Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃക്കാരിയൂർ മഹാദേവക്ഷത്രദർശനത്തിനെത്തിയ വിശ്വാസികൾക്ക് സ്ഥാനാർത്ഥിയെ കണ്ട് അത്ഭുതം; പ്രധാന പര്യടനം തുടങ്ങും മുമ്പ് ആരാധനാലയങ്ങളിലും വീടുകളിലും വോട്ടുതേടൽ; കുട്ടമ്പുഴ ആദിവാസി മേഖലയിലെ ഊരുകൾ സന്ദർശിക്കാമെന്ന് ബാലഭവനിലെ കുട്ടികൾക്ക് ഉറപ്പ്: ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥി ബിജുകൃഷ്ണന്റെ മണ്ഡലപര്യടനം ഉഷാറാകുന്നു

തൃക്കാരിയൂർ മഹാദേവക്ഷത്രദർശനത്തിനെത്തിയ വിശ്വാസികൾക്ക് സ്ഥാനാർത്ഥിയെ കണ്ട് അത്ഭുതം; പ്രധാന പര്യടനം തുടങ്ങും മുമ്പ് ആരാധനാലയങ്ങളിലും വീടുകളിലും വോട്ടുതേടൽ; കുട്ടമ്പുഴ ആദിവാസി മേഖലയിലെ ഊരുകൾ സന്ദർശിക്കാമെന്ന് ബാലഭവനിലെ കുട്ടികൾക്ക് ഉറപ്പ്: ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥി ബിജുകൃഷ്ണന്റെ മണ്ഡലപര്യടനം ഉഷാറാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: ഇടുക്കി ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിബിജു കൃഷ്ണൻ തൃക്കാരിയൂർ മഹാദേവ ക്ഷേത്ര ദർശനം നടത്തിയ ശേഷം കോതമംഗലം നിയോജകമണ്ഡലതല പര്യടനത്തിന് തുടക്കം കുറിച്ചു .ഇന്ന് രാവിലെ ഇടുക്കിയിൽ നടന്ന എൻഡിഎ പാർലമെന്റ് സമിതിയിൽ ബിജു കൃഷ്ണന്റെ സ്ഥാർത്ഥിത്വം തീരുമാനമായ ഉടനെ തന്നെ അദ്ദേഹം എട്ടാം ഉത്സവത്തിന്റെ ഉത്സവബലി ദർശനം നടക്കുന്ന തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലേക്ക് തിരിക്കുകയായിരുന്നു .

തൃക്കാരിയൂരിൽ വന്നിറങ്ങിയ അദ്ദേഹത്തെ നൂറു കണക്കിന് പാർട്ടി പ്രവർത്തകരുംഅനുഭാവികളും ഷാളും ഹാരവും അണിയിച്ച് സ്വീകരിച്ചു .ക്ഷേത്ര ദർശനം നടത്തി പുറത്തിറങ്ങിയ ബിജു കൃഷ്ണൻടെംപിൾ റോഡിലും, ക്ഷേത്ര മൈതാനിയിലും നിന്നുകൊണ്ട്ഉത്സവബലി ദർശനത്തിനായി എത്തിയ ആയിക്കണക്കിനു ആളുകളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു.പ്രധാന പര്യടനം അടുത്ത ആഴ്ചയിൽ ആരംഭിക്കും ഇപ്പോൾ ആരാധനാലയങ്ങളിലും,പ്രധാനപ്പെട്ട സ്ഥാപനങ്ങളിലുമാണ് സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്നത് .

ഇന്നുച്ചയ്ക്ക് തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികളോടൊപ്പമായിരുന്നു ബിജു രാധാകൃഷ്ണന്റെ ഉച്ചയൂണ് .കുട്ടമ്പുഴ വനവാസി മേഖലയിൽ നിന്നുമുള്ള ആദിവാസികുട്ടികൾ ബാലഭവനിലുണ്ട് , അവിടുത്തെ വനവാസി ഊരുകൾ സന്ദർശനം നടത്തണമെന്നും , ഞങ്ങളുടെ ദുരിതപൂർണമായ സാഹചര്യം നേരിട്ട് വന്ന് കണ്ടുകൊണ്ട് അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വനവാസി കുട്ടികൾ ബിജു കൃഷ്ണനോട് പറഞ്ഞു . അതുപ്രകാരം അവരുടെ ഊരുകൾ സന്ദർശിക്കാമെന്നു കുട്ടികൾക്ക് ബിജു ഉറപ്പുകൊടുത്തു .

എൻ ഡി എയുടെ നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് പി.പി സജീവ് , മണ്ഡലം സെക്രട്ടറി ജയൻ വെട്ടിക്കാടൻ ,കെ.എൻ ജയചന്ദ്രൻ , പി.ആർ രാധാകൃഷ്ണൻ ,ബി ഡി ജെ എസ് ജില്ലാ സെക്രട്ടറി അജി നാരായണൻ , നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ. ചന്ദ്രബോസ് , ബിജെപി നെല്ലിക്കുഴി പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ സുനിൽകുമാർ , ശോഭ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത് .എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് , എസ് എൻ ഡി പി തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി ,കരിമണ്ണൂർ ഡിവിഷനിൽ നിന്നും ജെഎസ്എസിലൂടെ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ബിജു കൃഷ്ണൻ .ഇപ്പോൾ ഇടുക്കി കേന്ദ്രീകരിച്ചുകൊണ്ട് നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP