Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരഞ്ഞെടുപ്പ് ഗോദായിൽ ശ്രദ്ധ നേടിയ താരമണ്ഡലങ്ങളിൽ തിളങ്ങിയും മങ്ങിയും താര സ്ഥാനാർത്ഥികൾ: കേരളത്തിൽ സുരേഷ് ഗോപി മൂന്നമതും ഇന്നസെന്റ് രണ്ടാമതും എത്തിയപ്പോൾ മുന്നേറ്റം വ്യക്തമാക്കി ബോളിവുഡ്; മധുരയിൽ ഹേമാ മാലിനി മുന്നേറുമ്പോൾ ജനപ്രിയരെന്ന് വീണ്ടും തെളിയിപ്പ് സ്മൃതി ഇറാനിയും മനോജ് തിവാരിയും കുതിപ്പിൽ; ബെംഗലൂരുവിൽ 2.3 ശതമാനത്തിലൊതുങ്ങി പ്രകാശ് രാജ്; 'ജനപ്രിയ' താരങ്ങളുടെ ഫലമിങ്ങനെ

തിരഞ്ഞെടുപ്പ് ഗോദായിൽ ശ്രദ്ധ നേടിയ താരമണ്ഡലങ്ങളിൽ തിളങ്ങിയും മങ്ങിയും താര സ്ഥാനാർത്ഥികൾ: കേരളത്തിൽ സുരേഷ് ഗോപി മൂന്നമതും ഇന്നസെന്റ് രണ്ടാമതും എത്തിയപ്പോൾ മുന്നേറ്റം വ്യക്തമാക്കി ബോളിവുഡ്; മധുരയിൽ ഹേമാ മാലിനി മുന്നേറുമ്പോൾ ജനപ്രിയരെന്ന് വീണ്ടും തെളിയിപ്പ് സ്മൃതി ഇറാനിയും മനോജ് തിവാരിയും കുതിപ്പിൽ; ബെംഗലൂരുവിൽ 2.3 ശതമാനത്തിലൊതുങ്ങി പ്രകാശ് രാജ്; 'ജനപ്രിയ' താരങ്ങളുടെ ഫലമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിൽ അങ്കം കുറിച്ച താര സ്ഥാനാർത്ഥികളുടെ പ്രകടനമാണ് ഇപ്പോൾ സിനിമാ ലോകത്തടക്കം വിലയിരുത്തുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ താരങ്ങൾ തിളങ്ങിയും മങ്ങിയുമാണ് പ്രകടനം കാഴ്‌ച്ച വെക്കുന്നത്. വോട്ടെണ്ണൽ പകുതി കഴിഞ്ഞ വേളയിൽ കേരളത്തിൽ തൃശ്ശൂരിൽ എൻഡിഎ സീറ്റിൽ മത്സരിച്ച് സുരേഷ് ഗോപി 28 ശതമാനം വോട്ട് നേട്ടി മൂന്നാമതാണ്. ചാലക്കുടിയിൽ സിപിഎം സ്ഥാനാർത്ഥി ഇന്നസെന്റ് 34.1 ശതമാനം വോട്ട് നേടി രണ്ടാമതാണ്. 48.7 ശതമാനം വോട്ട് നേടി യുഡിഎഫിന്റെ ബെന്നി ബഹനാനാണ് ഇവിടെ മുൻപിൽ.

ബെംഗലൂരു സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച് പ്രകാശ് രാജാണ് താരങ്ങളിൽ ഏറ്റവും ദയനീമായ ഫലം നേരിടേണ്ടിു വന്നത്. 2.3 ശതമാനം വോട്ടാണ് പ്രകാശ് രാജിന് ലഭിച്ചത്. വോട്ടെണ്ണെൽ ഏറെ നേരം പിന്നിട്ടിട്ടും 12000 വോട്ടിൽ നിന്നും കാര്യമായ മുന്നേറ്റം നേടാൻ പ്രകാശ് രാജിന് സാധിച്ചിട്ടില്ല. ഏറെ ശ്രദ്ധ നേടിയ മുംബൈ നോർ്ത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഊർമ്മിള മതോണ്ട്കർ രണ്ടാം സ്ഥാനത്താണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായ ഊർമ്മിള 22.4 ശതമാനം വോട്ട് നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടി 73 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്.

പശ്ചമി ബംഗാളിലെ ബസിർഹാത്തിൽ തൃണമൂൽ സീറ്റിൽ മത്സരിക്കുന്ന നടി നുസ്രത്ത് ജഹാൻ 60 ശതമാനം വോട്ട് നേടി മുന്നിലാണ്. കൊൽക്കത്തയിലെ ജാദവ് പൂരിൽ മത്സരിക്കുന്ന മിമി ചക്രബർത്തി 47 ശതമാനം വോട്ട് നേടി ഒന്നാമതാണ്. തൃണമൂൽ ടിക്കറ്റിലാണ് മിമി മത്സരിച്ചത്. ബിഹാറിലെ പാറ്റ്‌നാ സാഹിബിൽ മത്സരിക്കുന്ന ശത്രുഘ്‌നൻ സിൻഹ 29.9 ശതമാനം വോട്ട് നേടി രണ്ടാമതാണ്. ബിജെപിയുടെ രവിശങ്കർ പ്രസാദ് 65 ശതമാനം വോട്ടോടെ ഇവിടെ മുന്നിലാണ്. മധുരയിൽ അസൂയാവഹമായ മുന്നേറ്റമാണ് ബിജെപി സ്ഥാനാർത്ഥി ഹേമാ മാലിനി നേടുന്നത്.

ഉച്ച കഴിഞ്ഞ് വരെയുള്ള കണക്കിൽ 64 ശതമാനം വോട്ടാണ് ഹേമ നേടിയത്. യുപിയിലെ റാംപൂരിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ജയപ്രദ 37.9 ശതമാനം വോട്ടൊടെ രണ്ടാമതാണ്. എസ്‌പിയുടെ അസം ഖാൻ 56.3 ശതമാനം വോട്ടോടെ മുന്നിലാണ്. വടക്ക് കിഴക്കൻ ഡൽഹിയിൽ നടൻ മനോജ് തിവാരി 60 ശതമാനം വോട്ട് നേടി മുന്നിലാണ്.

ബിജെപി ടിക്കറ്റിലായിരുന്നു മനോജിന്റെ അങ്കം. ലഖ്‌നൗവിൽ എസ്‌പിയുടെ നടി പൂനം സിൻഹ 26.6 ശതമാനം വോട്ടോടെ രണ്ടാമതാണ്. ബിജെപി നേതാവ് രാജ്‌നാഥ് സിങ്ങ് 56.5 ശതമാനം വോട്ടോടെ ഇവിടെ മുന്നിലാണ്. അമേഠിയിൽ രാഹുൽ ഗാന്ധിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന സ്മൃതി ഇറാനി 49 ശതമാനം വോട്ടോടെ മുന്നിലാണ്.

രണ്ടാം സ്ഥാനത്തുള്ള രാഹുൽ 44 ശതമാനം വോട്ടാണ് നേടിയത്. ചണ്ഡിഗഡിൽ മത്സരിച്ച നടി കിരൺ ഖേർ 47 ശതമാനം വോട്ടാണ് ഇപ്പോൾ നേടിയിരിക്കുന്നത്. 42.2 ശതമാനം വോട്ടോടെ പവൻ കുമാർ ബൻസാൽ പിന്നാലെയുണ്ട്.

പ്രധാന താര മണ്ഡലമായ മണ്ഡ്യയിൽ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുമലത 46.4 ശതമാനം വോട്ടും ജെഡിഎസിന്റെ നിഖിൽ കുമാര സ്വാമി 46.2 ശതമാനം വോട്ടും നേടി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. വോട്ടെണ്ണൽ പകുതി കഴിയുമ്പോഴേയ്ക്കും താരങ്ങൾക്ക് അതാത് മണ്ഡലങ്ങളിൽ ലഭിച്ച സ്വീകര്യതയും വ്യക്തമാവുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP