്കാനോ നടപടി എടുക്കാനോ പ്രിസൈഡിങ് ആഫീസർ തയാറായില്ല. യുഡിഎഫിന് അനുകുലമായ നിലപാടാണ് ആദ്യം മുതൽ അദ്ദേഹം കൈക്കൊണ്ടത്. ബൂത്ത് പിടിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു ഈ ഉദ്യാഗസ്ഥൻ. എന്നാണ് ഇടതുനേതാക്കൾ പറയുന്നത്. നേരത്തെ ചെയ്ത വോട്ടിന്റെ വിരലടയാളവുമായി കള്ളവോട്ട് ചെയ്യാൻ എത്തിയവരിൽ ഒരാളെ പോലും ആ ഉദ്യോഗസ്ഥൻ തിരിച്ചയച്ചില്ല. തിരച്ചറിയിൽ കാർഡ് ഇല്ലാതെ ബിഎൽഒ നൽകിയ സ്ലിപ്പ് മാത്രം ഉപയോഗിച്ചാണ് ഇത്തരക്കാർ വോട്ട് ചെയ്തത്. ഇതിന് പ്രസ്തുത ബൂത്തുകളിലെ ബിഎൽഒ ,യുഡിഎഫിന് അനുകൂലമായി പ്രവർത്തിച്ചിട്ടുണ്ടെന്നും എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.69 നമ്പർ ബൂത്തിലെ വെബ് ക്യാമറ 4.30 ന് ശേഷം ബോധപൂർവ്വം ഓഫ് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജിഎംയുപി പുതിയങ്ങാടിയിലെ ബൂത്തുകൾ 73,74,75,78 ബൂത്ത് കളിലെ വെബ് കാമറയും പരിശോധിക്കണമെന്നും എൽഡിഎഫ് ആരോപിച്ചു.

മുട്ടം റഹ്മാനിയ മദ്രസിൽ പ്രവർത്തിച്ച ബൂത്ത് നമ്പർ 56, മുട്ടം മാപ്പിള യുപി സ്‌കൂളിലെ 57, 58, നമ്പർ ബൂത്ത് എന്നിവിടങ്ങളിലും നാട്ടിലില്ലാത്തവരുടെ ഉൾപ്പടെ വോട്ടുകൾ യുഡിഎഫ് പ്രവർത്തകർ ചെയ്തിട്ടുണ്ട്.ഉദുമ മണ്ഡലത്തിലെ പള്ളിക്കരയിലെ 126 നമ്പർ ബൂത്തിൽ കള്ളവോട്ട് തടഞ്ഞ പ്രിസൈഡിങ്ങ് ഓഫീസറെയും, പോളിങ്ങ് ഉദ്യോഗസ്ഥരെയും ലീഗിന്റെ നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്.ഇതു പോലെ ആയിരക്കണക്കിന് വോട്ടാണ് കാസർഗോഡ് ലീഗ് നടത്തിയത്.ഉംറക്ക് പോയവരുടെ വോട്ടും,ഗൾഫിൽ വെക്കേഷൻ ടൂർ പോയവരുടെയും,ജോലി ചെയ്യുന്നവരുടെയും ഉൾപ്പെടെയുള്ള വോട്ടുകൾ ആണ് ഇതു പോലെ കള്ളവോട്ടായി ചെയ്തിട്ടുള്ളത്.

എന്നാൽ ഈ ആരോപണം യുഡിഎഫ് നിഷേധിക്കയാണ്.കള്ളവോട്ട് ചെയ്തിന്റെ പേരിൽ കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. പക്ഷേ ഈ മേഖലയിൽ ലീഗ് കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണം പുതുമയുള്ളതല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ലീഗ് വ്യാപകമായി കള്ളവോട്ട് ചെയതുവെന്ന് ആരോപിച്ച് ബിജെപി കോടതിയെ സമീപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP