Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുക്കളയിൽ കയറി ന്യൂസ് പിടിച്ചു കൊടുക്കുകയാണ്, ഇതാണോ മാധ്യമ സംസ്‌ക്കാരം; ഷാനിമോൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; 'പൂതന' പരാമർശം വിവാദമായപ്പോൾ തടി രക്ഷിക്കാൻ മാധ്യമങ്ങളെ പഴിച്ച് മന്ത്രി ജി സുധാകരൻ; പൊതുജീവിതത്തിൽ ആദ്യമാണ് അത്തരമൊരു പദപ്രയോഗം ഞാൻ കേൾക്കുന്നത്; വളരെ ചെറുപ്പം മുതലേ എന്നെ അറിയുന്ന വ്യക്തിയാണ് അദ്ദേഹം; സ്ത്രീ വിരുദ്ധമാണെന്നും പ്രസ്താവനയിൽ അതിയായ ദുഃഖമുണ്ടെന്ന് ഷാനിമേളും: മന്ത്രിയുടെ അധിക്ഷേപ പ്രസ്താവനയിൽ വിവാദം കൊഴുക്കുന്നു

അടുക്കളയിൽ കയറി ന്യൂസ് പിടിച്ചു കൊടുക്കുകയാണ്, ഇതാണോ മാധ്യമ സംസ്‌ക്കാരം; ഷാനിമോൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; 'പൂതന' പരാമർശം വിവാദമായപ്പോൾ തടി രക്ഷിക്കാൻ മാധ്യമങ്ങളെ പഴിച്ച് മന്ത്രി ജി സുധാകരൻ; പൊതുജീവിതത്തിൽ ആദ്യമാണ് അത്തരമൊരു പദപ്രയോഗം ഞാൻ കേൾക്കുന്നത്; വളരെ ചെറുപ്പം മുതലേ എന്നെ അറിയുന്ന വ്യക്തിയാണ് അദ്ദേഹം; സ്ത്രീ വിരുദ്ധമാണെന്നും പ്രസ്താവനയിൽ അതിയായ ദുഃഖമുണ്ടെന്ന് ഷാനിമേളും: മന്ത്രിയുടെ അധിക്ഷേപ പ്രസ്താവനയിൽ വിവാദം കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതന എന്നു വിശേഷിപ്പിച്ച പ്രസ്താവന വിവാദമായതോടെ മാധ്യമങ്ങളെ പഴിച്ച രക്ഷപെടാൻ മന്ത്രി ജി സുധാകരന്റ ശ്രമം. ഷാനിമോൾ ഉസ്മാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഷാനിമോൾ സഹോദരിയെപ്പോലെയാണെന്നും ജി. സുധാകരൻ പ്രതികരിച്ചു. മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

ഞങ്ങളുടെ അടുക്കളയിൽ കയറി ന്യൂസ് പിടിക്കുന്ന ലേഖകൻ ഉണ്ടല്ലോ, അത്തരക്കാരെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. അവരുടെ സംസ്‌ക്കാരം അതാണ്. പൊതുയോഗത്തിലല്ല നമ്മുടെ അടുക്കളയിൽ കയറി ന്യൂസ് പിടിച്ച് കൊടുക്കുകയാണ്. ഇത് നല്ല മാധ്യമസംസ്‌ക്കാരമാണോ? മുതലക്കണ്ണീൽ എന്ന് പറയാൻ പറ്റില്ല. സ്ഥാനാർത്ഥിയെ പറ്റിയാണ് പറയുന്നത്. ഇതൊക്കെയാണോ വാർത്തയാകുന്നത്. - സുധാകരൻ വിമർശിച്ചു.

ഷാനിമോൾ എനിക്ക് സഹോദരിയെപ്പോലെയാണ്. അവരെ ഇന്നോ ഇന്നലെയോ കാണുകയല്ല. പത്ത് നാൽപ്പത് വർഷമായി കാണുന്നതാണ്. അവരുടെ ഭർത്താവ് എന്റെ അടുത്ത സുഹൃത്താണ്. കോൺഗ്രസിലെ ചിലർ അവരെ തോൽപ്പിക്കാൻ വേണ്ടി നടക്കുകയാണ്. അവരെപ്പറ്റി പറയാത്ത കാര്യം പറഞ്ഞെന്ന് പറയുകയാണ്. ഇതൊന്നും ശരിയായ നടപടിയല്ല. സുധാകരൻ പറഞ്ഞു.

അതേസമയം മന്ത്രി ജി. സുധാകരൻ തനിക്കെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി അടൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. സുധാകരന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും പ്രസ്താവനയിൽ അതിയായ ദുഃഖമുണ്ടെന്നും ഷാനിമോൾ പറഞ്ഞു. അതിയായ വേദനയുണ്ട്. പൊതുജീവിതത്തിൽ ആദ്യമാണ് അത്തരമൊരു പദപ്രയോഗം ഞാൻ കേൾക്കുന്നത്. വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോഗമാണ് അദ്ദേഹം നടത്തിയത്. വളരെ ചെറുപ്പകാലം മുതലേ എന്നെ അറിയുന്ന വ്യക്തിയാണ് അദ്ദേഹം.

സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം നിലപാടുകളോടുള്ള ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ നേതൃത്വം പ്രതികരിക്കട്ടെയന്നാണ് തന്റെ നിലപാട്. ഷാനിമോൾ പറഞ്ഞു. പൂതനകൾക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കാൻ ശ്രമിക്കുന്നതെന്നുമായിരുന്നു ജി. സുധാകരൻ പറഞ്ഞത്

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആർ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്. അരൂരിൽ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോൾ ഉസ്മാൻ എങ്ങനെയാണ് വികസനം കൊണ്ടു വരിക. വീണ്ടും അരൂരിൽ ഒരു ഇടതു എംഎ‍ൽഎ യാണ് വേണ്ടതെന്നും സുധാകരൻ പറയുകയായിരുന്നു.

സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരൻ പൂതനയെന്ന് വിളിച്ചത് ഓർമ്മപ്പെടുത്തുന്നത് എ. വിജയരാഘവൻ രമ്യ ഹരിദാസിനെ ആക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കവേയാണ് ജി. സുധാകരന്റെ ആക്ഷേപ പരാമർശം നടന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം സജീവമായി തെരഞ്ഞെടുപ്പു രംഗത്ത് യുഡിഎഫ് പ്രചരണം കൊഴുപ്പിക്കുന്നത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിനെ എൽ.ഡി.എഫ് ചെയർമാനായ എ. വിജയരാഘവൻ പൊന്നാനിയിൽ വെച്ച് ആക്ഷേരിച്ചത്. സമാനസംഭവമാണ് അരൂരിൽ ജി. സുധാകരനും നടത്തിയത്.സംഭവം വിവാദമായതോടെയാണ് ജി. സുധാകരൻ തിരുത്തുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP