Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛന്റെയും അമ്മയുടേയും 'അനുയായി'യുടെ മകൻ ഇക്കുറി രാഹുലിന്റെ 'എതിരാളി'! രാജീവ് ഗാന്ധിക്കും സോണിയയ്ക്കും നാമനിർദ്ദേശ പത്രികയിൽ പിന്തുണ നൽകി ഒപ്പുവെച്ച കോൺഗ്രസ് നേതാവിന്റെ മകൻ അമേഠിയിൽ മത്സരിക്കും; വോട്ടുപിടിക്കാനിറങ്ങുന്നത് കോൺഗ്രസ് നേതാവ് ഹാജി സുൽത്താന്റെ മകൻ ഹാജി ഹാറൂൺ റഷീദ്; അമേഠിയിലെ മുസ്ലിം സമുദായത്തെ കോൺഗ്രസ് അവഗണിക്കുകയാണെന്നും ഹാറൂൺ

അച്ഛന്റെയും അമ്മയുടേയും 'അനുയായി'യുടെ മകൻ ഇക്കുറി രാഹുലിന്റെ 'എതിരാളി'! രാജീവ് ഗാന്ധിക്കും സോണിയയ്ക്കും നാമനിർദ്ദേശ പത്രികയിൽ പിന്തുണ നൽകി ഒപ്പുവെച്ച കോൺഗ്രസ് നേതാവിന്റെ മകൻ അമേഠിയിൽ മത്സരിക്കും;  വോട്ടുപിടിക്കാനിറങ്ങുന്നത് കോൺഗ്രസ് നേതാവ് ഹാജി സുൽത്താന്റെ മകൻ ഹാജി ഹാറൂൺ റഷീദ്;  അമേഠിയിലെ മുസ്ലിം സമുദായത്തെ കോൺഗ്രസ് അവഗണിക്കുകയാണെന്നും ഹാറൂൺ

മറുനാടൻ ഡെസ്‌ക്‌

അമേഠി: 1991ൽ രാജീവ് ഗാന്ധിക്കും 1999ൽ സോണിയ ഗാന്ധിക്കും നാമനിർദ്ദേശ പത്രികയിൽ പിന്തുണ നൽകി ഒപ്പുവെച്ച കോൺഗ്രസ് നേതാവിന്റെ മകൻ ഇക്കുറി മത്സരിക്കുന്നത് രാഹുൽ ഗാന്ധിക്കെതിരെ. കോൺഗ്രസ് നേതാവായിരുന്ന ഹാജി സുൽത്താൻ ഖാന്റെ മകൻ ഹാജി ഹാറൂൺ റഷീദാണ് യുപിയിലെ അമേഠിയിൽ രാഹുലിനെതിരെ മത്സരിക്കുന്നത്. മുസ്ലിം സമുദായത്തെ അമേഠിയിലെ കോൺഗ്രസ് നേതൃത്വം അവഗണിക്കുകയാണെന്നും ഇവിടെയുള്ള ആറര ലക്ഷം മുസ്ലിം വോട്ടർമാർ രാഹുൽ ഗാന്ധിക്ക് എതിരായി വോട്ട് രേഖപ്പെടുത്തുമെന്നും ഹാറൂൺ റഷീദ് പറയുന്നു.

തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഇറക്കി അമേഠി പിടിക്കാൻ ബിജെപി കരുക്കൾ നീക്കവേ മണ്ഡലത്തിനുള്ളിൽ നിന്നു തന്നെ രൂപം കൊണ്ട പ്രതിസന്ധി കോൺഗ്രസിസിനു തലവേദനയായി. ഹാരൂണിന്റെ പിതാവ് ഹാജി സുൽത്താൻ ഖാൻ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടാണ് ഹാരുൺ റഷീദിന്റെ പ്രഖ്യാപനം. പതിറ്റാണ്ടുകളായി നെഹ്‌റു കുടുംബത്തിൽ നിന്നുള്ളവരാണ് അമേഠിയിൽ മത്സരിക്കുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ അമേഠിയിൽ നിന്ന് ലോക്‌സഭയിൽ എത്തി.

വയനാട്ടിൽ രാഹുലെത്താൻ സാധ്യത കുറയുന്നു.....?

വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനിടയില്ല. എന്തുവന്നാലും തീരുമാനം ഇന്നോ നാളെയോ എടുക്കും. ഇനിയും തീരുമാനം വൈകിക്കൊണ്ട് പോകാനാകില്ലെന്ന് രാഹുൽ ഗാന്ധിക്ക് മനസ്സിലായിട്ടുണ്ട്. ഇതോടെ വയനാട്ടിൽ ടി സിദ്ദിഖ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. അതീവ രഹസ്യമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ കേരളത്തിലെ നേതാക്കൾ എല്ലാം പുറത്തു പറഞ്ഞു. ഇതോടെ ചർച്ചകൾ കൈവിട്ടുപോയി. അമേഠിയെ ഭയന്നാണ് ദക്ഷിണേന്ത്യയിലേക്കുള്ള രാഹുലിന്റെ ഒളിച്ചോട്ടമെന്ന് ബിജെപി ആരോപണവുമായെത്തി. ഇത് കോൺഗ്രസിനെ വെട്ടിലാക്കി.

വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമോ എന്ന ഭയവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കാൻ രാഹുൽ തയ്യാറെടുക്കുന്നതെന്നാണ് സൂചന. രാഹുൽ അമേഠിയിൽ നിന്ന് രണ്ട് തവണ വിജയിച്ചു. ആദ്യ തവണ 3,70 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം. ഇത് കഴിഞ്ഞ തവണ ഒരു ലക്ഷമായി. ഇത്തവണയും സ്മൃതി ഇറാനിയാണ് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥി. ഇവിടെ സംഘടനാ സംവിധാനം കോൺഗ്രസിന് ഇല്ല. അതുകൊണ്ട് തന്നെ തോൽവി ഭയമുണ്ട്.

ഈ സാഹചര്യത്തിലാണ് വയനാട്ടിലേക്ക് രാഹുൽ പോകുന്നതെന്നാണ് ബിജെപിയുടെ വിമർശനം. വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റാണ്. അമേഠിയേക്കാൾ ഭൂരിപക്ഷം രാഹുലിന് നേടാൻ വയനാട്ടിൽ കഴിയും. ഇതെല്ലാം മനസ്സിലാക്കിയാണ് വയനാട് എന്ന സുരക്ഷത സീറ്റ് രാഹുലിനായി കണ്ടെത്തിയത്. കെസി വേണുഗാപാലും എ.കെ ആന്റണിയുമായിരുന്നു ഇതിന് പിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP