Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ശ്രദ്ധ മുഴുവനും ചെല്ലുന്നത് കനയ്യ കുമാർ മത്സരിക്കുന്ന ബഗുസരായിലേക്ക്; കനയ്യയ്ക്ക് വേണ്ടി ജാവേദ് അക്തർ മുതൽ പ്രകാശ് രാജ് വരെ എത്തിയതിന് പിന്നാലെ അട്ടിമറിയുണ്ടാകുമോ എന്ന് ചർച്ച; 9 സംസ്ഥാനത്തിലെ 72 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 945 സ്ഥാനാർത്ഥികൾ

നാലാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ശ്രദ്ധ മുഴുവനും ചെല്ലുന്നത് കനയ്യ കുമാർ മത്സരിക്കുന്ന ബഗുസരായിലേക്ക്; കനയ്യയ്ക്ക് വേണ്ടി ജാവേദ് അക്തർ മുതൽ പ്രകാശ് രാജ് വരെ എത്തിയതിന് പിന്നാലെ അട്ടിമറിയുണ്ടാകുമോ എന്ന് ചർച്ച; 9 സംസ്ഥാനത്തിലെ 72 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 945 സ്ഥാനാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നാളെ നടക്കാനിരിക്കേ രാജ്യത്തിന്റെ ശ്രദ്ധ ചെല്ലുന്ന പ്രധാന മണ്ഡലമാണ് കനയ്യകുമാർ മത്സരിക്കുന്ന ബെഗുസരായ്. സിപിഐ സ്ഥാനാർത്ഥിയായി കനയ്യ മത്സരിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥിയായ ഗിരിരാജ് സിങ്ങാണ് കനയ്യയുടെ മുഖ്യ എതിരാളി. ആദ്യം പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ കനയ്യ്‌ക്കെതിരെ നിൽക്കുകയാണ് ആർജെഡിയും. കനയ്യക്കുവേണ്ടി ജാവേദ് അക്തർ, ശബാന ആസ്മി, സ്വര ഭാസ്‌കർ, പ്രകാശ് രാജ് തുടങ്ങിയവർ പ്രചാരണത്തിനെത്തിയതോടെ ബെഗുസരായിൽ അട്ടിമറി സാധ്യതയുണ്ടാകുമോ എന്നാണ് ചൂടേറിയ ചർച്ചയായിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പിൽ ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലായി  945 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വിധി നിർണയിക്കുന്നത് 12.79 കോടി ജനങ്ങളും.നിർണായക സംസ്ഥാനമായ ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലുൾപ്പെടെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (17), രാജസ്ഥാൻ (13), ബംഗാൾ (8), മധ്യപ്രദേശ് (6), ഒഡിഷ (6), ബിഹാർ (5), ജാർഖണ്ഡ് (3), ജമ്മുകശ്മീർ (1) സംസ്ഥാനങ്ങളിലും വോട്ടെടുപ്പുണ്ടാകും. അതേസമയം ഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലും തിങ്കളാഴ്ച തന്നെ വോട്ടെടുപ്പ് നടക്കും.കശ്മീരിൽ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന അനന്ത്നാഗ് മണ്ഡലത്തിൽ മൂന്നുഘട്ടമായേ വോട്ടെടുപ്പ് പൂർത്തിയാകൂ.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ മകൻ നകുൽ നാഥ് മത്സരിക്കുന്ന ചിന്ദ്വാഡയാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ മുഖ്യമന്ത്രി കമൽ നാഥിന്റെ ജനപ്രീതിയുടെ വിലയിരുത്താൽ കൂടിയാകും ചിന്ദ്വാഡയിലെ ഫലം. കഴിഞ്ഞ 40 വർഷമായി മണ്ഡലത്തിലെ എംപിയായിരുന്ന കമൽ നാഥ് മുഖ്യമന്ത്രിയായതോടെയാണു സ്ഥാനമൊഴിഞ്ഞത്.

മഹാരാഷ്ട്രയിൽ കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ മിലിന്ദ് ദേവ്റ, കോൺഗ്രസ് നേതാവ് പ്രിയാ ദത്ത് എന്നിവർ മത്സരിക്കുന്ന മണ്ഡലങ്ങളും തിങ്കളാഴ്ചയാണ് പോളിങ് ബൂത്തിലെത്തുക. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കുന്ന കന്നൗജ്, വിവാദപരാമർശങ്ങൾ നടത്തി ശ്രദ്ധേയനായ ബിജെപി എംപി സാക്ഷി മഹാരാജ് മത്സരിക്കുന്ന ഉന്നാവ് എന്നിവയാണ് ഉത്തർപ്രദേശിലെ ശ്രദ്ധേയ മണ്ഡലങ്ങൾ.

ബംഗാളിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയും തൃണമൂൽ കോൺഗ്രസിന്റെ മൂൺ മൂൺ സെന്നും ഏറ്റുമുട്ടുന്ന അസൻസോൾ മണ്ഡലവും ഇതിനോടകം ദേശീയതലത്തിൽ ചർച്ചയായിക്കഴിഞ്ഞു. ഒഡിഷയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏഴുഘട്ടമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചത് ഏപ്രിൽ 11-നാണ്. ആദ്യഘട്ടത്തിൽ 69.45 ശതമാനം പോളിങ്ങും രണ്ടാംഘട്ടത്തിൽ 69.43 പോളിങ്ങും രേഖപ്പെടുത്തിയപ്പോൾ കേരളമുൾപ്പെടെ പോളിങ് ബൂത്തിലെത്തിയ മൂന്നാംഘട്ടത്തിൽ 66 ശതമാനം മാത്രമാണു രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP