Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരമണിക്കൂറോളം പതിവു ശൈയിൽ സൗമ്യനായി ക്യൂ നിന്ന് ഇളയദളപതി;പതിവ് തെറ്റിക്കാതെ സൂപ്പർ സ്റ്റാറും ഉലകനായകനും; സൂര്യ എത്തിയത് ഭാര്യ ജോതികയ്ക്കും സഹോദരൻ കാർത്തിക്കും ഒപ്പം; തമിഴ്‌നാട്ടിൽ പുരോഗമിക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ താരങ്ങൾ സമ്മതിദാന അവകാശം വിനിയോഗിച്ചു; രജനി സ്റ്റെല്ലാ മേരീസ് കോളജിലും; വിജയ് അഡയാർ പോളിങ്ങ് സെൻഡ്രിലിലും, അജിതും ശാലിനിയും തിരുവാൺമിയൂറിലും വോട്ട് രേഖപ്പെടുത്തി; വൈറലായി വീഡിയോകൾ

അരമണിക്കൂറോളം പതിവു ശൈയിൽ സൗമ്യനായി ക്യൂ നിന്ന്  ഇളയദളപതി;പതിവ് തെറ്റിക്കാതെ സൂപ്പർ സ്റ്റാറും ഉലകനായകനും; സൂര്യ എത്തിയത് ഭാര്യ ജോതികയ്ക്കും സഹോദരൻ കാർത്തിക്കും ഒപ്പം; തമിഴ്‌നാട്ടിൽ പുരോഗമിക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ താരങ്ങൾ സമ്മതിദാന അവകാശം വിനിയോഗിച്ചു; രജനി സ്റ്റെല്ലാ മേരീസ് കോളജിലും; വിജയ് അഡയാർ പോളിങ്ങ് സെൻഡ്രിലിലും, അജിതും ശാലിനിയും തിരുവാൺമിയൂറിലും വോട്ട് രേഖപ്പെടുത്തി; വൈറലായി വീഡിയോകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് ആരംഭിച്ചു. തമിഴ്‌നാടും കർണാടകയും അടക്കം 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വെല്ലൂർ ഒഴികെയുള്ള തമിഴ്‌നാട്ടിൽ 38 ലോക്‌സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖർ തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തി.

സിനിമാ രംഗത്ത് നിന്ന് രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയവർ സമ്മതിദാനാവകാശം വിനിയോഗിച്ചു. തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.10ഓടെ തന്നെ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ സെൻഡ്രൽ മണ്ഡലത്തിലെ വോട്ടറാണ് രജനികാന്ത്.

ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടൻ വിജയ് അഡയാർ പോളിങ്ങ് സെൻഡ്രിൽ വോട്ട് രേഖപ്പെടുത്തി. പതിവ് ശൈലിയിൽ സൗമ്യനായിരുന്ന വിജയ് ഒറ്റയ്ക്കായിരുന്നു വോട്ട് ചെയ്യാനെത്തിയത്. ഏകദേശം അരമണിക്കൂറോളം ക്യു നിന്നാണ് തന്റെ സമ്മതിദാന അവകാശം വിജയ് വിനിയോഗിച്ചത്.

നടൻ അജിത്ത് ഭാര്യ ശാലിനി എന്നിവർ ചെന്നൈ തിരുവാൺമിയൂറിൽ വോട്ട് രേഖപ്പെടുത്തി. നടൻ എത്തിയതോടെ ആരാധരകരും പോളിങ് സ്‌റ്റേഷനിൽ തടിച്ച് കൂടി. ഒടുവിൽ പൊലീസിന്റെ അകമ്പടിയോടെയാണ് താരവും ഭാര്യയും വോട്ട് ചെയ്ത് പുറത്തെത്തിയത്. ചെന്നൈ സൗത്ത് മണ്ഡലത്തിൽ വോട്ടർമാരാണ് ഇരുവരും. മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസനും മകൾ ശ്രുതി ഹാസനും ചെന്നൈ ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. ബംഗ്ലൂരു സെൻട്രലിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും നടനുമായ പ്രകാശ് രാജും വേട്ട് രേഖപ്പെടുത്തി.നടൻ സൂര്യയും ഭാര്യ ജ്യോതികയും സഹോദരൻ കാർത്തിയും അമ്മയ്‌ക്കൊപ്പം എത്തിയാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. ചെന്നൈയിലായിരുന്നു ഇവരുടെ വോട്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സേലത്ത് വോട്ട് ചെയ്തു. ചെന്നൈ സെൻഡ്രൽ വോട്ടറായ ഡിഎംകെ വനിതാ നേതാവ് കനിമൊഴി ചെന്നൈ എസ്‌ഐടി കോളനിയിൽ വോട്ട് രേഖപ്പെടുത്തി. ശിവഗംഗയിലെ കാരൈക്കുടി ബൂത്തിൽ കോൺഗ്രസ് നേതാവ് പി.ചിദംബരം വോട്ട് രേഖപ്പെടുത്തി. കാർത്തി ചിദംബരം ശിവഗംഗയിൽ വോട്ട് ചെയ്തു. ലഫിറ്റണന്റ് ഗവർണർ കിരൺ ബോദി പുതുച്ചേരിയിൽ വോട്ട് ചെയ്തു.

രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ തുടരും. അതേസമയം, കർണാടകയിൽ 14 സീറ്റിലും ഉത്തർപ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബീഹാർ (അഞ്ച്), ഒഡീഷ (അഞ്ച്), പശ്ചിമബംഗാൾ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീർ (രണ്ട്), മണിപ്പൂർ, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒന്നുവീതം സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP