Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

51 മണ്ഡലങ്ങൾ, അഞ്ചാംഘട്ടം; അമേഠിയും റായ്ബറേലിയും അടക്കം യുപിയിലെ 14മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും; മണ്ഡലം നിലനിർത്താൻ രാഹുലും പിടിച്ചെടുക്കാൻ സൃമിതിയും നേർക്കുനേർ; നടക്കുന്നത് ഏറ്റവും കുറവ് മണ്ഡലങ്ങൾ പങ്കാളികളാകുന്ന വോട്ടെടുപ്പ്; ഒളിമ്പിക് താരങ്ങളായ രാജ്യവർധൻ സിങ് റാത്തോഡും കൃഷ്ണ പുനിയയും ജയ്പുർ റൂറലിൽ ജനവിധി തേടും; ജമ്മുവിലെ രണ്ടു മണ്ഡലങ്ങളും ഇന്ന് പോളിങ് ബുത്തിലേക്ക്

51 മണ്ഡലങ്ങൾ, അഞ്ചാംഘട്ടം; അമേഠിയും റായ്ബറേലിയും അടക്കം യുപിയിലെ 14മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും; മണ്ഡലം നിലനിർത്താൻ രാഹുലും പിടിച്ചെടുക്കാൻ സൃമിതിയും നേർക്കുനേർ; നടക്കുന്നത് ഏറ്റവും കുറവ് മണ്ഡലങ്ങൾ പങ്കാളികളാകുന്ന വോട്ടെടുപ്പ്; ഒളിമ്പിക് താരങ്ങളായ രാജ്യവർധൻ സിങ് റാത്തോഡും കൃഷ്ണ പുനിയയും ജയ്പുർ റൂറലിൽ ജനവിധി തേടും; ജമ്മുവിലെ രണ്ടു മണ്ഡലങ്ങളും ഇന്ന് പോളിങ് ബുത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ലോകസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 51 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്, അമേഠിയും റായ്ബറേലിയും അടക്കം ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിൽ ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഏഴു ഘട്ടങ്ങളിലായുള്ള ഇന്ത്യയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

ബിഹാറിലെ 5 സീറ്റുകളിലും ഝാർഘണ്ഡിലെ 4 സീറ്റിലും ജമ്മു കശ്മീരിലെ രണ്ടും മണ്ഡലങ്ങളിലും ഇന്ന് ജനം വോട്ട് ചെയ്യും. ബിജെപിക്ക് അധികാരത്തിലെത്താൻ വലിയ സഹായമായ ഈ സീറ്റുകളിൽ ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഗ്രഹിക്കുന്നത്.

ഏറ്റവും കുറവ് മണ്ഡലങ്ങൾ പങ്കാളികളാകുന്ന വോട്ടെടുപ്പാണ് മെയ്‌ ആറിനു നടക്കുക. ഏഴു സംസ്ഥാനങ്ങളിലായി 51 എണ്ണം. എണ്ണത്തിൽ കുറവാണെങ്കിലും അഞ്ചാം ഘട്ടം പ്രമുഖരെ കൊണ്ട് നിറഞ്ഞതാണ്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ ഉത്തർ പ്രദേശിലെ റായ് ബറേലി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി നേതാവ് സ്മൃതി ഇറാനിയും നേരിട്ടു പോരാടുന്ന അമേഠി എന്നിവിടങ്ങളിലെ വോട്ടെടുപ്പാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തിലേക്കുള്ള അവസാന ഘട്ടവും ഇന്നാണ്. അനന്ത്‌നാഗിലെ ഷോപിയാൻ, പുൽവാമ ജില്ലകളിലായിരിക്കും തിങ്കളാഴ്ച വോട്ടെടുപ്പ്. ഫെബ്രുവരി 14ന് സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം നടന്നതിനു ശേഷം അതീവ സുരക്ഷയിലാണ് മേഖലയിൽ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ. ജമ്മു കശ്മീരിലെ ലഡാക്ക് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആറിനു നടക്കും. ലേ, കാർഗിൽ ജില്ലകളാണ് ലഡാക്ക് മണ്ഡലത്തിലുള്ളത്. ഭൂവിസ്തൃതി നോക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മണ്ഡലമാണ് ലഡാക്ക് 1,72,374 ച.കി.മീ ആണ് വിസ്തീർണം.

ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ജമ്മു കശ്മീരിലും രാജസ്ഥാനിലും തിങ്കളാഴ്ചയോടെ വോട്ടെടുപ്പ് പൂർത്തിയാകും. അഞ്ചാം ഘട്ടത്തിൽ 8.75 കോടിയിലേറെ വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുക. സജ്ജമാക്കിയിരിക്കുന്നത് 96,000ത്തിലേറെ പോളിങ് ബൂത്തുകൾ. ജനവിധി തേടുന്നത് 674 സ്ഥാനാർത്ഥികൾ.

ഉത്തർപ്രദേശ്(14), രാജസ്ഥാൻ(12), ബംഗാൾ(7), മധ്യപ്രദേശ്(7), ബിഹാർ(5), ജാർഖണ്ഡ്(4), ജമ്മുകശ്മീർ(2) എന്നീ സംസ്ഥാനങ്ങളിലെ മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്. സോണിയാ ഗാന്ധി(റായ്ബറേലി), രാഹുൽ ഗാന്ധി, സ്മൃതി ഇറാനി(അമേഠി), രാജീവ് പ്രതാപ് റൂഡി(മുസഫർപുർ), അർജുൻ മുണ്ട(റാഞ്ചി), ജയന്ത് സിൻഹ(ഹസാരിബാഗ്), രാജ്യവർധൻ സിങ് റാത്തോഡ്, കൃഷ്ണ പുനിയ( ജയ്പുർ റൂറൽ), രാജ്നാഥ് സിങ്, പൂനം സിൻഹ(ലഖ്നൗ), ദിനേഷ് ത്രിവേദി (ബാരക്പുർ) തുടങ്ങിയവർ അഞ്ചാം ഘട്ടത്തിൽ ജനവിധിതേടുന്ന പ്രമുഖരാണ്.

മെയ്‌ 12നാണ് ആറാം ഘട്ടം, 19ന് അവസാനഘട്ടം വോട്ടെടുപ്പും നടക്കും. രണ്ടു ഘട്ടങ്ങളിലും 59 വീതം മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. 118 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായാൽ മെയ്‌ 23ലെ വോട്ടണ്ണലിലേക്കുള്ള കാത്തിരിപ്പിന്റെ നാളുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP