Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സേനയിൽ നിന്ന് പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാതെ മുൻ ജവാൻ തേജ് ബഹാദൂർ; വാരണാസിയിൽ പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമായ തേജിന്റെ പത്രിക തള്ളി; മോദിക്കതിരെയുള്ള പ്രതിപക്ഷസഖ്യത്തിന്റെ നീക്കം പൊളിഞ്ഞത് ജോലി പോയത് അഴിമതി മൂലമാണോ എന്ന ചോദ്യത്തിന് തേജ് നൽകിയ ഉത്തരത്തിലെ വൈരുധ്യം; സുപ്രീം കോടതിയെ സമീപിക്കുമെന്നും മുൻ ജവാൻ

സേനയിൽ നിന്ന് പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാതെ മുൻ ജവാൻ തേജ് ബഹാദൂർ; വാരണാസിയിൽ പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമായ തേജിന്റെ പത്രിക തള്ളി; മോദിക്കതിരെയുള്ള പ്രതിപക്ഷസഖ്യത്തിന്റെ നീക്കം പൊളിഞ്ഞത് ജോലി പോയത് അഴിമതി മൂലമാണോ എന്ന ചോദ്യത്തിന് തേജ് നൽകിയ ഉത്തരത്തിലെ വൈരുധ്യം; സുപ്രീം കോടതിയെ സമീപിക്കുമെന്നും മുൻ ജവാൻ

മറുനാടൻ ഡെസ്‌ക്‌

വാരണാസി: പ്രധാമന്ത്രിയ്‌ക്കെതിരെ വാരണാസിയിൽ പ്രതിപക്ഷസഖ്യം നടത്തിയ നീക്കത്തിന് വൻ തിരിച്ചടി. ഇതോടെ കോൺഗ്രസും ബിജെപിയും തമ്മിൽ വാരണാസിയിൽ നടക്കുന്ന പോരിന് വീര്യം കൂടുമെന്ന് ഉറപ്പാവുകയാണ്. പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമായ മുൻ ജവാൻ തേജ് ബഹാദൂറിന്റെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് സഖ്യം വെട്ടിലായത്. തന്നെ എന്തുകൊണ്ടാണ് സൈന്യത്തിൽ നിന്നും പുറത്താക്കിയത് എന്നതിൽ കാരണം വ്യക്തമാക്കാത്തതാണ് തേജിന് തിരിച്ചടിയായത്. നടപടി വന്നതിന് പിന്നാലെ താൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂർ വ്യക്തമാക്കി.

പുൽവാമ ആക്രമണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഉദ്ധരിച്ച് സൈന്യത്തിന്റെ പേരിൽ വോട്ടുകൾ നേടുന്നത് തടയാൻ ഒരു സൈനികനെ തന്നെ സ്ഥാനാർത്ഥിയായി നിറുത്തുകയായിരുന്നു പ്രതിപക്ഷസഖ്യത്തിന്റെ ശ്രമം. എന്നാൽ പത്രിക തള്ളിയതോടെ ഇത് പൊളിയുകയാണ്. ഇതോടെ സൈന്യത്തിന്റം പേരിൽ വോട്ടുകൾ ഏകീകരിക്കുന്നത് തടയാൻ സൈനികനെ തന്നെ നിർത്തുകയെന്ന പ്രതിപക്ഷസഖ്യത്തിന്റെ തന്ത്രമാണ് പാളുന്നത്. വാരാണസിയിൽ പ്രധാനമന്ത്രിക്കെതിരെ തേജ് ബഹദൂറിനെ മഹാസഖ്യം നാടകീയമായാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ കാരണം അഴിമതിയാണോയെന്ന ചോദ്യത്തിന് നൽകിയ ഉത്തരത്തിലെ വൈരുധ്യമാണ് തേജ് ബഹാദൂറിന് വെല്ലുവിളിയായത്. നേരത്തെ പ്രഖ്യാപിച്ച ശാലിനി യാദവിനെ പിൻവലിച്ചാണ് പ്രതിപക്ഷസഖ്യം തേജ് ബഹദൂറിന് പിന്തുണ നൽകിയത്. കോൺഗ്രസ് തേജ് ബഹദൂറിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.ബിഎസ്എഫിൽ സൈനികർക്ക് നല്കുന്ന ഭക്ഷണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹദൂർ യാദവിനെ 2017ൽ പിരിച്ചു വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP