Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണികൾ പിറകോട്ടില്ല; ആദ്യം ഗൗരവമായി എടുക്കാതിരുന്ന നേതാക്കളും നിലപാട് മാറ്റുന്നു; ലീഗിന് മൂന്ന് സീറ്റ് നൽകാതിരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് സാഹചര്യം വളരുന്നു; അഞ്ചാം മന്ത്രിക്ക് വേണ്ടി എടുത്ത അതേ സമ്മർദ്ദങ്ങൾ പുനരവതരിക്കുമ്പോൾ കാസർഗോടോ വടകരയോ വയനാടോ കോൺഗ്രസിന് നഷ്ടമായേക്കും

അണികൾ പിറകോട്ടില്ല; ആദ്യം ഗൗരവമായി എടുക്കാതിരുന്ന നേതാക്കളും നിലപാട് മാറ്റുന്നു; ലീഗിന് മൂന്ന് സീറ്റ് നൽകാതിരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് സാഹചര്യം വളരുന്നു; അഞ്ചാം മന്ത്രിക്ക് വേണ്ടി എടുത്ത അതേ സമ്മർദ്ദങ്ങൾ പുനരവതരിക്കുമ്പോൾ കാസർഗോടോ വടകരയോ വയനാടോ കോൺഗ്രസിന് നഷ്ടമായേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ കടുത്ത പ്രതിസന്ധി. മൂന്ന് സീറ്റുകൾ വേണമെന്ന മുസ്ലിം ലീഗിന്റെ നിലപാടാണ് ഇതിന് കാരണം. അഞ്ചാം മന്ത്രിപദത്തിന് വേണ്ടി എടുത്ത അതേ തന്ത്രമാണ് മുന്നണിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഘടകകക്ഷികൾ തങ്ങൾക്ക് സീറ്റ് കൂടുതൽ വേണമെന്ന ആവശ്യവുമായി സമ്മർദ്ദം മുറുക്കിയതാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കടുത്ത സമ്മർദ്ദം പ്രയോഗിച്ച് അഞ്ചാം മന്ത്രിസ്ഥാനം നേടിയെടുത്ത മുസ്ലിംലീഗ് അതേ തന്ത്രം തന്നെയാണ് മൂന്നാം ലോക്‌സഭാ സീറ്റിനായും പയറ്റുന്നത്.

കോൺഗ്രസ് നേതാക്കളുടെയെല്ലാം കടുത്ത എതിർപ്പിനെ അവഗണിച്ച് തന്റെ മന്ത്രിസഭയിൽ മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയാക്കി അവരോധിച്ച ഉമ്മൻ ചാണ്ടിയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരനെന്നാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരും ഐ ഗ്രൂപ്പും കുറ്റപ്പെടുത്തുന്നത്. പാർട്ടിക്കുള്ളിലെ എതിർപ്പുകളെ അതിജീവിക്കാൻ മുസ്ലിം ലീഗിന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പരിപൂർണ പിന്തുണ നേടുന്നതിന് ഉമ്മൻ ചാണ്ടി എന്തുവിട്ടുവീഴ്ചകൾക്കും തയ്യാറായതാണ് കോൺഗ്രസിനെയും യുഡിഎഫിനെയും ഈ നിലയിലെത്തിച്ചതെന്നാണ് കോൺഗ്രസ് നേതാക്കളുടെ കുറ്റപ്പെടുത്തൽ.

യുഡിഎഫിൽ കോൺഗ്രസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കക്ഷി എന്ന നിലയിൽ തങ്ങൾക്ക് നാല് സീറ്റിന് വരെ അർഹതയുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ ഇപ്പോൾ പ്രസംഗിച്ചു നടക്കുന്നത്. ഇക്കാര്യം മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന ഇ കെ വിഭാഗം സുന്നി സംഘടനയും പറയുകയും നാല് സീറ്റുകൾ മുസ്ലിം ലീഗിന് മത്സരിക്കാൻ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിം ലീഗ് കാലങ്ങളായി മത്സരിക്കുന്ന മലപ്പുറവും പൊന്നാനിയും കൂടാതെ മുസ്ലിം ലീഗിനും സമുദായസംഘടനകൾക്കും ശക്തമായ സ്വാധീനമുള്ള വയനാടും പിന്നെ തെക്കൻ ജില്ലകളിൽ ഒരു സീറ്റുമാണ് ലീഗിന്റെ ആവശ്യം.

സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റുകൾ നേടണമെന്നാണ് രാഹുൽ ഗാന്ധിയും ആവശ്യപ്പെടുന്നത്. എന്നാൽ ലീഗിന് നാലാമത് സീറ്റെന്ന ആവശ്യത്തിലൂടെ മൂന്ന് സീറ്റെന്ന ആവശ്യം നേടിയെടുത്താൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസിനും നന്നായിട്ട് അറിയാം. വയനാടോ കോഴിക്കോടോ ലഭിച്ചെങ്കിൽ കാസർഗോഡാണ് ലീഗിന്റെ ലക്ഷ്യം. കോഴിക്കോടും വയനാടും തങ്ങളുടെ സിറ്റിങ് സീറ്റ് ആയത്‌കൊണ്ടും ഇത്തവണേയും വിജയപ്രതീക്ഷയുള്ളതിനാലും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാവില്ല എന്നും ലീഗിന് അറിയാം. കഴിഞ്ഞ തവണ ഉറച്ച് കോട്ടയായ കാസർഗോഡിൽ വെറും ആറായിരം വോട്ടുകൾക്കാണ് സിപിഎമ്മിന്റെ പി കരുണാകരൻ കടന്നുകൂടിയത്. ഇത്തവണ മണ്ഡലം യുഡിഎഫിന് സാധ്യയതയുണ്ടെന്നതും ലീഗ് ശക്തികേന്ദ്രമായതിനാലും കാസർഗോഡ് ലഭിച്ചാൽ അത് അവർ ഇരുകൈയും നീട്ടി സ്വീകരിക്കും

ആറ്റിങ്ങൽ സീറ്റാണ് തെക്കൻ മേഖലയിൽ ലീഗ് ആവശ്യപ്പെടുന്നത്. രണ്ട് സീറ്റുകൾക്ക് കൂടി സമ്മർദ്ദം ശക്തമാക്കി ഒന്നെങ്കിലും നേടിയെടുക്കുകയാണ് ലീഗിന്റെ ലക്ഷ്യം. കാൽനൂറ്റാണ്ടിലേറെക്കാലമായി കോൺഗ്രസ് തുടർച്ചയായി തോറ്റുകൊണ്ടിരിക്കുന്ന ആറ്റിങ്ങൽ മണ്ഡലമാണ് ഇക്കുറി ലീഗ് ലക്ഷ്യമിടുന്നത്. വയനാട് സീറ്റ് എന്തുവന്നാലും കോൺഗ്രസ് വിട്ടുകൊടുക്കില്ലെന്ന് ലീഗ് നേതൃത്വത്തിന് അറിയാം. അതിനാൽ ആദ്യഘട്ടം ജയത്തേക്കാൾ ഒരു സീറ്റ് കൂടി അധികമായി നേടുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികൾ അധിക സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉഭയകക്ഷി ചർച്ചയിൽ ആയിരിക്കും സീറ്റുകൾ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുക എന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ മുസ്ലിം ലീഗിലെ പ്രമുഖരെല്ലാം വിട്ടുനിന്നത് ഒരു സീറ്റ് കൂടി അധികം നേടിയെടുക്കാനുള്ള സമ്മർദ്ദങ്ങളുടെ ഭാഗമായാണെന്നാണ് വിവരം. കെ പി എ മജീദ് മാത്രമാണ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തത്.മുസ്ലിം ലീഗ് നേതാക്കളേക്കാൾ മുമ്പേ ഇ കെ വിഭാഗം സമസ്ത നേതാക്കളാണ് മുസ്ലിം ലീഗിന്റെ സീറ്റ് ആവശ്യം ഉന്നയിക്കുന്നതും.

ശക്തിയെക്കുറിച്ചും നാലുസീറ്റെങ്കിലും കുറഞ്ഞത് ലീഗിന് അർഹതപ്പെട്ടതാണെന്നും പരസ്യപ്രസ്താവന തുടങ്ങിയത്. ഇതിനെത്തുടർന്ന് മലപ്പുറത്തും കോഴിക്കോട്ടും ലീഗ് പ്രവർത്തകർ പ്രാദേശിക യോഗങ്ങളിൽ കോൺഗ്രസിനെതിരെ ശക്തമായി ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. മലബാർ ജില്ലകളിൽ കോൺഗ്രസ് ലീഗിന് പിന്നിലാണെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ലീഗ് പ്രാദേശിക നേതാക്കൾ അവകാശവാദം ശക്തമാക്കിയത്. അഞ്ചാം മന്ത്രിയെ നേടിയെടുക്കാൻ പ്രാപ്തിയുള്ള പാർട്ടിക്ക് ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് നേടിയെടുക്കാൻ യാതൊരു വിഷമവുമില്ലെന്നാണ് ഇവരുടെ പ്രചരണം.

കെ എം മാണിയോട് ഇടഞ്ഞുനിൽക്കുന്ന കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗം തങ്ങൾക്ക് മത്സരിക്കാനായി ഒരു സീറ്റിന് കൂടി കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളിൽ എൽഡിഎഫ് ചിട്ടയായ പ്രവർത്തനങ്ങളോടെ മുന്നേറുമ്പോൾ പടലപ്പിണക്കങ്ങളും തർക്കങ്ങളുമായി യുഡിഎഫ് പ്രതിസന്ധി മറികടക്കാൻ പാടുപെടുകയാണ്.സംസ്ഥാനത്ത് യുഡിഎഫ് അനുകൂല സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉല്‌ളത്. സർവ്വേ ഫലങ്ങൾ സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം പോലും പ്രവചിക്കുന്നു. എന്നാൽ ഇപ്പോൾ സീറ്റ് വിഭജനത്തിന്റെ പേരിൽ അനാവശ്യമായി തർക്കങ്ങൾ ഒഴിവാക്കണമെന്നും ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP