Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'മത്സരം ഞാനും രാഹുൽ ഗാന്ധിയും തമ്മിൽ'; ശക്തമായ പോരാട്ടം കാഴ്‌ച്ചവെയ്ക്കും; ചൗക്കിദാർ അമിത്ഷാ ട്വിറ്ററിലൂടെ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി നിർണയം നടത്തിയതോടെ മത്സരിക്കാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച് ചൗക്കിദാർ തുഷാർ വെള്ളാപ്പള്ളിയുടെ റീട്വീറ്റും; തൃശ്ശൂരിൽ നിന്നും കോൺഗ്രസ് അധ്യക്ഷനെ നേരിടൻ തുഷാർ വണ്ടി കയറുന്നത് ദേശീയവാർത്തയുമായി

'മത്സരം ഞാനും രാഹുൽ ഗാന്ധിയും തമ്മിൽ'; ശക്തമായ പോരാട്ടം കാഴ്‌ച്ചവെയ്ക്കും; ചൗക്കിദാർ അമിത്ഷാ ട്വിറ്ററിലൂടെ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി നിർണയം നടത്തിയതോടെ മത്സരിക്കാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച് ചൗക്കിദാർ തുഷാർ വെള്ളാപ്പള്ളിയുടെ റീട്വീറ്റും; തൃശ്ശൂരിൽ നിന്നും കോൺഗ്രസ് അധ്യക്ഷനെ നേരിടൻ തുഷാർ വണ്ടി കയറുന്നത് ദേശീയവാർത്തയുമായി

മറുനാടൻ ഡെസ്‌ക്‌

വയനാട് : അനിശ്ചിതത്വത്തിനൊടുവിൽ ബിജെപി ദേശീയ അധ്യക്ഷ്യൻ അമിത് ഷാ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി തുഷാർ്. 'മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിലാണെന്ന്' പറഞ്ഞ തുഷാർ കോൺഗ്രസ് അധ്യക്ഷനെതിരെ ശക്തമായ പോരാട്ടം വയനാട്ടിൽ കാഴ്‌ച്ച വയ്ക്കുമെന്നും വ്യക്തമാക്കി. ആദ്യം തുഷാർ തൃശ്ശൂരിൽ നിന്നും മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ സമയത്ത് രണ്ട് ദിവസം മണ്ഡലത്തിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെ തനിക്ക് സീറ്റ് മാറ്റി നൽകണമെന്ന് തുഷാർ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ നിന്നും പൈലി വാത്യാട്ടിനെ മാറ്റി തുഷാറിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടായത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ബിഡിജെഎസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്.

ഇതിനു പിന്നാലെ ചൗക്കീദാർ അമിത്ഷാ എന്ന അക്കൗണ്ടിലൂടെയുള്ള ട്വീറ്റിന് ചൗക്കീദാർ തുഷാർ എന്ന അക്കൗണ്ട് വഴി നൽകിയ റീട്വീറ്റാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. രാഹുൽ മൽസരിക്കുന്നെങ്കിൽ കൂടുതൽ സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുഷാർ മൽസരിക്കുന്നില്ലെങ്കിൽ സീറ്റ് ബിജെപിക്കു വിട്ടുകൊടുക്കേണ്ടി വരുമെന്നും അവർ മുന്നറിയിപ്പു നൽകിയിരുന്നു.

 ചൗക്കീദാർമാരുടെ ട്വീറ്റിൽ സന്തോഷിച്ച് 'ചൗക്കീദാർ' അണികൾ

ചൗക്കീദാർ അമിത് ഷാ

ഭാരത് ധർമ്മ ജനമ സേന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നുവെന്നും സാമൂഹത്തിൽ നീതിയും പുരോഗമനവും പുലർത്തുന്നതിനായി പ്രവർത്തിക്കാൻ സാധിക്കുന്ന യുവ നേതാവാണ് തുഷാറെന്നും അമിത് ഷാ തന്റെ ട്വീറ്റിലൂടെ അറിയിച്ചു.

ചൗക്കീദാർ തുഷാർ വെള്ളാപ്പള്ളി

ഇത്തരമൊരു അവസരം തന്നതിന് ഒരുപാട് നന്ദിയുണ്ടെന്നും ഇടതു പക്ഷത്തിന്റെയും കോൺഗ്രസിന്റെയും നാടകം ഉടൻ രാജ്യത്തിന് മുൻപിൽ തെളിയുമെന്നും തുഷാർ ട്വീറ്റിലൂടെ പറയുന്നു. ഇന്ത്യൻ മണ്ണിലുള്ള പാശ്ചാത്യ ഭരണത്തിന്റെ അംശം തുടച്ച് നീക്കാൻ താൻ ഒപ്പമുണ്ടെന്നും നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരണമെന്നും തുഷാർ ട്വീറ്റിലൂടെ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP