Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ല; സംഘടനയുടേത് ശരിദൂരം; എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷനാണ് എൻഎസ്എസിന്റെ നിലപാടിനെ ഒരു കാരണവുമില്ലാതെ ദുർവ്യാഖ്യാനം ചെയ്തത്; വട്ടിയൂർകാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി വോട്ടു പിടിച്ചിട്ടും വി കെ പ്രശാന്ത് വിജയിച്ചതോടെ ജി സുകുമാരൻ നായരുടെ പ്രതികരണം ഇങ്ങനെ

ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ല; സംഘടനയുടേത് ശരിദൂരം; എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷനാണ് എൻഎസ്എസിന്റെ നിലപാടിനെ ഒരു കാരണവുമില്ലാതെ ദുർവ്യാഖ്യാനം ചെയ്തത്; വട്ടിയൂർകാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി വോട്ടു പിടിച്ചിട്ടും വി കെ പ്രശാന്ത് വിജയിച്ചതോടെ ജി സുകുമാരൻ നായരുടെ പ്രതികരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി എൻഎസ്എസ് പരസ്യമായി വോട്ടു പിടിച്ചിരുന്നു. എന്നിട്ടും ഇടതു സ്ഥാനാർത്ഥി വി കെ പ്രശാന്ത് മിന്നുന്ന വിജയം നേടി. ഇതോടെ സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്. ഈ വിമർശനം തുടരുമ്പോൾ തന്നെ എൻഎസ്എസ് കോൺഗ്രസിനെ പിന്തുണക്കാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു കൊണ്ട് സംഘടനാ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. എൻഎസ്എസ് ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളം ഓൺലൈനിനോടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി തുറന്നു പറഞ്ഞിരിക്കുന്നത്.

എൻഎസ്എസ് പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശരിദൂരമായിരുന്നു ഞങ്ങളുടെ നിലപാട്. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റിനോ ബിജെപിക്കോ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്കോ വോട്ട് ചെയ്യണമെന്നോ അല്ലെങ്കിൽ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ പാടില്ലെന്നോ എന്റെ ഒരു പ്രസ്താവനയും എൻഎസ്എസിന്റ പേരിൽ വന്നിട്ടില്ല. ഒരു അവകാശവാദവുമില്ല, ഒരു ആശങ്കയുമില്ല, ഒരു പ്രത്യേക നേട്ടവും ഇതിൽ ഞങ്ങൾ കാണുന്നുമില്ല-സുകുമാരൻ നായർ പറഞ്ഞു.

അതേസമയം എൻഎസ്എസ് കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് നിലപാടെടുത്തിട്ടില്ലെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവനയാണ് അത്തരത്തിലൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നും സുകുമാരൻ നായർ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് എൻഎസ്എസിന്റെ നിലപാടിനെ ഒരു കാരണവുമില്ലാതെ ദുർവ്യാഖ്യാനം ചെയ്തത്. അതിന്റെ ചുവട് പിടിച്ചുകൊണ്ടാണ് ബാക്കിയുള്ളവരെല്ലാം എൻഎസ്എസിന്റെ ശരിദൂരത്തെ വിമർശിച്ചത്. വളരെ വ്യക്തമാണ് എൻഎസ്എസിന്റെ നിലപാട്. അത് ഞങ്ങളുടെ എല്ലാ പ്രഖ്യാപനങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്. സുകുമാരൻ നായർ പറഞ്ഞു.

അതേസമയം എൻഎസ്എസിന്റെ നിലപാട് മറ്റൊരു രീതിയിൽ തിരിച്ചടിയായോ എന്ന് സംശയിക്കുന്നതായി വട്ടിയൂർകാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാർ പ്രതികരിച്ചിരുന്നു. വട്ടിയൂർക്കാവിലെ ജനങ്ങൾ എൽ.ഡി.എഫ് മുന്നോട്ടുവെച്ച പ്രവർത്തനങ്ങൾക്കാണ് വോട്ട് ചെയ്തതെന്ന് വി.കെ പ്രശാന്തിന്റെ പ്രതികരണം. വട്ടിയൂർക്കാവിൽ ശരിദൂരം എൽ.ഡി.എഫാണെന്ന് തെളിഞ്ഞിരിക്കുന്നു. 7000നും 15000 നും ഇടയിൽ ഭൂരിപക്ഷം ലഭിക്കും. വട്ടിയൂർക്കാവ് പാർട്ടി മാതൃകയാക്കുമെന്നും വി.കെ പ്രശാന്ത് പ്രതികരിച്ചു. എൻ.എസ്.എസ് ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. സമുദായശക്തികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് നല്ലതല്ലെന്ന മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടുന്നതെന്നും വി.കെ പ്രശാന്ത് പറഞ്ഞു.

അതേസമയം വട്ടിയൂർക്കാവിൽ എൻഎസ്എസ് യുഡിഎഫിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിനു വോട്ടുചെയ്യാൻ എൻഎസ്എസ് താലൂക്ക് യൂണിയൻ കരയോഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ശരിദൂരം നിലപാടായിരിക്കും എൻഎസ്എസ് പുലർത്തുക എന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ മുതലേ വ്യക്തമാക്കിയിരുന്നു. ശരിദൂരം നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ സുകുമാരൻ നായർ സിപിഎമ്മിനെയും ബിജെപിയെയും വിമർശിച്ചപ്പോൾ കോൺഗ്രസിനെതിരെ വിമർശനങ്ങളൊന്നും ഉന്നയിച്ചിരുന്നതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP